ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഭാവിയിൽ ബിസിനസ്സ് പുരോഗതിക്കുള്ള അവസരങ്ങൾ ഇന്ന് നിങ്ങൾക്ക് വന്നുചേരും. സ്വന്തം നിലയിൽ നിന്ന് കൊണ്ട് തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യതയുണ്ട്. തൊഴിൽപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും. മികച്ച വരുമാനത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അതേസമയം നിക്ഷേപത്തിൽ നിന്നുള്ള നഷ്ടം ഒഴിവാക്കാൻ വിവേകത്തോടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. ബിസിനസ്സിൽ ഉയർച്ചയുണ്ടാകാം. കാര്യങ്ങൾ മുന്നോട്ടു പോകുന്നതിൽ വേഗത കൈവരും. ദോഷ പരിഹാരം : പശുവിന് പച്ചപ്പുല്ലോ ചീരയോ നൽകുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: കാര്യനിർവഹണത്തിൽ നിങ്ങൾ ഇന്ന് കാര്യക്ഷമമായി പ്രവർത്തിക്കും. മികച്ച ആളുകളുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ കൂടുതൽ അവസരങ്ങൾ വന്നു ചേരും. കൂടാതെ മികച്ച ആനുകൂല്യങ്ങൾ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. ഇടപാടുകളിൽ വിവേകത്തോടെ പ്രവർത്തിക്കുക. എന്നാൽ ചർച്ചകളും നിങ്ങൾക്കുള്ള എതിർപ്പുകളും ഒഴിവാക്കാൻ ശ്രമിക്കുക. കാര്യങ്ങളിൽ തുല്യത നിലനിർത്താൻ ശ്രമിക്കുക. ചുമതലപ്പെട്ടവരുടെ സഹകരണം ലഭ്യമാകും. സാമ്പത്തിക രംഗത്ത് ഉയർച്ചയുണ്ടാകും. ദോഷ പരിഹാരം - സുന്ദരകാണ്ഡം ചൊല്ലുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് തൊഴിൽപരമായി മികച്ച ലാഭ സാധ്യതയുണ്ട്. നിങ്ങളുടെ ശ്രമങ്ങൾ നിങ്ങൾക്ക് അനുകൂലമായി തീരും. വാണിജ്യപരമായ കാര്യങ്ങൾ ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഭാവി ബിസിനസ്സ് ഫലപ്രദമായി മുന്നോട്ടുപോകും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സഖ്യകക്ഷികൾക്ക് ഈ ദിവസം നന്നായി പ്രവർത്തിക്കാൻ സാധിക്കും .ഗണിതശാസ്ത്രപരവും യുക്തിപരവുമായ ജോലികളിൽ വിജയം കണ്ടെത്താനാകും. ദോഷ പരിഹാരം : ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിൽ ഇന്ന് മുന്നോട്ടു പോകുമെന്ന് പ്രതീക്ഷിക്കാം. വളരെ ആകർഷകമായ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. കൂടാതെ നിങ്ങൾക്ക് തൊഴിൽരംഗത്തും ശുഭ കാര്യങ്ങൾ പ്രതീക്ഷിക്കാം. വിചാരിച്ച കാര്യങ്ങൾ ഫലപ്രദമായി നടക്കും. പിതൃവ്യവസായത്തിൽ ഇന്ന് നിങ്ങൾ വിജയിക്കാൻ സാധ്യതയുണ്ട്. മികച്ച ലാഭനേട്ടത്തിനുള്ള സാധ്യതയും നിങ്ങൾക്കുണ്ട്. ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായ കാര്യങ്ങളിൽ ഇന്ന് കൃത്യമായി സമയം കൈകാര്യം ചെയ്യാൻ സാധിക്കും. പുതിയതും ക്രിയാത്മകവുമായ കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കാം. നിങ്ങളുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ ലഭിക്കും. വിവിധ ജോലികളിൽ നിങ്ങൾ മുൻകൈയെടുത്ത് പ്രവർത്തിച്ചേക്കും. മികച്ച രീതിയിൽ നേതൃത്വം വഹിക്കാനുള്ള സാധ്യതയും ഉണ്ട്. കൂടാതെ നിങ്ങളുടെ ഭാവി ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു പോകാനുള്ള ശ്രമങ്ങൾ തുടരും. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ വിവിധ ജോലികളിൽ കൃത്യമായ തയ്യാറെടുപ്പോടെയും ധാരണയോടെയും ഇന്ന് മുന്നോട്ടുപോകും. ബിസിനസ്സിൽ സമ്മിശ്രമായ സാഹചര്യങ്ങൾക്കാണ് ഇന്ന് സാധ്യത. നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുക. ഈ ദിവസം നിക്ഷേപ കാര്യങ്ങളിൽ വേഗത കൈവരും. കൂടാതെ വിദേശ സംബന്ധമായ കാര്യങ്ങളിലും ഗതി മെച്ചപ്പെടും. എന്നാൽ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: വ്യവസായ സംബന്ധമായ ചർച്ചകളിൽ ഇന്ന് നിങ്ങൾ വിജയം കണ്ടെത്തും. ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. പ്രിയപ്പെട്ടവരുടെ സഹകരണം ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടും. തൊഴിൽപരമായ കാര്യങ്ങളിൽ ഇന്ന് വേഗത കൈവരും. ഇടപാടുകൾ കരാറുകളായി മാറാനുള്ള സാധ്യതയുമുണ്ട്. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇന്ന് നിങ്ങൾക്ക് സാധിച്ചേക്കും. സാമ്പത്തിക കാര്യങ്ങളിൽ ഇന്ന് പുരോഗതി പ്രതീക്ഷിക്കാം. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സ് പ്രവർത്തനങ്ങളിൽ മികച്ച ഫലങ്ങൾ നിങ്ങൾക്ക് ഇന്ന് ലഭ്യമായേക്കും. സാമ്പത്തിക നേട്ടങ്ങൾ അനുകൂലമാകും. കൃത്യതയോടുകൂടി സംഭാഷണങ്ങൾ നടത്താൻ സാധിക്കും. ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. കൂടാതെ എല്ലാവരുടെയും സഹകരണവും ഇന്ന് നിങ്ങൾക്ക് ഉണ്ടാകും. പൂർവിക സംബന്ധമായ വിഷയങ്ങളിൽ ഇന്ന് നിങ്ങൾ കൂടുതൽ ഊന്നൽ നൽകാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം - പശുവിന് തീറ്റ കൊടുക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഭാവി ബിസിനസ്സ് നിങ്ങൾക്ക് അനുകൂലമായി മാറും. നിങ്ങളുടെ ലക്ഷ്യത്തിൽ വേഗത കൈവരും. നിങ്ങളുടെ ലാഭത്തിനുള്ള അവസരങ്ങൾ മെച്ചപ്പെടും. വാണിജ്യപരമായ കാര്യങ്ങളും നിങ്ങൾക്ക് അനുകൂലമായി തീരും. വിചാരിക്കുന്ന കാര്യങ്ങൾ വേഗത്തിൽ നടക്കും. കാര്യ നിർവഹണത്തിലും വേഗത കൈവരും. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുമായി ബന്ധപ്പെട്ട ആളുകളുടെ ഉപദേശം സ്വീകരിക്കാം. ഈ ദിവസം പ്രവചനാതീതമായി കാര്യങ്ങൾ സംഭവിക്കാം. നിങ്ങളുടെ ബിസിനസ്സ് ഈ ദിവസം സാധാരണ നിലയിലായേക്കും. കൃത്യമായ ഒരു ദിനചര്യ പാലിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിച്ചേക്കാം. വിവേകത്തോടെ ജോലിയിൽ പ്രവർത്തിക്കാനും അവസരമുണ്ടാകും. ദോഷ പരിഹാരം - രാമരക്ഷ സ്തോത്രം ചൊല്ലുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായ ബന്ധങ്ങൾ ദൃഢമാകാനുള്ള സാധ്യത ഉണ്ട്. ചെയ്യുന്ന ജോലിയിൽ മനശാന്തി ലഭിക്കും. നിങ്ങളുടെ ബിസിനസിന് വളർച്ച കൈവരും. ഇന്ന് നിങ്ങൾ ജോലി സ്ഥലത്ത് പരമാവധി സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. ലാഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. ചുമതലകൾ നിറവേറ്റും. പ്രധാനപ്പെട്ട കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കും. എന്നാൽ അമിതമായ ഉത്സാഹം ഒഴിവാക്കാൻ ശ്രമിക്കുക. ദോഷ പരിഹാരം: ശിവന് ജലം സമർപ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിൽ സുഗമമായ വളർച്ചക്ക് സാധ്യതയുണ്ട്. ഈ ദിവസം നിങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കും. നിങ്ങളുടെ ചിന്തകൾ നിങ്ങളെ മികച്ച ഒരാളാക്കി മാറ്റും. തൊഴിൽരംഗത്ത് കാര്യമായ പ്രവർത്തനം ഉണ്ടാകും. എന്നാൽ കൂടുതൽ ജാഗ്രത പാലിക്കാൻ ശ്രദ്ധിക്കുക. അധ്വാനമുള്ള മേഖലകളിൽ വിജയം കൈവരിക്കാൻ ഇന്ന് കൂടുതൽ സാധ്യതയുണ്ട്. കൂടാതെ ചെലവുകൾ നിയന്ത്രിക്കാൻ കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)