വിവിധ രാശികളില് ജനിച്ചവരുടെ 2022 മെയ് 1ലെ ദിവസഫലം അറിയാം.ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ലഭിക്കില്ലെന്ന് കരുതിയ അവസരങ്ങളും നിങ്ങളെ തേടിയെത്തും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ സ്ഥിരത പുലര്‍ത്തിയാല്‍ മാത്രമേ ഈ അവസരം ലഭിക്കുകയുള്ളൂ. ഒരു ഒത്തുചേരലിനോ ജോലിയുമായി ബന്ധപ്പെട്ട ഒത്തുചേരലിനോ വേണ്ടി പ്രത്യേക ക്ഷണം ലഭിച്ചേക്കാം. ഭാഗ്യചിഹ്നം: ആല്‍മരം
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രായമായ ഒരാളുടെ ഉപദേശത്തിന് ഇപ്പോള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കില്ല. പക്ഷേ അതിനെക്കുറിച്ച് പിന്നീട് ചിന്തിക്കുകയും നിറവേറ്റുകയും ചെയ്യും. സങ്കീര്‍ണ്ണമായ ഒരു സാഹചര്യം ദിവസം മുഴുവന്‍ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. ഒരു ആഘോഷം താല്‍ക്കാലികമായി നിര്‍ത്തി വച്ചേക്കാം. ദിവസത്തിന്റെ അവസാനം ഒരു നല്ല വാര്‍ത്ത നിങ്ങളെ തേടിയെത്തും. ഇന്നത്തെ ദിവസം വീടിനുള്ളില്‍ തന്നെ ഇരിക്കുന്നതാണ് നല്ലത്. ഭാഗ്യചിഹ്നം: മെഴുകുതിരികള്‍.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു തീരുമാനമെടുക്കാനായി ആശയക്കുഴപ്പം ഉണ്ടാകും. നിങ്ങളുടെ പങ്കാളിക്ക് ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ നിങ്ങള്‍ ജാഗ്രത പുലര്‍ത്തണം. ഒരു വാരാന്ത്യ പ്ലാന്‍ തല്ക്കാലം മാറ്റിവെച്ചേക്കാം. പുതിയ ജോലിയ്ക്കായി സ്ഥലം മാറേണ്ടി വന്നേക്കാം. ഭാഗ്യചിഹ്നം: തീവണ്ടി.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉദ്ദേശം എല്ലായ്പ്പോഴും ശരിയായിരിക്കാം, എന്നാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. കൂടുതല്‍ നിരീക്ഷിക്കുകയും കുറച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. കുട്ടികള്‍ നിങ്ങള്‍ക്ക് മാനസിക അസ്വസ്ഥതകള്‍ ഉണ്ടാക്കും. മൊത്തത്തിലുള്ള ആരോഗ്യപരിശോധന ആവശ്യമായി വന്നേക്കാം. ആരോഗ്യ സംരക്ഷണ ആക്ടിവിറ്റികള്‍ പുനരാരംഭിക്കുന്നത് വളരെ അഭികാമ്യമാണ്. ഭാഗ്യചിഹ്നം: ജാക്ക്പോട്ട്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങള്‍ വിലമതിക്കാനാവാത്തതും സെന്‍സിറ്റീവുമാണ്. നിങ്ങളുടെ ചുറ്റുമുള്ള ആര്‍ക്കെങ്കിലുമെതിരെ സംസാരിക്കുന്നതിനു മുമ്പ് വളരെ ശ്രദ്ധാലുവായിരിക്കണം. അവര്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരാണെങ്കില്‍ അത് സ്വീകരിക്കപ്പെടണമെന്നില്ല. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ ചെയ്യണം. ധനകാര്യങ്ങള്‍ പരിഹരിക്കപ്പെടും. ഭാഗ്യചിഹ്നം: നക്ഷത്രങ്ങള്‍.
വിര്‍ഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സഹകരണത്തിനും പങ്കാളിത്തത്തിനും പുതിയ കരാറുകളില്‍ ഒപ്പിടാനുമുള്ള സമയമാണിത്. ഇവയിലേതെങ്കിലുമൊന്നില്‍ സംശയമുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണം. മുന്‍കാലങ്ങളില്‍ നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും നല്ല ഫലങ്ങള്‍ കൊയ്യാനുള്ള സമയമാണിത്. സജീവമായ ബിസിനസ്സ് അല്‍പ്പം മന്ദഗതിയിലായേക്കാം. ഭാവി സുസ്ഥിരമാകും. ഗാര്‍ഹിക കാര്യങ്ങള്‍ മുന്‍നിരയില്‍ എത്തും. ഒരു ചെറിയ ഒത്തുചേരല്‍ നടത്തേണ്ടി വരും. ഭാഗ്യചിഹ്നം: ഒരു ഗ്ലാസ് ടോപ്പ്.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ആഘോഷങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ അംഗീകരിക്കപ്പെടുകയോ, സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയോ, നിങ്ങള്‍ക്ക് അനുകൂലമായി ജോലിസ്ഥലത്ത് ഒരു അറിയിപ്പ് ലഭിക്കുകയോ ചെയ്യും. അല്‍പ്പം വ്യത്യസ്തമായി തോന്നിയേക്കാവുന്ന ഏതൊരു തീരുമാനത്തെയും നിങ്ങളുടെ കുടുംബം പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. സ്വന്തമായി ഒരു പുതിയ തൊഴിലിടം സൃഷ്ടിക്കാനുള്ള അവസരമുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ഒരാളില്‍ നിന്ന് നിങ്ങള്‍ക്ക് പ്രചോദനം ലഭിച്ചേക്കാം. മുന്‍ നിക്ഷേപങ്ങള്‍ മെച്ചപ്പെടും. ഭാഗ്യചിഹ്നം: കുതിര.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ പരിസ്ഥിതിയെ കൂടുതല്‍ ഇഷ്ടപ്പെടും. നിങ്ങളുടെ സമീപനത്തിലോ ചിന്തയിലോ മാറ്റം വന്നേക്കാം. സീനിയര്‍ മാനേജ്മെന്റിലോ നിങ്ങള്‍ക്ക് മുകളിലുള്ള ഒരു സ്ഥാനത്തോ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. മാറ്റം നിങ്ങള്‍ക്ക് നിഷ്പക്ഷമായിരിക്കാന്‍ സാധ്യതുണ്ട്. മറ്റുള്ളവര്‍ പറയുന്നതില്‍ വീഴരുത്. ഭാഗ്യചിഹ്നം: ഒരു നിരയില്‍ ഇരിക്കുന്ന അഞ്ച് പക്ഷികള്‍.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങളില്‍ സങ്കീര്‍ണത ഉണ്ടായേക്കാം. അതിനാല്‍ നിങ്ങളുടെ ജീവിതത്തില്‍ മറ്റൊരു വ്യക്തിക്ക് ഇടം നല്‍കുന്നത് പരിഗണിച്ചേക്കാം. നിങ്ങളുടെ ഉള്ളിലെ പ്രണയം പ്രകടിപ്പിക്കാന്‍ കഴിയാത്ത സമയങ്ങളുണ്ടാകും. ജോലി സംബന്ധമായ യാത്രകള്‍ ഉണ്ടാകും. അത് നിങ്ങള്‍ക്ക് വളരെ ഫലപ്രദമായിരിക്കും. ഇത് നിങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തുകയും ജോലിയിലെ സ്ഥാനം ഊട്ടിയുറപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് കൂടുതല്‍ ജോലി ചെയ്യേണ്ടി വരും. എന്നാല്‍ വിശ്രമം കുറവായിരിക്കും. പക്ഷേ നിങ്ങളുടെ പ്രയത്നത്തിന് വിലയുണ്ടാകും. ഭാഗ്യചിഹ്നം: ബുദ്ധ പ്രതിമ.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. സഹപ്രവര്‍ത്തകരുമായി ഒരു സാധാരണ കൂടിക്കാഴ്ച ഒരു പുതിയ ആശയം കൊണ്ടു വന്നേക്കാം. മാതാപിതാക്കള്‍ക്ക് ശ്രദ്ധയും സമയവും ആവശ്യമായി വന്നേക്കാം. നിങ്ങള്‍ക്ക് ജോലിയില്‍ അലസത അനുഭവപ്പെടാം. ഭാഗ്യചിഹ്നം: ടോപസ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ചുറ്റുപാടുകളിലെ മാറ്റം നിങ്ങളെ പ്രചോദിപ്പിച്ചേക്കാം. സ്വീകാര്യത വന്നേക്കാം, പക്ഷേ അത് പെട്ടെന്നായിരിക്കില്ല. ചുറ്റുമുള്ള ആളുകളോട് സൗഹൃദമുണ്ടെങ്കിലും ചിലപ്പോള്‍ ഏകാന്തത അനുഭവപ്പെടും. കുറച്ചുകാലം ജീവിതം ഒരുപോലെ തുടരാന്‍ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ഒരു നല്ല വാര്‍ത്ത നിങ്ങളെ സന്തോഷിപ്പിക്കും. ഏതെങ്കിലും നിയമോപദേശം കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ കേസിന്റെ ദിശ മാറ്റിയേക്കാം. ഭാഗ്യചിഹ്നം: വെള്ള റോസ്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ എന്തെങ്കിലും കണ്ടെത്താനുള്ള ശ്രമത്തിലാണെങ്കില്‍ എല്ലാ കോണുകളും നന്നായി ഗവേഷണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. നിങ്ങള്‍ക്ക് അറിയാവുന്ന ചിലരില്‍ നിന്ന് ഉപദേശം തേടേണ്ട സമയമാണിത്. പക്ഷേ നിങ്ങള്‍ക്ക് ശരിയായ ഉത്തരം ലഭിച്ചേക്കില്ല. അതിനാല്‍ നിങ്ങളുടെ മനസ്സ് പറയുന്നത് ചെയ്യുക. പ്രായോഗിക സമീപനം അഭിനന്ദിക്കപ്പെടും. ഔദ്യോഗിക കാര്യങ്ങള്‍ വീട്ടില്‍ സംസാരിക്കേണ്ടതില്ല. ഭാഗ്യചിഹ്നം: കാന്തം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com