ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് സ്വയം പരിചരണത്തിനായി ഇന്ന് കുറച്ച് സമയം ലഭിച്ചേക്കും. ആരെങ്കിലും നിങ്ങളെക്കുറിച്ച് അനാവശ്യമായി വിലയിരുത്തൽ നടത്തുന്നുണ്ടെങ്കിൽ അത് അവഗണിക്കുക. ചില പരിശോധനകൾ ഉണ്ടാകാനിടയുള്ളതിനാൽ നിങ്ങളുടെ ഓഫീസ് ജോലികൾ നന്നായി ചെയ്യുക. ഭാഗ്യചിഹ്നം - ഒരു സെലനൈറ്റ്
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഔട്ടിംഗ് പ്ലാനുകൾ നടപ്പിലാക്കാൻ പറ്റിയ സമയമാണിത്. സൗഹൃദങ്ങളിലും നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായും സന്തോഷം പങ്കിടുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക പുരോഗതിയുണ്ടാകും. തടസ്സപ്പെട്ട പണമൊഴുക്ക് കൂടുതൽ മെച്ചപ്പെടും. ഭാഗ്യചിഹ്നം - ടൂർമാലിൻ
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: നിങ്ങൾ നേടാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾക്കായി ഇന്നത്തെ ദിവസം പരമാവധി പ്രയോജനപ്പെടുത്തുക. അനുകൂല ദിനമാണ്. ചില വലിയ അവസരങ്ങൾക്കായി മേലുദ്യോഗസ്ഥൻ നിങ്ങളെ നിർദ്ദേശിച്ചേക്കാം. വൈകുന്നേരത്തോടെ നിങ്ങൾക്ക് വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് ട്രീറ്റ് ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - മണൽക്കല്ല്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: സഹോദരങ്ങൾക്കൊപ്പം വീട്ടിലോ വിർച്വലായോ കുറച്ചു സമയം ചിലവഴിക്കാൻ നല്ല ദിവസമാണ് ഇന്ന്. നിങ്ങളുടെ ജോലി ഇന്ന് വിലയിരുത്തപ്പെടാം. നിങ്ങളുടെ സംഭാവനകൾ അവലോകനം ചെയ്യുന്ന ദിവസമായിരിക്കും ഇന്ന്. അമിതമായ സമ്മർദ്ദം നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. ഭാഗ്യചിഹ്നം - ഇന്ദ്രനീലക്കല്ല്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ആരുടെയെങ്കിലും മികച്ച ഉപദേശം നിങ്ങളുടെ ഇന്നത്തെ വിലയേറിയ സമയം ലാഭിക്കാൻ സഹായിക്കും. ആത്മവിശ്വാസം വർദ്ധിക്കും. എളുപ്പത്തിൽ തീരുമാനങ്ങളെടുക്കാൻ സാധിക്കും. ഇന്നത്തെ ദിവസം കുടുംബത്തിന് മുൻഗണന നൽകുക. ഭാഗ്യചിഹ്നം - മാണിക്യകല്ല്