ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിന് അനുകൂല സമയമാണ്. ഭാവി പദ്ധതികള്‍ക്ക് രൂപം നല്കാന് ശ്രമിക്കും. ഓഹരി വിപണി, ഊഹക്കച്ചവടം തുടങ്ങിയവയില്‍ നിക്ഷേപിക്കുന്നത് അനുകൂലമല്ല. ജോലി ചെയ്യുന്നവര്‍ക്ക് അമിത ജോലി ഭാരം ഉണ്ടാകും. പരിഹാരം: ഗണപതിയെ പ്രാര്‍ത്ഥിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. ആഗ്രഹങ്ങള്‍ നിയന്ത്രിക്കുക, അല്ലാത്തപക്ഷം ചെലവ് കൂടും.ഒരേസമയം രണ്ട് കാര്യങ്ങള്‍ ചെയ്യരുത്. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ ബജ്രംഗ് ബാന്‍ ചൊല്ലുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ ഉത്തരവാദിത്തം വര്‍ദ്ധിക്കും. പുതിയതായി കണ്ടമുട്ടുന്ന ആളുകളെ വിശ്വസിക്കരുത്. ഇന്നത്തെ ദിവസം നിക്ഷേപത്തിന് അനുകൂലാണെങ്കിലും വിദഗ്ധരുടെ ഉപദേശം സ്വീകരിക്കുക. പരിഹാരം: ബുധ ഗ്രഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിങ്ങളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കും. ഒരു ലോണ്‍ എടുക്കേണ്ടി വന്നേക്കാം. കൃത്യസമയത്ത് പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ബിസിനസുകാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. പരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മികച്ച നിക്ഷേപ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ്സുകാര്‍ ശ്രദ്ധാപൂര്‍വ്വം ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുക. പരിഹാരം: സരസ്വതി ദേവിയെ പ്രാര്‍ത്ഥിക്കുക.
പിസെസ് (Pisces- മീനം രാശി) : ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളില്‍ ആശങ്കയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനാല്‍ പുതിയ നിക്ഷേപ അവസരങ്ങള്‍ ഉണ്ടാകും. പ്രമോഷന് ലഭിക്കാന്‍ സാധ്യതയുണ്ട്.പരിഹാരം: ശ്രീ സൂക്തം പാരായണം ചെയ്യുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)