ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ചെറിയ പരിശ്രമവും കൂടുതല്‍ ആശയവിനിമയവും നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ജോലിക്കായി വിദേശത്തേക്ക് പോകാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അത് നടക്കും. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളില്‍ പുരോഗതി ഉണ്ടാകും. ഭാഗ്യചിഹ്നം: ഒരു വിളക്ക്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കുറച്ച് കാലമായി പങ്കെടുക്കുന്ന ഇന്റര്‍വ്യൂകളില്‍ നിന്നും ഇതുവരെ ശരിയായ അവസരം ലഭിച്ചില്ലെങ്കില്‍ കുറച്ച് സമയം കൂടി കാത്തിരിക്കുക. ഇന്നത്തെ ദിവസം ചില അതിഥികളെ പ്രതീക്ഷിക്കാം. നിത്യവും ചെയ്തു കൊണ്ടിരിക്കുന്ന വ്യായാമങ്ങള്‍ തുടരുക. ഭാഗ്യ ചിഹ്നം: രണ്ട് കുരുവികള്‍.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ധ്യാനം ചെയ്യുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കും. ചില ചിന്തകള്‍ പരിഹരിക്കുകയും പൂര്‍ണമായും മനസ്സിൽ നിന്ന് നീക്കം ചെയ്യുകയും വേണം. ആരുടെയെങ്കിലും സംസാരം നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ അത് ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. ഭാഗ്യചിഹ്നം: പന
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾക്ക് ആരോടെങ്കിലും പ്രണയം തോന്നാം. എന്നാല്‍ അതിനെ കുറിച്ച് ചിന്തിക്കാനോ പ്രതികരിക്കാനോ ഉള്ള സമയം വളരെ കുറവായിരിക്കും. ഈ വ്യക്തി നിങ്ങളില്‍ നല്ല മതിപ്പ് ഉണ്ടാക്കും. നിങ്ങൾ ഒരു സര്‍ക്കാര്‍ ജോലിക്കാരനാണെങ്കില്‍ ജോലിഭാരം കൂടാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം: മണ്‍പാത്രങ്ങള്‍.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഒരു നിര്‍ണായക വിഷയത്തില്‍ നിങ്ങളുടെ നല്ല സുഹൃത്ത് നിങ്ങളില്‍ നിന്ന് ഉപദേശം തേടാം. ദൂരെ നിന്ന് നിങ്ങളുടെ ജോലിയെയും വ്യക്തിത്വത്തെയും അഭിനന്ദിക്കുന്ന ഒരാള്‍ നിങ്ങളെ സമീപിക്കും. സ്വയം വസ്തുതകള്‍ പരിശോധിക്കാതെ മറ്റുള്ളവര്‍ സംസാരിക്കുന്നതും പറയുന്നതും മുഖവിലക്കെടുക്കരുത്. ഭാഗ്യചിഹ്നം: ഒരു വെള്ളി വയര്‍.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ടീമിന് കഠിനമായ ടാസ്ക്കുകള് നല്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ അതിന്റെ ഫലങ്ങളും അതിശയിപ്പിക്കുന്നതായിരിക്കും. പ്രാധാന വ്യക്തികളിൽ നിന്ന് നിങ്ങളുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം, അത് ഉടനടി ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഭാഗ്യചിഹ്നം: ഒരു ക്ലിയര്‍ ക്വാര്‍ട്സ്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിലയേറിയ വസ്തുക്കള്‍ ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കണം. നിലവില്‍ ചില വിശ്വാസപ്രശ്നങ്ങള്‍ ഉണ്ടാകുകയോ അല്ലെങ്കില്‍ ജോലിസ്ഥലത്തെ പെട്ടെന്നുള്ള സംഭവങ്ങള്‍ മൂലം വിഷമങ്ങൾ ഉണ്ടാകുകയോ ചെയ്യാം. ജോലിയില്‍ ട്രാന്‍സ്ഫര്‍ ഉണ്ടായേക്കാം. ഭാഗ്യചിഹ്നം: ഒരു പിരമിഡ്.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസങ്ങളില്‍ ജനിച്ചവര്‍ക്ക് ചില പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അത് നിയമപരമായ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. കുടുംബത്തില്‍ നിന്ന് ഒരു നല്ല വാര്‍ത്ത പ്രതീക്ഷിക്കാം. കുട്ടികള്‍ക്ക് പ്രതിഫലമോ അംഗീകാരമോ ലഭിച്ചേക്കാം. ദഹനസംബന്ധമായ ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ഭാഗ്യചിഹ്നം: കല്ല് കൊത്തിയുണ്ടാക്കിയ ശിൽപ്പം.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തോട് ആവേശമുള്ളവരായിരിക്കും. നിങ്ങളുടെ മുഖത്തെ പുഞ്ചിരി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് ചിലപ്പോള്‍ മറ്റുള്ളവര്‍ ചിന്തിച്ചേക്കാം. നിങ്ങള്‍ക്ക് ആരെയെങ്കിലും വല്ലാതെ മിസ്സ് ചെയ്തേക്കാം. പക്ഷേ അവരുമായി ആശയവിനിമയം നടത്താന്‍ ഭയപ്പെടും. ഭാഗ്യചിഹ്നം: വൃക്ഷം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ ഉത്സാഹമുണ്ടെങ്കില്‍ മാത്രമേ ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭിക്കുകയുള്ളൂ. പ്രയത്നങ്ങള്‍ക്കൊപ്പം കൂടുതല്‍ ഇച്ഛാശക്തിയും സ്ഥിരതയും ആവശ്യമായി വന്നേക്കാം. ഏതെങ്കിലും ഔദ്യോഗിക രേഖകളിലോ കരാറുകളിലോ ഒപ്പിടുന്നതിന് മുമ്പ് അതീവ ജാഗ്രത പാലിക്കുക. ഭാഗ്യചിഹ്നം: ഒരു ഫിഷ് ടാങ്ക്.