ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ശ്രമിക്കുക. ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. പരിഹാരം: ശ്രീ സൂക്തം പാരായണം ചെയ്യുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: യോഗ്യതയുടെയും ഓഫീസിലെ പ്രവര്‍ത്തി പരിചയത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ജോലിസ്ഥലത്ത് ഉത്തരവാദിത്തപ്പെട്ടവരുമായി കൂടിക്കാഴ്ച നടത്തും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ധിക്കും. പരിഹാരം: ഹനുമാന് സ്വാമിക്ക് നെയ് വിളക്ക് കത്തിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാരുടെ സാമ്പത്തിക ഇടപാടുകള്‍ അനുകൂലമായിരിക്കും. മികച്ച നിക്ഷേപ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രവര്‍ത്തി മേഖലയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് സാമ്പത്തിക നേട്ടം നേടിത്തരും. പരിഹാരം: ഗണപതിക്ക് കറുക നിവേദിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കഠിനാധ്വാനം വേണ്ടി വരുന്ന മേഖലകളില്‍ നിങ്ങള്‍ക്ക് വിജയം ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ സംയമനം പാലിക്കുക. ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കും. ബിസിനസ്സില്‍ സുഗമമായ വളര്‍ച്ച ഉണ്ടാകും. പരിഹാരം: പഞ്ചസാര കലക്കിയ മാവ് ഉറുമ്പുകള്‍ക്ക് കൊടുക്കക.
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. തൊഴിലന്വേഷിക്കുന്നവര്‍ അവസരത്തിനായി കാത്തിരിക്കണം. തിടുക്കം ഒഴിവാക്കുക. പരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ദാനം ചെയ്യുക.തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)