ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ സാമ്പത്തികമായി അനുകൂലമായ സന്തോഷവാർത്തകൾ കേൾക്കാൻ ഇന്ന് അവസരം ലഭിക്കും. അടുത്തിടെ ചുറ്റും സംഭവിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ അതീവ സന്തോഷവാനായിരിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് സംതൃപ്തി അനുഭവപ്പെടും. അടുപ്പമുള്ള വ്യക്തികളിൽ ഒരാൾ നിയമപ്രശ്നങ്ങളിൽ കുടുങ്ങാൻ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു പട്ടം
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ പുതുതായി ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു വ്യക്തി അസ്വസ്ഥതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പല പ്രശ്നങ്ങളുടെയും സംഘർഷങ്ങളുടെയും ഇരയാകുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം. നിങ്ങൾക്ക് നിറവേറ്റാനോ പൂർത്തീകരിക്കാനോ കഴിയില്ലെന്ന് ഉറപ്പുള്ള കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കാൻ ശ്രദ്ധിയ്ക്കുക. ഭാഗ്യചിഹ്നം - ഒരു വിൻഡ്മിൽ
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾ അടുത്തിടെ പൂർത്തിയാക്കിയ ഒരു ദൗത്യത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മൂലം നിങ്ങൾക്ക് ക്ഷീണം തോന്നാം. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് കൂടുതൽ ആസൂത്രണം നടത്താൻ സ്ഥലവും സമയവും ആവശ്യമായി വന്നേക്കും. നിങ്ങളുടെ സഹായം വഴി കാര്യസാധ്യത്തിനായി ഒരാൾ കാത്തിരിക്കുന്നുണ്ടാകും. ഭാഗ്യചിഹ്നം - ഒരു സിൽവർ വയർ
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങൾ ഷോപ്പിങ് നടത്താൻ പദ്ധതി ഇട്ടിട്ടുണ്ടെങ്കിൽ അതിൽ മുഴുകിയിരിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് സമയബന്ധിതമായി തീർക്കാൻ ചില ദൗത്യങ്ങൾ വന്നുചേരും. വീട്ടിലെ ജോലിക്കാർ ആരെങ്കിലും ദിനചര്യയിൽ തടസങ്ങൾ സൃഷ്ടിച്ചേക്കാം. ഭാഗ്യചിഹ്നം - വെള്ളി കൊണ്ടുണ്ടാക്കിയ വസ്തുക്കൾ
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ നിങ്ങൾ നേരത്തെ നിരസിച്ചതോ ഒഴിവാക്കിയതോ ആയ അവസരങ്ങൾ വീണ്ടും വന്നെത്താൻ സാധ്യതയുണ്ട്. ഒരു വിഷയത്തിന്മേൽ അമിതമായ വിശകലനമോ വിലയിരുത്തലോ നടത്തുന്നത് ഗുണം ചെയ്യാൻ സാധ്യതയില്ല. അത് പ്രതികൂലമായ ഫലങ്ങളാകും നൽകുക. സാങ്കേതികമായ ചില പ്രതിബന്ധങ്ങൾ അല്ലെങ്കിൽ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - തടി കൊണ്ടുള്ള ഒരു വടി
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്ക് വേണ്ട സഹായവും പിന്തുണയും ചുറ്റുമുള്ളവരിൽ നിന്ന് ലഭിക്കും. അപരിചിതരായ ആരെങ്കിലുമായി നടത്തുന്ന അവിചാരിതമായ കൂടിക്കാഴ്ചകൾ അനുകൂല ഫലം ഉണ്ടാക്കും. വളരെയധികം തിരക്ക് പിടിക്കുന്നതായി തോന്നിയേക്കാം. സമാധാനമായിരിക്കാൻ സ്വയം സമയം കണ്ടെത്തുക. ഭാഗ്യചിഹ്നം - ഒരു കളിമൺ ജാർ
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ ഒരു ഒത്തുചേരലോ കൂട്ടായ്മയോ നിങ്ങളെഗുണപരമായി സ്വാധീനിച്ചേക്കാം. അതിന്റെ ഭാഗമായി പലരുമായും രസകരമായ സംഭാഷണങ്ങളിൽ ഏർപ്പെടാൻ സാധ്യത കാണുന്നു. നിങ്ങളുടെ അഭ്യുദയകാംക്ഷികളിൽ ഒരാൾ നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയേക്കാം. ഒരു നീണ്ട നടത്തം നിങ്ങൾക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യും. ധ്യാനിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു സ്വർണ വല
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ അധികാരസ്ഥാനത്താണ് ഇരിക്കുന്നതെന്ന ബോധ്യമുണ്ടാകും. എളുപ്പത്തിൽ പണം ലഭിക്കാൻ സാധ്യതയുണ്ട്. നിശ്ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും നിലകൊണ്ട ഒരു കാര്യം നിങ്ങൾക്ക് അനുകൂലമായി മാറുന്നത് നേരിട്ടറിയാൻ സാധിക്കും. കുടുംബാംഗങ്ങളുമായി സംഘർഷങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ഭാഗ്യചിഹ്നം - സ്റ്റോറേജ് ട്രങ്ക്
സാജിറ്റേറിയസ് (Sagittarius - ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങളിൽ നിക്ഷിപ്തമായ ഒരു ദൗത്യം നീട്ടിവെയ്ക്കപ്പെട്ടേക്കാം. അല്ലെങ്കിൽ അത് പൂർത്തീകരിക്കാൻ ആവശ്യമായ സമയം ലഭിക്കില്ല. മുൻകൂട്ടി തന്നെ വേണ്ട തയ്യാറെടുപ്പുകൾ നടത്തുന്നതാണ് ഉചിതം. അച്ഛൻ ഏൽപ്പിച്ച ജോലികൾ കൃത്യമായി പൂർത്തീകരിക്കുക. ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. മാനസികാരോഗ്യം നിലനിർത്തുന്നതിന് വേണ്ട പ്രവർത്തനങ്ങളിലും മുഴുകാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം - ഒരു ബബിൾ റാപ്പ്
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ യാത്രകൾ നിങ്ങളുടെ മനസ്സിൽ ശാന്തിയും സമാധാനവും സൃഷ്ടിക്കും. ഈ ആഴ്ച പഴയ ഒരു സുഹൃത്ത് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചേക്കും. ചിന്തകൾ പലയിടത്തായി ചിതറി കിടക്കുന്നതായി തോന്നിയേക്കാം. അവയിൽ വ്യക്തത വരുത്താൻ ആത്മാർത്ഥമായ ശ്രമം ഉണ്ടാകണം. അതിനായി കൃത്യമായ ആസൂത്രണം നടത്തുക. ഭാഗ്യചിഹ്നം - ഒരു പേപ്പർ കപ്പ്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ നിങ്ങൾ ചെയ്യുന്ന ജോലികൾക്ക് പുതിയൊരാളിൽ നിന്ന് പ്രശംസയും അഭിനന്ദനവും ലഭിക്കും. ബന്ധങ്ങളിൽ അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള വഴികൾ തെളിഞ്ഞുവരും. ആരുടെയെങ്കിലും നഷ്ടം മറ്റൊരാൾക്ക് ലാഭമായി മാറുന്നത് നേരിൽ കാണാൻ കഴിയും. ഭാഗ്യചിഹ്നം - പീച്ച് റോസ്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ ചികിത്സാ സംബന്ധിയായായ ചില കാര്യങ്ങൾ നിനഗലെ അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. നിങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഒരു പാർട്ണർക്ക് വീട്ടിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടേണ്ടി വന്നേക്കും. ജീവിതത്തിലെ അടുത്ത അധ്യായം ആരംഭിക്കാൻ സമയമായി. നിങ്ങൾ വിശ്വസിച്ചിരുന്ന ഒരു കാര്യം യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന് ബോധ്യപ്പെടും. ഭാഗ്യചിഹ്നം - ഒരു മഞ്ഞ തുണി