ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: അപരിചിതരോട് സംസാരിക്കുമ്പോൾ സൂക്ഷിക്കുക. അപരിചിതരുടെ ഉപദേശപ്രകാരം നിക്ഷേപം നടത്തരുത്, അങ്ങനെ ചെയ്താൽ നിങ്ങൾക്ക് നഷ്ടം സംഭവിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി ചില തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വീട്ടിൽ ചില മംഗള കർമങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ഭാഗ്യ നമ്പർ: 9, ഭാഗ്യ നിറം: വെള്ള, പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ജോലിയുമായി ബന്ധപ്പെട്ട എല്ലാ തർക്കങ്ങളും ഇന്ന് പരിഹരിക്കാൻ കഴിയും. ഒരു പുതിയ പ്രോജക്റ്റുമായി ബന്ധപ്പെട്ട് ചില ജോലികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. സ്വത്തിന്റെ കാര്യത്തിൽ വീട്ടുകാരും ചുറ്റുമുള്ളവരും ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കും. ഭാഗ്യ നമ്പർ: 0, ഭാഗ്യ നിറം: കറുപ്പ്, പരിഹാരം: ആൽമരത്തിന്റെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് സാമ്പത്തിക കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങൾക്ക് ഈ ദിവസം മുഴുവൻ ലാഭം നേടാനുള്ള അവസരങ്ങൾ ലഭിക്കും. ഇന്ന് നിങ്ങൾ എല്ലാ കാര്യങ്ങളിലും വളരെ സജീവമായി ഇടപെടും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും. ഭാഗ്യ നമ്പർ: ,5 ഭാഗ്യ നിറം: ഇളം നീല, പരിഹാരം: സുന്ദരകാണ്ഡമോ ഹനുമാൻ ചാലിസയോ 7 തവണ ചൊല്ലുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പങ്കാളിത്ത ബിസിനസുകളിൽ നിന്നും ധാരാളം ലാഭം ലഭിക്കും. ദൈനംദിന വീട്ടുജോലികൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ഇന്ന് നിങ്ങളുടെ കുട്ടിയുടെ കാര്യത്തിൽ ഒരു പ്രധാനപ്പെട്ട തീരുമാനം എടുക്കേണ്ടി വന്നേക്കാം. ഭാഗ്യ നമ്പർ: 9, പരിഹാരം: ഗണപതിക്ക് ലഡ്ഡു സമർപ്പിക്കുക.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. കാലാവസ്ഥാ വ്യതിയാനം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ബിസിനസിന്റെ കാര്യത്തിൽ ഇന്നു നിങ്ങൾക്ക് ആശങ്ക ഉണ്ടാകാനിടയില്ല. തിടുക്കപ്പെട്ട് കാര്യങ്ങൾ ചെയ്യുന്നത് നിർത്തുക. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും. ഭാഗ്യ നമ്പർ: 4, ഭാഗ്യ നിറം: പർപ്പിൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുന്ന തരത്തിൽ ചെലവഴിക്കുക. ബിസിനസിൽ റിസ്ക് എടുക്കുന്നത് ലാഭം നേടാൻ സഹായിക്കും. ക്ഷമയും സൌമ്യമായ പെരുമാറ്റവും കൊണ്ട് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ദുരിതം അനുഭവിക്കുന്ന ഒരു വ്യക്തിയെ സഹായിക്കാൻ അവസരമുണ്ടാകും. ഭാഗ്യ നമ്പർ: 7, ഭാഗ്യ നിറം: പച്ച, പരിഹാരം: അമ്മയ്ക്ക് മധുരമുള്ള എന്തെങ്കിലും പലഹാരം നൽകുക
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ വൈകരുത്. നിങ്ങളുടെ അഭ്യുദയകാംക്ഷികളുടെ ഉപദേശത്തിന് അർഹിക്കുന്ന വില കൽപിക്കുക. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കുക. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. വരവിന് അനുസരിച്ച് പണം ചെലവഴിക്കുക. ഭാഗ്യ നമ്പർ: 7, ഭാഗ്യ നിറം: ഗ്രേ, പരിഹാരം: ഗണപതിക്ക് കറുക പുല്ല് നിവേദിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് ഭാഗ്യം നിങ്ങളെ പിന്തുണക്കും. കരിയറിലും ബിസിനസിലും മുന്നേറ്റം ഉണ്ടാകും. വരുമാനത്തിൽ നിന്നും പണം മിച്ചം വെയ്ക്കാനാകും. തൊഴിലിൽ നിന്നും ബിസിനസിൽ നിന്നുമുള്ള ലാഭം വർദ്ധിക്കും. മികച്ച നേതൃത്വ പാടവവും മാനേജ്മെന്റ് വൈദഗ്ധ്യവും തൊഴിൽ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ നിങ്ങളെ സഹായിക്കും. സഹപ്രവർത്തകർ ഉറ്റ സുഹൃത്തുക്കളായി മാറും. ബിസിനസിൽ റിസ്ക് എടുക്കുന്ന ശീലം വർദ്ധിക്കും. പണമുണ്ടാക്കാൻ വലിയ ശ്രമങ്ങൾ നടത്തും. ഭാഗ്യ നമ്പർ: 5, ഭാഗ്യ നിറം: ഇളം ചുവപ്പ്, പരിഹാരം: ഗായത്രി മന്ത്രം 108 തവണ ജപിക്കുക.
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: കഠിനാധ്വാനവും അർപ്പണബോധവും കൊണ്ട് നിങ്ങൾ ജോലിസ്ഥലത്ത് മികച്ച പ്രകടം കാഴ്ച വെയ്ക്കും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക, അല്ലെങ്കിൽ ധന നഷ്ടം ഉണ്ടാകും. ബിസിനസിൽ നിന്നും നല്ല ലാഭം നേടാനാകും. കുടുംബത്തിൽ സന്തോഷാന്തകരമായ അന്തരീക്ഷം ഉണ്ടാകും. ഭാഗ്യ നമ്പർ: 3 ഭാഗ്യ നിറം: നീല, പരിഹാരം: ഹനുമാന് തേങ്ങ സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: പ്രധാനപ്പെട്ട എന്തെങ്കിലും ജോലികൾ ചെയ്യുന്നതിനു മുൻപ് നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി അക്കാര്യം സംസാരിക്കണം. സാമ്പത്തിക കാര്യത്തിൽ ആരെയും അമിതമായി വിശ്വസിക്കരുത്, ധന നഷ്ടം ഉണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ വ്യക്തത ഉണ്ടാകുന്നത് ഭാവിയിൽ നിങ്ങൾക്കു ഗുണം ചെയ്യും. ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. ഭാഗ്യ നമ്പർ: 1, ഭാഗ്യ നിറം: പച്ച, പരിഹാരം: ദുർഗാ ദേവിക്ക് ചുവന്ന ചുണ്ണാമ്പ് സമർപ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: കഠിനമായി അദ്ധ്വാനിച്ചാൽ ബിസിനസിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കും. പ്രിയപ്പെട്ടവരുമായും മേലുദ്യോഗസ്ഥരുമായും ഒരു കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ മുൻപ് ഉണ്ടായിരുന്നതു പോലെ തന്നെ തുടർന്നുമുണ്ടാകും. ഭൂമി ഇടപാടുകളിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യയുണ്ട്. വരുമാന സ്രോതസുകൾ വർദ്ധിക്കും. ഭാഗ്യ നമ്പർ: 9, ഭാഗ്യ നിറം: ചുവപ്പ്, പരിഹാരം: ചെറിയ പെൺകുട്ടികൾക്ക് മധുര പലഹാരം നൽകുക.