ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ആവര്‍ത്തിച്ചുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ നിന്ന് ഇത്തവണ കൂടുതല്‍ ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുക. ജോലിസ്ഥലത്ത് മികച്ച വ്യക്തിത്വം എന്ന് മറ്റുള്ളവര്‍ക്ക് തോന്നിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചേക്കാം. ദീര്‍ഘകാലമായി കാത്തിരുന്ന സാമ്പത്തിക സഹായം ലഭിച്ചേക്കാം. അത് നിലവിലെ അവസ്ഥയില്‍ ഒരു അനുഗ്രഹമായി മാറും. ഭാഗ്യ ചിഹ്നം - സില്‍ക്ക് തുണി
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു അപരിചിതനായ വ്യക്തി നിങ്ങളില്‍ കൗതുകമുണര്‍ത്തിയേക്കാം. നിങ്ങള്‍ തിരഞ്ഞെടുത്ത ചില കാര്യങ്ങള്‍ പിന്തുടരുന്നില്ലെന്ന് നിങ്ങള്‍ക്ക് തന്നെ തോന്നിയേക്കാം. പഴയ ഹോബികള്‍ പൊടി തട്ടിയെടുക്കാനോ നിലവിലെ ശീലങ്ങളില്‍ മാറ്റം വരുത്താനോ ആരംഭിക്കും. മറ്റൊരാളുടെ ജീവിതം പ്രചോദനമായി മാറാന്‍ ഇടയുണ്ട്. ഭാഗ്യചിഹ്നം - ഒരു സ്ട്രിംഗ് ലൈറ്റ്
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മേഖലയില്‍ പുതിയതും പ്രചോദനം നല്‍കുന്നതുമായ എന്തെങ്കിലും സംഭവിക്കും. ആരെങ്കിലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത് ഇന്നത്തെ ദിവസം അഭികാമ്യമല്ല. നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളില്‍ അഭിമാനം തോന്നും. ഇത് എല്ലാവര്ക്കും ലഭിക്കണമെന്നില്ല. ജോലിക്ക് വേണ്ടിയുള്ള ഒരു യാത്ര ഉടന്‍ നടത്തേണ്ടി വരും. അത് ഫലവത്താകും. ഭാഗ്യചിഹ്നം - ഒരു പുതിയ കാര്‍
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളോട് വളരെ അടുപ്പമുള്ള ഒരാള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ പരസ്യമാക്കും. നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉള്ള വ്യക്തിയാണെങ്കില്‍ പോലും ആളുകളെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടതുണ്ട്. നിങ്ങള്‍ രാഷ്ട്രീയത്തിലോ സര്‍ക്കാര്‍ ജോലിയിലോ ആണെങ്കില്‍, ഒരു വലിയ മാറ്റത്തിന് സാധ്യതയുണ്ട്. നിങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങളെ കുറിച്ചുള്ള ചില അന്വേഷണങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പണമൊഴുക്ക് വര്‍ധിക്കും. ഭാഗ്യചിഹ്നം - ഒരു കോഴി
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: മനോഹരമായ ഒരു ദിവസമായിരിക്കും ഇന്ന്. സ്വയം പരിചരിക്കാനും ഇഷ്ടപ്പെടുന്ന ആളുകളുമായി ദീര്‍ഘനേരം സംസാരിക്കാനും സമയം കണ്ടെത്തും. ആക്രമണോത്സുകമായ സമീപനം മാറ്റിനിര്‍ത്തണം. മറ്റുള്ളവര്‍ നിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതായി നിങ്ങള്‍ക്ക് തോന്നാം. ജോലിയില്‍ സീനിയര്‍ ആയ ഒരാള്‍ക്ക് പെട്ടെന്ന് ജോലി സ്ഥലത്ത് നിന്ന് പോകേണ്ടി വന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു അണ്ണാന്
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്തിനെ വിശ്വസിക്കണം, കാരണം അവര്‍ നിങ്ങളില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്നത്തെ ദിവസം താരതമ്യേന മന്ദഗതിയിലായിരിക്കാം. എന്നാല്‍ വിശ്രമിക്കാന്‍ സമയം കിട്ടില്ല. തീര്‍പ്പുകല്‍പ്പിക്കാത്ത പല ജോലികളും ഇന്നത്തെ ദിവസം നിങ്ങളുടെ സമയം കളഞ്ഞേക്കാം. വൈകുന്നേരം കൂടുതല്‍ രസകരമാകാന്‍ സാധ്യതയുണ്ട്. വരുന്ന ആഴ്ച ജോലിയില്‍ മികച്ച പ്രകടം കാഴ്ച്ച വയ്ക്കണമെന്ന ആഗ്രഹം വര്‍ദ്ധിക്കും. ഇതിനായി കുറച്ച് തയ്യാറെടുപ്പും സ്ഥിരോത്സാഹവും ആവശ്യമായി വന്നേക്കാം. ഭാഗ്യ ചിഹ്നം - കോപ്പര്‍ വയര്‍
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ തെറ്റ് മറ്റാരുടെയെങ്കിലും മേല്‍ ചുമത്തരുത്. നിങ്ങളുടെ ചില മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വാസപ്രശ്നം ഉണ്ടായേക്കാം. അവ പുനര്‍വിചിന്തനം ചെയ്യുക. ജോലിസ്ഥലത്ത് നിന്നുള്ള ഒരു നല്ല വാര്‍ത്ത നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തും. സഹായം ആവശ്യമുള്ള ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. ഭാഗ്യചിഹ്നം - ഒരു മഞ്ഞ റോസ്
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെക്കാലമായി ബന്ധമില്ലാതിരുന്ന ഒരാള്‍ ഇപ്പോള്‍ നിങ്ങളെ ബന്ധപ്പെടും. സുഹൃത്തുക്കളാണ് ഇപ്പോഴത്തെ നിങ്ങളുടെ ഏറ്റവും വലിയ ആശ്വാസം. അമൂല്യമായ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍, അത് ഉടന്‍ കണ്ടെത്താന്‍ കഴിയും. നിങ്ങളെ ജോലിക്കെടുക്കാന്‍ താല്‍പ്പര്യമുള്ള ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം. ഭാഗ്യചിഹ്നം - മണി പ്ലാന്റ്
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങള്‍ യാത്രകള്‍ ചെയ്തു കൊണ്ടിരിക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം ഇളവ് ലഭിക്കും. എതിര്‍ലിംഗത്തിലുള്ള ഒരു വ്യക്തി നിങ്ങളുടെ ശ്രദ്ധ ആകര്‍ഷിച്ചേക്കാം.നിലവില്‍ നടക്കുന്ന ഒന്നിലധികം കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിക്കരുത്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ മറക്കാതിരിക്കുക. ഭാഗ്യചിഹ്നം - ഒരു തൂവല്‍
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാധ്യതകളും പ്രതീക്ഷകളും നിങ്ങളെ മുന്നോട്ട് നയിക്കും. സമയം നഷ്ടപ്പെടുത്തരുത്. നിങ്ങള്‍ ഏറ്റെടുത്ത എല്ലാ കാര്യങ്ങളിലും സ്ഥിരത പുലര്‍ത്തുക. താമസിയാതെ ഒരു ഒത്തുചേരല്‍ നടത്തേണ്ടി വന്നേക്കാം, മിക്കവാറും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലാകാം. ഭാഗ്യചിഹ്നം - ഒരു മഞ്ഞ ക്വാര്‍ട്സ്
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പതിവായി ചെയ്യുന്ന ജോലികള്‍ മാറ്റിവയ്ക്കേണ്ടി വന്നേക്കാം കാരണം മറ്റ് ചില കാര്യങ്ങള്‍ക്ക് ശ്രദ്ധ ആവശ്യമായി വരും. അമ്മയുടെ ആരോഗ്യത്തിന് ചികിത്സ ആവശ്യമായി വന്നേക്കാം. നിങ്ങള്‍ക്ക് ചുറ്റും ഒരു ആത്മീയ അന്തരീക്ഷം അനുഭവപ്പെടും ജോലിസ്ഥലത്ത് ഒരാള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ക്ക് അത് മറികടക്കാന്‍ കഴിയണം. വിദേശത്ത് നിന്ന് അതിഥികള്‍ എത്തും. ഭാഗ്യചിഹ്നം - തടി പെട്ടി.പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.