ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ സ്ഥിതികള്‍ പുരോഗതിയിലാകും. നിങ്ങളോടുള്ള ആളുകളുടെ ബഹുമാനം വര്‍ധിക്കും. വാണിജ്യപരമായ നേട്ടങ്ങള്‍ ബിസിനസ്സില്‍ സഹായകമാകും. വളരെ ഉത്സാഹത്തോടെ പ്രവർത്തിക്കുന്ന ദിവസമാകും ഇന്ന്. എല്ലാ മേഖലയിലും നിങ്ങള്‍ക്ക് അനുകൂലമായ അന്തരീക്ഷമായിരിക്കും. എല്ലാവരില്‍ നിന്നും പിന്തുണ ലഭിക്കും. വിശാലമായി തന്നെ ചിന്തിക്കണം. തടസ്സങ്ങള്‍ എല്ലാം മാറും. പരിഹാരം: സരസ്വതി ദേവിയ്ക്ക് വെളുത്ത പൂക്കള്‍ കൊണ്ട് മാല കെട്ടി സമര്‍പ്പിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ നിങ്ങള്‍ ആഗ്രഹിച്ച ചില സംഭവങ്ങള്‍ നടക്കും. വ്യക്തിപരമായ കഴിവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. എല്ലാവരുടെയും പിന്തുണ നിങ്ങള്‍ക്കുണ്ടാകും. ബിസിനസ്സില്‍ മത്സരം ശക്തമാകും. പ്രധാനപ്പെട്ട ചില വ്യക്തികളെ കണ്ടുമുട്ടും. പ്രൊഫഷണലുകള്‍ക്ക് നേട്ടങ്ങളുണ്ടാകും. ഉത്തവാദിത്തങ്ങള്‍ കൃത്യമായി നിര്‍വ്വഹിക്കാനാകും. ബിസിനസ്സ് ശക്തമാകും. പരിഹാരം: രാമക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണം കടം വാങ്ങുന്നതും കൊടുക്കുന്നതും ഒഴിവാക്കുക. അവ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടങ്ങളുണ്ടാക്കും. ജോലി സ്ഥലത്ത് അനാവശ്യ സംസാരങ്ങള്‍ ഒഴിവാക്കുക. പഴയ ചില കാര്യങ്ങള്‍ നിങ്ങളെ വേട്ടയാടും. നിക്ഷേപങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ബിസിനസ്സ് വിപൂലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക് തെളിയിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാകും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ശരിയായ ദിശയില്‍ മുന്നോട്ട് പോകാനാകും. ധൈര്യമുണ്ടാകും. ലക്ഷ്യത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകും. പുതിയ ചില ജോലികള്‍ ഏറ്റെടുക്കും. ബിസിനസ്സില്‍ നേട്ടങ്ങളുണ്ടാകും. പരിഹാരം: ശിവന് ജലധാര ചെയ്യുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പണ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. നിക്ഷേപം വര്‍ധിക്കും. ബിസിനസ്സില്‍ ഉയര്‍ച്ചയുണ്ടാകും. സമ്പത്ത് വര്‍ധിക്കും. ജോലിസ്ഥലത്ത് പോസിറ്റീവ് അന്തരീക്ഷമുണ്ടാകും. ലാഭം വര്‍ധിക്കും. പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം നിവേദിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ചെറിയ ചില തടസ്സങ്ങളുണ്ടാകും. വിചാരിച്ച വിജയങ്ങള്‍ നിങ്ങളെ തേടിയെത്തും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. ആശയങ്ങളുടെ കൈമാറ്റം നിങ്ങള്‍ക്ക് ഗുണം ചെയ്യും. പ്രൊഫഷണലുകള്‍ക്ക് യാത്രകള്‍ ചെയ്യാന്‍ അവസരം ലഭിക്കും. ജോലിയില്‍ ഉഴപ്പരുത്. പരിഹാരം: പശുക്കള്‍ക്ക് പച്ചപ്പുല്ല് കൊടുക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ അല്പം ഉത്തരവാദിത്തം കാണിക്കുക. സഹപ്രവര്‍ത്തകരുമായി ഒത്തുച്ചേര്‍ന്ന് പ്രവര്‍ത്തിക്കുക. നിക്ഷേപം നടത്താന്‍ അനുകൂല സമയമല്ല. ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഊര്‍ജസ്വലതോടെ ജോലി ചെയ്യാനാകും. പാരമ്പര്യമായി നടത്തിവരുന്ന ബിസിനസ്സുകള്‍ ലാഭത്തിലാകും. പരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ ദാനം ചെയ്യുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ വേഗത്തില്‍ ചെയ്ത് തീര്‍ക്കണം. ആത്മവിശ്വാസം വര്‍ധിക്കും. സാമ്പത്തിക അടിത്തറ ഭദ്രമാകും. പുതിയ ചില ഓഫറുകള്‍ നിങ്ങളെ തേടിയെത്തും. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ലാഭം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. പരിഹാരം: കൃഷ്ണഭഗവാന് ഓടക്കുഴല്‍ നിവേദിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപത്തിന്റെ പേരില്‍ വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. പ്രധാനപ്പെട്ട ചില കരാറുകള്‍ നിങ്ങളെ തേടിയെത്തും. ക്ഷമയോടെ പ്രവര്‍ത്തിക്കണം. ആശങ്കകള്‍ ഒഴിവാക്കുക. തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. സഹപ്രവര്‍ത്തകരുടെ വിശ്വാസം കൈയ്യിലെടുക്കണം. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സുകള്‍ നല്ലരീതിയിലാകും. പ്രൊഫഷണലുകള്‍ക്ക് നേട്ടങ്ങളുണ്ടാകും. ഓഫീസ് ജോലിക്കാര്‍ക്കും അനുകൂല കാലം. വലിയ ബിസിനസ്സുകളെപ്പറ്റി ആലോചിക്കും. നേതൃനിരയിലേക്കുയരാന്‍ സാധ്യതയുണ്ട്. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിർവഹിക്കാനാകും. സാമ്പത്തിക നേട്ടമുണ്ടാകും. പരിഹാരം: ശിവന് പഞ്ചാമൃതം നിവേദിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ആശങ്കകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. സാമ്പത്തിക മേഖലയില്‍ നഷ്ടങ്ങളുണ്ടാകാനിടയുണ്ട്. വായ്പകള്‍ എടുക്കുന്നത് ഒഴിവാക്കുക. ഗവേഷണങ്ങളില്‍ താല്‍പ്പര്യം കാണിക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ അധികം വൈകാതെ തന്നെ എടുക്കുക. പരിഹാരം: കൃഷ്ണ ഭഗവാന് ഓടക്കുഴല്‍ നിവേദിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക നേട്ടത്തിനായുള്ള അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിവിധ മേഖലകളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. പുതിയ ചില ജോലികള്‍ ആരംഭിക്കും. എതിരാളികളുടെ ആത്മവിശ്വാസം വര്‍ധിക്കും. ഇത് ബിസിനസ്സ് രംഗത്ത് ഗുണം ചെയ്യും. വാണിജ്യ വിഷയങ്ങളില്‍ താല്‍പ്പര്യം കാണിക്കും. പരിഹാരം: വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).