വിവിധ രാശികളില് ജനിച്ചവരുടെ 2022 ഫെബ്രുവരി 22ലെ ദിവസഫലം അറിയാം. ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍- അല്‍പ്പം അലസമായ മനോഭാവത്തോടെയായിരിക്കും ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. ചെയ്യേണ്ട പല കാര്യങ്ങളും നീട്ടിവയ്ക്കാന്‍ സാധ്യതയുണ്ട്. പതിവ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ മടി തോന്നും. എന്നാല്‍ ഇത് തരണം ചെയ്ത് മുന്നോട്ട് പോകുക. ചെയ്യേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സ്വയം പരിശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു കാന്തം
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍-പുരോഗമനപരമായി ചിന്തിക്കുന്ന ഒരാളില്‍ നിന്ന് കേള്‍ക്കുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കിയേക്കാം. സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട ചില ആശയങ്ങള്‍ ഉടന്‍ വെളിച്ചം കണ്ടേക്കാം. നിശ്ചിത സമയപരിധിയില്‍ ചെയ്ത് തീര്‍ക്കേണ്ട ചില കാര്യങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഭാഗ്യചിഹ്നം - ഒരു താഴും താക്കോലും.
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍-പക്വതയോടെയുള്ള ചില തീരുമാനങ്ങള്‍ നിങ്ങളെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രക്ഷിച്ചേക്കാം. നിങ്ങള്‍ നല്കുന്ന പിന്തുണ നിങ്ങളുടെ സഹോദരങ്ങള്‍ വളരെയധികം വിലമതിക്കുന്നുണ്ടാവും. നിങ്ങളുടെ വികാരങ്ങളെ അമിതമായി കടിച്ചമര്ത്താന് ശ്രമിക്കരുത്. അത് പ്രകടിപ്പിക്കുകയും ഉള്ളിലുള്ള കാര്യങ്ങള്‍ തുറന്ന് പറയുകയും ചെയ്യുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം - ഒരു സെറാമിക് ജഗ്.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി ): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍-ലാളിത്യത്തിന് ചില സമയങ്ങളില്‍ ചില ദോഷങ്ങളുമുണ്ടാകാം. നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നതിന് മുമ്പ് വ്യാപാര സംബന്ധമായ ചില തന്ത്രങ്ങള്‍ നിങ്ങള്‍ പഠിക്കണം. കുറച്ചു കാലമായി നിങ്ങള്‍ ഒഴുക്കിനെതിരെയാണ് നീന്തി കൊണ്ടിരിക്കുന്നത്. എന്നാല്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തി മുന്നോട്ട് നീങ്ങുന്നത് ഗുണം ചെയ്യും. ഭാഗ്യചിഹ്നം - ഒരു ഗ്ലാസ് കരകൌശല വസ്തു.
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍-ജോലിയില്‍ ആരെങ്കിലും നിങ്ങളുടെ മേല്‍ ആധിപത്യം കാണിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം തുറന്നു പറയണം. പ്രധാനപ്പെട്ട എന്തെങ്കിലും തീരുമാനമെടുക്കാന്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ മനസ്സ് നിങ്ങളോട് പറയുന്നുണ്ടെങ്കില്‍ ആ കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കാം. ചില പഴയ കാല ഓര്‍മ്മങ്ങള്‍ നിങ്ങളെ തേടിയെത്താനും സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ആംഗ്യഭാഷ.
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍-പണ്ട് സംഭവിച്ച, എന്നാല്‍ നിങ്ങള്‍ ഇന്നും അനുസ്മരിക്കുന്ന മനോഹരമായ ഒരു ഓര്‍മ്മ ഇന്നത്തെ ദിവസത്തിന്റെ ഭൂരിഭാഗവും നിങ്ങളുടെ ചിന്തകളില്‍ കടന്നു വരാം. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചില സാമ്പത്തിക പ്രശ്നങ്ങള്‍ തലപൊക്കിയേക്കാം. നിങ്ങള്‍ സ്വീകരിക്കേണ്ട അടുത്ത ചില ഘട്ടത്തെക്കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കാന്‍ തുടങ്ങും. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഇന്ന് തന്നെ പരിഹരിക്കുക. ഭാഗ്യ ചിഹ്നം - ഒരു പരുന്ത്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍-ആരുടെയെങ്കിലും നിശിതമായ ചില വിമര്‍ശനങ്ങള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം. എന്നാല്‍ അത് നിങ്ങളുടെ മനസ്സിലേയ്ക്ക് എടുക്കാതിരിക്കുക. ഷോപ്പിംഗിന് പോകാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഇന്ന് അതിനുള്ള ഒരു നല്ല ദിവസമാണ്. പ്രായമായവരെ ആവശ്യമുള്ള സമയത്ത് സഹായിക്കാന്‍ ശ്രമിക്കുക. വിശ്രമിക്കാന്‍ സമയം കണ്ടെത്തുക. ഭാഗ്യ ചിഹ്നം - ഒരു സിലിക്കണ്‍ രൂപം.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-മറ്റുള്ളവരുടെ ആശയങ്ങളെ നിങ്ങള്‍ പിന്തുണച്ചില്ലെങ്കിലും അവയെ സ്വാഗതം ചെയ്യണം. നിങ്ങളുടെ മനസ്സ് ഇപ്പോള്‍ തുറന്ന് വയ്ക്കുന്നത് പുരോഗതിയിലേയ്ക്ക് നയിച്ചേക്കാം. വൈകുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ പേപ്പര്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കുക. നിങ്ങള്‍ ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ചോ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നുണ്ടെങ്കില്‍, അത് ആരംഭിക്കാനുള്ള ശരിയായ സമയമാണിത്. ഭാഗ്യ ചിഹ്നം - ഒരു മാനെക്വിന്‍.
സാജിറ്റേറിയസ് (Sagittarius - ധനു രാശി): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍-മറുവശത്തുള്ള പച്ചപ്പ് നിറഞ്ഞ മേച്ചില്‍പ്പുറങ്ങള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കിയേക്കാം. എന്നാല്‍ ഈ കെണിയില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശാന്തമായി ഇരിക്കാനും നിങ്ങളെ തന്നെ വിശകലനം ചെയ്യാനും പറ്റിയ സമാധാനപരമായ ഒരു സ്ഥലം നിങ്ങള്‍ കണ്ടെത്തുന്ന സമയമാണിത്. ജോലിയില്‍ മേലുദ്യോഗസ്ഥരുമായുള്ള ചില ചര്‍ച്ചകള്‍ മികച്ച ഫലങ്ങള്‍ നല്‍കും. ഭാഗ്യ ചിഹ്നം - ഒരു ഡയറി.
കാപ്രികോണ്‍ (Capricorn - മകരം രാശി ): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍-താമസിയാതെ ഒരു യാത്രാ പ്ലാന്‍ ചെയ്യാന്‍ സാധ്യതയുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ ജോലി സമ്മര്‍ദ്ദം കൂടാനും സാധ്യത. നിങ്ങളുടെ പങ്കാളിയുമായി ചില മൂല്യങ്ങളിലും അഭിപ്രായങ്ങളിലും വിയോജിപ്പുണ്ടായേക്കാം. ഭാഗ്യ ചിഹ്നം - ഒരു നീണ്ട നടത്തം.
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍-ആഢംബരപൂര്‍ണ്ണമായ ജീവിതം നയിക്കുക എന്ന നിങ്ങളുടെ സ്വപ്നം ഉടന്‍ നടക്കാന്‍ സാധ്യതയില്ല. അത് നേടുന്നതിന് നിങ്ങള്‍ക്ക് ദുര്‍ഘടമായ നിരവധി പാതകളിലൂടെ പോകേണ്ടി വന്നേക്കാം. ഈ പ്രതിസന്ധികള്‍ നിങ്ങളെ ചിലപ്പോള്‍ വിഷമത്തിലാക്കിയേക്കാം. എന്നാല്‍ സംഗീതം പലപ്പോഴും ഒരു ആശ്വാസമാകും. ഭാഗ്യ ചിഹ്നം - ഒരു ചെസ്സ് കളി.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)www.citaaraa.com).