ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഓഫീസ് ജോലി ചെയ്യുന്നവർ ക്ഷമയോടും ജാഗ്രതയോടും കൂടി പ്രവർത്തിക്കുക. കൂടാതെ മറ്റുള്ളവരുടെ ജോലിയിൽ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. നിങ്ങളുടെ അശ്രദ്ധ മറ്റു പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാം. ഇടപാടുകളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങളുമായി അടുപ്പമുള്ളവരുടെ ഉപദേശം സ്വീകരിക്കുക. ഗവേഷണ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം നേടാനാകും. ഈ ദിവസം നിങ്ങളുടെ ജോലി സാധാരണ നിലയിൽ മുന്നോട്ടുപോകും. ദോഷ പരിഹാരം: ഓം നമഃ ശിവായ 108 തവണ ജപിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാകും. പുതിയ കരാറുകൾ മൂലവും സാമ്പത്തിക പുരോഗതി കൈവരാം. നിങ്ങൾക്ക് വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാൻ അനുയോജ്യമായ ദിവസം കൂടിയാണ് ഇന്ന്. എങ്കിലും ചെലവുകളിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ നിങ്ങൾക്ക് ഇന്ന് കൂടുതൽ വിജയ സാധ്യതയുള്ള ഒരു ദിവസം ആയിരിക്കും. കൂട്ടായ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക. ഭൂമി, നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ തടസ്സങ്ങൾ ഇല്ലാതെ മുന്നോട്ടു പോകും. ദോഷ പരിഹാരം - രാമക്ഷേത്രത്തിൽ ഇരുന്നുകൊണ്ട് രാമരക്ഷ സ്തോത്രം ചൊല്ലുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ലാഭത്തിനുള്ള സാധ്യത കൂടുതലാണ്. എങ്കിലും സാമ്പത്തിക ഇടപാടുകളിൽ കൃത്യത പാലിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നത് നിങ്ങൾക്ക് അനുകൂലമായി തീരും. എങ്കിലും ചെലവ് നിയന്ത്രിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാവി ബിസിനസ്സ് വളർച്ചയ്ക്ക് ഈ ദിവസം സഹായിക്കും. നിങ്ങൾക്ക് പരിചയമുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കാം. എന്നാൽ നിക്ഷേപകാര്യങ്ങളിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ കൂടുതൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ ബിസിനസിലും ഈ കരുതൽ ഉണ്ടായിരിക്കണം. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് നെയ് വിളക്ക് കത്തിച്ച് ഹനുമാൻ മന്ത്രം ചൊല്ലുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർ സാമ്പത്തിക കാര്യങ്ങളിൽ ഈ ദിവസം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇന്ന് നിങ്ങൾക്ക് ബിസിനസ്സിൽ കൂടുതൽ അവസരങ്ങൾക്ക് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ആത്മാവിശ്വാസം വർദ്ധിക്കാൻ കാരണമായേക്കും .ചിട്ടയോടും ധാരണയോടും കൂടി കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ ശ്രദ്ധിക്കുക. കാര്യനിർവഹണം കൃത്യമായി നടപ്പിലാക്കാനാകും. നിങ്ങൾ കാര്യക്ഷമതയോടെ ജോലിയിൽ പ്രവർത്തിക്കും. വാണിജ്യപരമായ കാര്യങ്ങളും ഈ ദിവസം നിങ്ങൾക്ക് അനുകൂലമായി വരും. ദോഷ പരിഹാരം: ഭൈരവക്ഷേത്രത്തിൽ മധുരം സമർപ്പിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാർ ഇന്ന് ശാഠ്യം, ധിക്കാരം എന്നിവ ഒഴിവാക്കാൻ ശ്രദ്ധിക്കുക. നിക്ഷേപകാര്യങ്ങളിൽ ചെലവഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ചെലവ് അധികമാക്കിയേക്കാം. ആസൂത്രണം ചെയ്ത ശേഷം കാര്യങ്ങളിൽ മുന്നോട്ടു പോകാൻ ശ്രദ്ധിക്കുക. ഈ ദിവസം നിങ്ങളുടെ ബിസിനസ്സിൽ ഐശ്വര്യം വന്നുചേരും. ഇന്ന് വ്യക്തിപരമായ ചില നേട്ടങ്ങളും നിങ്ങളെ തേടിയെത്തും. ജോലിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാനാകും. ദോഷ പരിഹാരം - ബന്ദികളാക്കിയ പക്ഷികളെ മോചിപ്പിക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മികച്ച ലാഭനേട്ടത്തിനുള്ള സാധ്യത ഉണ്ട്. നിങ്ങൾ ആഗ്രഹിക്കുന്ന ലാഭവും നിങ്ങൾക്ക് നേടിയെടുക്കാനാകും. നിങ്ങളുടെ പദ്ധതി പ്രകാരം കാര്യങ്ങൾ മുന്നോട്ടുപോകും. ജോലിസ്ഥലത്ത് കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. ഈ ദിവസം നിങ്ങളുടെ തൊഴിൽപരമായ ബന്ധങ്ങൾ ദൃഢമാകും. ബിസിനസ്സിൽ നിങ്ങൾ മുൻകൈയെടുത്ത് പ്രവർത്തിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. യാത്രകൾ നടത്താനും ഉചിതമായ സമയമാണ്. കൂടാതെ നിങ്ങളുടെ പരിശ്രമങ്ങളിൽ വിജയം കണ്ടെത്താനാകും. നിങ്ങളുടെ വിശ്വാസം വർദ്ധിക്കും. ദോഷ പരിഹാരം - സുന്ദരകാണ്ഡമോ ഹനുമാൻ ചാലിസയോ 7 തവണ ചൊല്ലുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: തൊഴിൽപരമായി കൂടുതൽ ബന്ധങ്ങൾ രൂപപ്പെടും. ഭാവി ബിസിനസ്സിൽ കൂടുതൽ വളർച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങൾ ഇന്ന് മുതിർന്നവരുമായി കൂടിക്കാഴ്ച നടത്തും. സാമ്പത്തികപരമായി സമൃദ്ധി കൈവരും. ഈ ദിവസം വാണിജ്യപരമായ കാര്യങ്ങളിൽ നിങ്ങളുടെ താല്പര്യം വർദ്ധിക്കും. നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തുക. കുടുംബ കാര്യങ്ങൾ കൃത്യതയോടു കൂടി മുന്നോട്ടുകൊണ്ടുപോകാനാകും. തൊഴിൽ രംഗത്തും നിങ്ങൾക്ക് ഇന്ന് പുരോഗതിക്ക് സാധ്യതയുണ്ട്. ദോഷ പരിഹാരം - ആൽമരത്തിന്റെ ചുവട്ടിൽ നെയ് വിളക്ക് കത്തിക്കുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: തീരുമാനങ്ങൾ എടുക്കുന്നതിൽ തടസ്സം നേരിടേണ്ടി വരില്ല. ഇന്ന് നിങ്ങളുടെ സാമ്പത്തിക രംഗവും വളരും. നിങ്ങളുടെ ജോലി പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. എന്നാൽ നിങ്ങൾ പദ്ധതി പ്രകാരം മുന്നോട്ടുപോകാൻ ശ്രമിക്കുക. ഇന്ന് ബിസിനസ്സിൽ നിങ്ങൾ ആഗ്രഹിച്ച ഫലങ്ങൾ നിങ്ങൾക്ക് നേടിയെടുക്കാൻ സാധിക്കും. എന്നാൽ വിവേകത്തോടെ പ്രവർത്തിക്കാൻ ശ്രദ്ധിക്കുക. ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് . ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബിസിനസ് പ്രവർത്തനങ്ങളിൽ അനാവശ്യ കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. കിംവദന്തികളിൽ അകപ്പെടരുത്. നിങ്ങളുടെ എതിരാളികൾ ഓഫീസിൽ സജീവമായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ ജോലിയിൽ ജാഗ്രതയോടുകൂടി പ്രവർത്തിക്കുക. ചെലവിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഈ ദിവസം ഞങ്ങൾ മറ്റുള്ളവരാൽ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതയുമുണ്ട്. ദോഷ പരിഹാരം - കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജോലി നിങ്ങൾക്ക് അനുകൂലമായി ഇന്ന് പ്രവർത്തിക്കും. നിങ്ങളുടെ പദ്ധതികൾ ഇന്ന് കാര്യക്ഷമമായി മുന്നോട്ടുപോകും. തൊഴിൽപരമായ പുരോഗതി കൈവരാനുള്ള സാധ്യതയും ഇന്നുണ്ട്. എല്ലാവരുടെയും പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. ദോഷ പരിഹാരം - ശ്രീകൃഷ്ണനു പഞ്ചസാര സമർപ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങൾക്ക് ചില പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ചെയ്യുന്ന കാര്യങ്ങളിൽ എല്ലാവരുടെയും സഹകരണം ലഭിക്കും. പദ്ധതി പ്രകാരം കാര്യങ്ങൾ മുന്നോട്ടു നീങ്ങും. ജോലിയിൽ നിങ്ങളുടെ കാര്യക്ഷമത വർദ്ധിക്കും. തടസ്സങ്ങൾ നീങ്ങും. ആകർഷകമായ അവസരങ്ങൾ നിങ്ങൾക്ക് വന്നുചേരും. ഈ ദിവസം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കാൻ സാധ്യതയുണ്ട്. ദോഷ പരിഹാരം: ഗണപതിക്ക് കറുക നിവേദിക്കുക. ഗണേശ മന്ത്രം 108 തവണ ജപിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് ജോലിയിലുള്ള തടസ്സങ്ങൾ നീങ്ങും. കൂടുതൽ ധൈര്യം സംഭരിച്ച് സജീവമായി നിങ്ങൾക്ക് പ്രവർത്തിക്കാനാകും. കൂടാതെ എല്ലാ മേഖലകളിലും കൂടുതൽ സ്വാധീനം ചെലുത്താൻ നിങ്ങൾക്ക് സാധിക്കും. ഈ ദിവസം പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. കൂടുതൽ സ്ഥാനമാനങ്ങളും അവസരങ്ങളും നിങ്ങൾക്ക് വന്നുചേരും. എങ്കിലും അമിതാവേശം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. യാത്രകൾക്ക് ഉചിതമായ ദിവസം കൂടിയാണ് ഇന്ന്. ദോഷ പരിഹാരം: ദുർഗ്ഗാ ക്ഷേത്രത്തിൽ ദുർഗാ മന്ത്രം പാരായണം ചെയ്യുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).