ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വേണ്ടത്ര ശ്രദ്ധിയില്ലെങ്കിൽ ഉടൻ ശ്രദ്ധിക്കണം. ഒരു ഒത്തുചേരലിൽ വെച്ച് പുതിയൊരു വ്യക്തി നിങ്ങളുടെ ശ്രദ്ധ ആകർഷിച്ചേക്കാം. നിങ്ങളിൽ ചിലർ ഒരു യാത്ര ആസൂത്രണം ചെയ്തിരിക്കാം, പക്ഷേ അത് റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തേക്കാം. കഠിനമായ ജോലികൾ കൈകാര്യം ചെയ്യാൻ ലളിതമായ സമീപനം പരീക്ഷിക്കാവുന്നതാണ്.
ഭാഗ്യചിഹ്നം- ഒരു മുത്ത്
ടോറസ് (Taurus - ഇടവം രാശി) ഏപ്രില് 20നും മെയ് 20നും ഇടയില് ജനിച്ചവര്: കുറച്ചുകാലമായി ആശയക്കുഴപ്പത്തിലായിരിക്കാം നിങ്ങൾ. ഉത്തരം നിങ്ങളിൽ തന്നെയുണ്ട്. ജോലി അന്വേഷിക്കുമ്പോൾ വ്യക്തമായ ആശയവിനിമയം നടത്താൻ ഓർമ്മിക്കുക. അനാവശ്യമായ ഊഹങ്ങൾ ഉണ്ടായേക്കാം. ഒരു സ്ത്രീ നിങ്ങൾക്ക് ഒരു ഉപകാരം ചെയ്തേക്കാം. നിങ്ങൾ നേരത്തെ മാറ്റിവെച്ചതോ അല്ലെങ്കിൽ അവഗണിച്ചതോ ആയ ഓഫർ ഒടുവിൽ ഏറ്റെടുക്കാൻ തീരുമാനിച്ചേക്കാം.
ഭാഗ്യചിഹ്നം- ഒരു നീല റിബൺ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: ജീവിതത്തിലെ പ്രധാനപ്പെട്ട വർഷങ്ങൾ മറ്റുള്ളവർക്കായി ജോലി ചെയ്യുന്നതിനോ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനോ വേണ്ടി ചെലവഴിച്ചിരിക്കാം. ഇപ്പോൾ സ്വന്തം ജീവിതത്തിലേക്ക് ശ്രദ്ധിക്കേണ്ട സമയമാണ്. ലളിതമായ ജോലികൾ തുടക്കത്തിൽ ബുദ്ധിമുട്ടായി തോന്നിയേക്കാം എന്നാൽ വ്യത്യസ്തമായി ചിന്തിക്കാൻ നിങ്ങളുടെ കഴിവുകൾ പുതുക്കണം. ഒരു പുതിയ താൽപര്യം വരും ദിവസങ്ങളിൽ നിങ്ങളെ തിരക്കിലാക്കിയേക്കാം. നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഒരു ബന്ധു ആശ്വാസവുമായി എത്തിയേക്കാം.
ഭാഗ്യചിഹ്നം- ഒരു ശോഭയുള്ള ലോഞ്ചർ
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പെട്ടെന്ന് പ്രവർത്തിച്ചില്ലെങ്കിൽ ജീവിതത്തിൽ പ്രതിസന്ധികൾ വന്നേക്കാം. പുതിയ ആശയവിനിമയ രീതികൾ നിങ്ങളെ ഉത്തേജിപ്പിച്ചേക്കാം. നിങ്ങൾ ഒരു എഴുത്തുകാരനോ കഥാകാരനോ ആണെങ്കിൽ, നിങ്ങളുടെ രചനകൾ ജനശ്രദ്ധ നേടിയേക്കാം. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും ഇത് നല്ല സമയമാണ്. സാങ്കേതികവിദ്യയുടെ സഹായത്താൽ സമയം ലാഭിച്ചേക്കാം.
ഭാഗ്യചിഹ്നം- ഒരു കാർനെലിയൻ
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഇപ്പോൾ വൈകാരികമായി ദുർബലരായിരിക്കാം. നിങ്ങളെ ഏറ്റവും നന്നായി ആശ്വസിപ്പിക്കാൻ കഴിയുന്ന ഒരാളാകാൻ നിങ്ങളുടെ പങ്കാളിക്ക് കഴിയും. ചിലപ്പൊളെങ്കിലും സ്വതന്ത്രമായി ചിന്തിക്കേണ്ടത് പ്രധാനമാണ്. വ്യക്തിപരമായി അറിയാത്ത ആരെങ്കിലും നിങ്ങളെ പ്രചോദിപ്പിച്ചേക്കാം.
ഭാഗ്യചിഹ്നം- ഒരു സ്വർണമാല
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: അഹംഭാവം നിങ്ങൾക്കു തന്നെ വിനയായേക്കാം. നിങ്ങൾ ഒരു ടീം പ്ലെയറല്ലെങ്കിൽ, ജോലി കഠിനമായി തോന്നിയേക്കാം. പുതിയ പദ്ധതികൾ ആരംഭിക്കുകയും കാര്യങ്ങൾ കൂടുതൽ വിശ്വസനീയമാക്കുകയും ചെയ്യും. പ്രതിസന്ധികൾ എല്ലാവരുടെയും സഹായത്താൽ മാറും. ബന്ധങ്ങളിൽ ശ്രദ്ധ പുലർത്തുക.
ഭാഗ്യചിഹ്നം- ഒരു സെലിബ്രിറ്റി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് നേട്ടങ്ങളും ആനുകൂല്യങ്ങളും വരുമാനവും ലഭിക്കും. ആളുകളുമായി പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുന്നത് പ്രയോജനകരമാണെന്ന് തെളിഞ്ഞേക്കാം. നിങ്ങളുടെ പഴയ ചില ബന്ധങ്ങൾ വളരെയധികം സഹായിച്ചേക്കാം. ഒരു കാര്യം നല്ലതല്ല എന്നു തോന്നിയാൽ അത് എന്നെന്നേക്കുമായി നിരസിച്ചേക്കാം.
ഭാഗ്യചിഹ്നം- ചില്ലു കുപ്പി
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ : നിങ്ങൾക്കു മേൽ വിജയം നേടാൻ ശ്രമിക്കുന്ന ഏതൊരാൾക്കും തൽക്കാലികമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കാം. ഒരു പ്രത്യേക സംഭവത്തിന് ശേഷം നിങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയാണെങ്കിൽ, അത് വീണ്ടെടുക്കാൻ നിങ്ങൾ കഠിനമായി പരിശ്രമിച്ചേക്കാം. വളരെക്കാലമായി ആഗ്രഹിക്കുന്ന ഒരു അദ്വിതീയ അനുഭവം നിങ്ങൾക്ക് ലഭിച്ചേക്കാം. മറ്റൊരാൾക്കായി ഒരു സർപ്രൈസ് കൊടുക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ സ്വയം സ്തംഭിച്ചു പോകുന്ന അവസ്ഥ വന്നേക്കാം.
ഭാഗ്യചിഹ്നം- ഒരു അവനുറൈൻ
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ : നിങ്ങൾക്ക് ഒരു പുതിയ ദിനചര്യയും ആത്മനിയന്ത്രണവും കൈവരാൻ പോകുകയാണ്. ചെറുതോ വലുതോ ആയ സ്വയം പരിവർത്തനത്തിനുള്ള സമയമാണിത്. ഒരു പ്രണയ ബന്ധം കണ്ടെത്താൻ സാധ്യത. അവനെക്കുറിച്ചോ അവളെക്കുറിച്ചോ നിങ്ങളുടെ പകൽ സ്വപ്നം കണ്ടേക്കാം.
ഭാഗ്യചിഹ്നം- ഒരു നിയോൺ ലൈറ്റ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ : കുടുംബാംഗങ്ങളിൽ ചിലരുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ നിങ്ങൾ കൂടുതൽ സമയം ചെലവഴിച്ചേക്കാം. ജോലിസ്ഥലത്തെ ഒരു പുതിയ നയം മൂലം ചില പൊരുത്തപ്പെടുലുകൾ ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ഉയർച്ചയിൽ ഒരു സഹപ്രവർത്തകൻ അസൂയപ്പെട്ടേക്കാം. പുതിയ ആശയങ്ങൾ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യും. പുതിയ ബിസിനസുമായി ബന്ധപ്പെട്ട ഒരു ഓഫറും വന്നേക്കാം. ഇത് നന്നായി അവലോകനം ചെയ്യണം. ഒരു ഇടവേള എടുക്കണമെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.
ഭാഗ്യചിഹ്നം- ഒരു ഫിഷ് ടാങ്ക്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ : സഹപ്രവർത്തകനുമായി തർക്കത്തിന് കാരണമായേക്കാവുന്ന ഒരു പ്രശ്നം ഉണ്ടാകാം. അത് രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ നിങ്ങൾ ഇപ്പോൾ അത് പരിഹരിക്കാൻ ശ്രമിക്കണമെന്നില്ല. വിദേശത്തു പഠിക്കാനോ ജോലി ചെയ്യാനോ ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ലഭിക്കാനുള്ള സാധ്യതയുണ്ട്. മാതാപിതാക്കൾക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ചെറിയ മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടാം. പതിവായി ധ്യാനം പരിശീലിക്കുക.
ഭാഗ്യചിഹ്നം- ഒരു ചുവന്ന കുത്ത്