ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍
സവിശേഷവും അതേസമയം അടുപ്പം കൂടുതൽ ഉള്ളതുമായ ബന്ധങ്ങൾ ലഭിക്കാൻ നിരന്തരമായ പരിശ്രമം ആവശ്യമാണ്. നിങ്ങളുടെ പങ്കാളി ആ ശ്രമങ്ങൾ നന്നായി കേൾക്കുകയും കാണുകയും ചെയ്യേണ്ടി വന്നേക്കാം. സാഹചര്യം ചിലപ്പോൾ നിങ്ങൾക്ക് എതിരാണെങ്കിൽ, അകന്നു നിൽക്കുന്നതാണ് ഉചിതം. ജോലി സമയം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക.
ഭാഗ്യ ചിഹ്നം - ഒരു പച്ച കുപ്പി
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍
പുതിയ ഒരാൾ കൂടി വന്നു ചേരുന്നത് നിങ്ങളുടെ ജോലി ഭാരം കുറച്ചേയ്ക്കാം. ഇത് നിങ്ങളുടെ ജോലികൾ വേഗത്തിലാക്കും മാത്രമല്ല നിങ്ങൾക്ക് വിശ്രമിക്കാൻ കുറച്ച് സമയവും ലഭിക്കും. ഇപ്പോൾ തന്നെ ആസൂത്രണം ചെയ്യാൻ ശ്രമിക്കുക. കൃത്യസമയത്തുള്ള ഒരു ഓർമ്മപ്പെടുത്തൽ നിങ്ങളെ അധിക ജോലിയിൽ നിന്ന് രക്ഷിക്കും. ചില കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് കൂടുതൽ ഉന്മേഷം നേടാൻ സഹായിച്ചേക്കാം.
ഭാഗ്യ ചിഹ്നം: ഒരു ജലധാര
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍
ഏറ്റവും തിരക്കുള്ള സമയങ്ങളിൽ പോലും കുടുംബവുമായി സമ്പർക്കം പുലർത്തുന്നത് ജീവിതത്തിൽ സന്തുലിതാവസ്ഥ നിലനിർത്താൻ നിങ്ങളെ സഹായിക്കും. ആരോഗ്യ പ്രവർത്തനം ആത്മീയ താൽപ്പര്യങ്ങളോടെ ഉള്ളതായിരിക്കും. നേതൃത്വത്തിനും സഹകരണത്തിനുമുള്ള അവസരം ഉടൻ പ്രതീക്ഷിക്കാം.
ഭാഗ്യ ചിഹ്നം - ഒരു പഴയ ക്ലോക്ക്
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍
നിങ്ങൾ മുമ്പ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, അവർ നിങ്ങളോട് ക്ഷമിക്കുകയോ നിങ്ങളുടെ പ്രവൃത്തികൾ പൊറുക്കുകയോ ചെയ്യില്ല. മാറ്റങ്ങൾ വരുത്താൻ കൂടുതൽ ശ്രമങ്ങൾ നടത്തുക. ഇപ്പോൾ അനുരഞ്ജനത്തിന് അനുയോജ്യമായ സമയമായിരിക്കാം. അടുത്ത സുഹൃത്തുക്കൾ ഒരു ചെറിയ യാത്ര ആസൂത്രണം ചെയ്തേക്കാം. മധുരപലഹാരങ്ങൾ ആസ്വദിക്കാൻ നല്ല ദിവസമാണ്.
ഭാഗ്യ ചിഹ്നം: തെളിഞ്ഞ ആകാശം
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍
പ്രശസ്തരായ ആരെങ്കിലും നിങ്ങളുടെ ജോലി ശ്രദ്ധിക്കാനും നിങ്ങളെ സമീപിക്കാനും സാധ്യത ഉണ്ട്. അത് മറ്റാരുടെയെങ്കിലും നിർദ്ദേശം വഴി ആയിരിക്കും. നിങ്ങളുടെ ജോലിയെക്കുറിച്ച് നിങ്ങൾക്ക് സംശയം തോന്നുന്ന ഒരു ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. നിങ്ങളുടെ സഹജവാസനയെ വിശ്വസിക്കുക.
ഭാഗ്യ ചിഹ്നം - തുടർച്ചയായുളള സംഖ്യകൾ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍
നിസ്സാരമായ ഒരു സാഹചര്യം നന്നായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ജോലിസ്ഥലത്തെ സമാധാനപരമായ അന്തരീക്ഷം തടസ്സപ്പെട്ടേക്കാം. ആകസ്മികമായി ചില അധിക ജോലികൾ നിങ്ങൾക്ക് ലഭിച്ചേക്കാം. ഒരു പുതിയ വിനോദം നിങ്ങളുടെ ശ്രദ്ധ തിരിക്കും. ഒരു പഴയ സുഹൃത്ത് മുന്നറിയിപ്പ് ഒന്നും നൽകാതെ വരുമെന്ന് പ്രതീക്ഷിക്കാം.
ഭാഗ്യ ചിഹ്നം: ഒരു സിൽക് സ്കാർഫ്
സ്കോര്‍പിയോ ( Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍
ഇപ്പോൾ ജോലിസ്ഥലത്ത് വികസിക്കുന്ന സാഹചര്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ഇപ്പോഴത്തെ ഇടപെടൽ പിന്നീട് നിങ്ങൾക്ക് പ്രയോജനകരമായേക്കാം. അയൽപക്കത്തെ അസ്വസ്ഥത തടസ്സങ്ങൾ സൃഷ്ടിച്ചേക്കാം. പ്രണയ കാര്യങ്ങളിൽ പുരോഗതി ഉണ്ടായേക്കാം.
ഭാഗ്യ ചിഹ്നം : ഒരു വല
സാജിറ്റെറിയസ് ( Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍
ഇന്ന് ഒരു നല്ല വാർത്ത പ്രതീക്ഷിക്കാം. ദിവസത്തിന്റെ തുടക്കം അലസവും വിരസവും ആയിരിക്കുമെങ്കിലും ഉടൻ തന്നെ ഇതിൽ മാറ്റം ഉണ്ടാകും. നിങ്ങൾ ക്ഷീണിതനായി നേരത്തെ ഉറങ്ങാൻ കിടന്നേക്കാം. നിങ്ങൾ വിദൂരത്തുള്ളവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.
ഭാഗ്യചിഹ്നം: പുഷ്പത്തിന്റെ മാതൃക
കാപ്രികോണ്‍ (Capricorn - മകരം രാശി): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍
പങ്കാളിത്തം അല്ലെങ്കിൽ സഹകരണത്തിനുള്ള ഒരു പുതിയ അവസരത്തിനായി നിങ്ങൾ തയ്യാറെടുത്തേക്കാം. മുന്നോട്ടുള്ള വഴി വ്യക്തവും നേരെയും ആണെന്ന് തോന്നുമെങ്കിലും സൂഷ്മമായി മനസ്സിലാക്കാൻ ശ്രമിക്കുക. നിങ്ങളുടെ കീഴുദ്യോഗസ്ഥൻ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പെരുമാറിയേക്കില്ല.
ഭാഗ്യ ചിഹ്നം: ഒരു ക്യാൻവാസ് ഷൂ
അക്വാറിയസ് (Aquarius -കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍
കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ വളരെ സുഖകരമായ ദിവസമായിരിക്കും ഇന്ന്. ക്ഷീണം തോന്നുന്നത് സാധാരണമാണ്, അൽപ്പം വിശ്രമിക്കാൻ സമയം കണ്ടെത്തുക. ഒരു പ്രവൃത്തി വിലയിരുത്തുന്നതിന് മുമ്പ് നിങ്ങളുടെ വസ്തുതകൾ ശരിയാണെന്ന് ഉറപ്പാക്കുക. ഒരേ രീതിയിൽ നിന്നും മാറാൻ നിങ്ങൾക്ക് തോന്നിയേക്കാം.
ഭാഗ്യ ചിഹ്നം - ഒരു ജലാശയം
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍
ഒരു നല്ല സുഹൃത്തിന് കുടുംബകാര്യങ്ങളിൽ സഹായം ആവശ്യമായി വന്നേക്കാം. നിങ്ങൾക്ക് നന്നായി അറിയാത്ത ആരെയും വളരെയധികം വിമർശിക്കാതിരിക്കാൻ ശ്രമിക്കുക. സൂക്ഷിച്ച് വെച്ചിരുന്ന പണം ഇപ്പോൾ സഹായകരമായേക്കാം. തീരുമാനമെടുക്കുന്നതിന് കുറച്ച് പരിശീലനം ആവശ്യമായി വന്നേക്കാം.
ഭാഗ്യ ചിഹ്നം - ഒരു പുതിയ പൂച്ചട്ടി