വിവിധ രാശികളില് ജനിച്ചവരുടെ 2022 ഏപ്രില്‍ 30 ലെ ദിവസഫലം അറിയാം. ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. മറ്റുള്ളവരോട് 'നോ' പറയാന്‍ പഠിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അവര്‍ നിങ്ങളെ മുതലെടുത്തേക്കാം. ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത് ഗൗരവമായി എടുക്കരുത്. ഭാഗ്യചിഹ്നം - ഒരു മണ്‍കുടം.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഈയിടെയായി നിങ്ങള്‍ അല്പം ഉള്‍വലിഞ്ഞ സ്വഭാവം ഉള്ളവരായിരുന്നു. അതുകൊണ്ടു തന്നെ ചുറ്റുപാടുകളുമായി അധികം ബന്ധമുണ്ടായിരിക്കില്ല. പരിഗണിക്കേണ്ട ഒരു ഓഫര്‍ ഉടന്‍ ലഭിച്ചേക്കാം. കുട്ടികള്‍ നിങ്ങളെ സമ്മര്‍ദത്തിലാക്കാം, പക്ഷേ അത് താല്‍ക്കാലികമായിരിക്കും. ഭാഗ്യചിഹ്നം - ഒരു മഞ്ഞ ക്രിസ്റ്റല്‍
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഏറ്റവും മോശമായ കാര്യങ്ങളെ നേരിടാന്‍ നിങ്ങള്‍ സ്വയം തയ്യാറായിക്കഴിഞ്ഞു. പക്ഷേ, നിങ്ങളെ അത്ഭതപ്പെടുത്തിക്കൊണ്ടായിരിക്കും കാര്യങ്ങള്‍ സംഭവിക്കുക. ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് സമ്മര്‍ദം നിറഞ്ഞ സമയം ആയിരിക്കും. അക്കാദമിക് മേഖലയിലുള്ളവര്‍ക്ക് തിരക്കുള്ള സമയമാണ്. വിനോദമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്ല സമയമാണ്. ഭാഗ്യചിഹ്നം - ഒരു മഴവില്‍ നിറമുള്ള ക്രിസ്റ്റല്‍.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പഴയ പാറ്റേണുകള്‍ സാവധാനം മാറിക്കൊണ്ടിരിക്കുന്നത് കാണാം. തന്നിരിക്കുന്ന ഒരു ജോലിയോടുള്ള ആവേശത്തില്‍ മാറ്റം സംഭവിക്കും. സ്വന്തം മേഖലയില്‍ പ്രശസ്തി നേടാന്‍ സാധ്യതയുണ്ട്. കര്‍ക്കശത്തോടെയുള്ള പെരുമാറ്റം നല്ലതല്ല. ഭാഗ്യചിഹ്നം- ചന്ദ്രക്കല്ല്
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്നും ബിസിനസ് അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്തോ വീട്ടിലോ ആരെങ്കിലും ആധിപത്യം പുലര്‍ത്തുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഉടന്‍ തന്നെ അത് തുറന്നു പറയേണ്ടി വന്നേക്കാം. സന്തോഷകരമായ ഒത്തുചേരലിന് സാധ്യത. ഭാഗ്യചിഹ്നം- പണപ്പെട്ടി
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നാടകരംഗത്തോ അഭിനയരംഗത്തോ പ്രവര്‍ത്തിക്കുന്നവര്‍ക്കു മുന്നില്‍ പുതിയ വഴികള്‍ തുറക്കും. പ്രശസ്തമായ ഒരു സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെങ്കില്‍, അത് സ്വീകരിക്കണം. ഒരു വേര്‍പിരിയലിന് സാധ്യത. അതിന് വൈകാരികമായി ശക്തരായിരിക്കണം. ഭാഗ്യചിഹ്നം- ഒരു പൂമ്പാറ്റ
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: രണ്ട് സുഹൃത്തുക്കള്‍ വളരെക്കാലത്തിന് ശേഷം കണ്ടുമുട്ടും. മുമ്പ് എന്തെങ്കിലും സംഭവം നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, അത് തുറന്നു പറയാനുള്ള സമയമാണിത്. നിങ്ങള്‍ക്ക് വലിയ ആശ്വാസം അനുഭവപ്പെടും. ഭാ?ഗ്യചിഹ്നം- ഒരു വലിയ പാര്‍ക്ക്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നല്ലൊരു ദിവസമായിരിക്കും ഇന്ന്. തീര്‍പ്പുകല്‍പ്പിക്കാത്ത ടാസ്ക്, ദീര്‍ഘകാലമായി മറന്നുപോയ ജോലി തുടങ്ങിയവയെല്ലാം പൂര്‍ത്തീകരിക്കപ്പെടും. വീട്ടിലെ ഉത്തരവാദിത്തങ്ങളില്‍ ഇന്ന് പിന്നോട്ട് പോയേക്കാം. ഭാഗ്യചിഹ്നം - ഒരു ജമന്തിപ്പൂവ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ജൂനിയര്‍ ആയിട്ടുള്ള സഹപ്രവര്‍ത്തകര്‍ സഹായം ചോദിച്ചേക്കാം. അത് ചെയ്തുകൊടുക്കുക. സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നവര്‍ക്ക് പെട്ടെന്ന് പണം ലഭിക്കാന്‍ സാധ്യത. ഭാ?ഗ്യചിഹ്നം- ഒരു നിയോണ്‍ ലൈറ്റ്
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: അകലെയുള്ള ഒരാളുമായുള്ള ബന്ധത്തില്‍ ചെറിയ വിള്ളലുണ്ടായേക്കാം. പക്ഷേ, അത് താത്കാലികമായിരിക്കും. ജോലിസ്ഥലത്തെ സമ്മര്‍ദ്ദം പതിവിലും കൂടുതലായേക്കാം. ഇതിന് സംഗീതം നല്ലൊരു മരുന്നായി മാറിയേക്കാം. ഭാഗ്യചിഹ്നം- റെട്രോ സംഗീതം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു ഗ്രൂപ്പായി നിങ്ങള്‍ എന്തെങ്കിലും ആസൂത്രണം ചെയ്യുകയാണെങ്കില്‍, അത് ഇപ്പോള്‍ നടക്കാന്‍ സാധ്യത. രസകരമായ നേരങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചേക്കാം. സാമ്പത്തിക ഭദ്രത ഉണ്ടാകും. ഭാ?ഗ്യചിഹ്നം- ഒരു ഗ്ലാസ് ഡോര്‍.തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com