വിവിധ രാശികളില് ജനിച്ചവരുടെ 2022 ഫെബ്രുവരി അഞ്ചിലെ ദിവസ ഫലം അറിയാം. ഏരീസ് (Arise - മേടം രാശി): മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളില്‍ ഇതുവരെ ഉണ്ടായിരുന്ന മടി, മന്ദത, അലസത എന്നിവ മാറും. മനസിന് കൂടുതല്‍ ഉന്മേഷം കൈവരും. മുന്‍കാലങ്ങളില്‍ നിങ്ങള്‍ക്ക് വെല്ലുവിളിയായി അനുഭവപ്പെട്ടിരുന്ന കാര്യങ്ങള്‍ നിങ്ങളുടെ വളര്‍ച്ചയ്ക്ക് കാരണമായതായി മനസിലാക്കാന്‍ സാധിക്കും. വളരെയധികം പ്രധാനപ്പെട്ട ഒരു വ്യാപാരത്തില്‍ നിങ്ങള്‍ പങ്കാളിയാകും. നിങ്ങളുടെ ആത്മമിത്രമോ അല്ലെങ്കില്‍ നിങ്ങളോട് അടുപ്പമുള്ളവരോ വ്യക്തിപരമായ ചില വിഷമതകളിലൂടെ കടന്നുപോയേക്കാം. നിങ്ങള്‍ ആരിലെങ്കില് നിന്നും എന്തെങ്കിലും കടം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് തിരികെ നല്കാന്ഇന്നത്തെ ദിവസം ഓര്‍മ്മിക്കണം. ഭാഗ്യ ചിഹ്നം - ഒരു പെന്‍ഡുലം
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ ചില കാര്യങ്ങളില്‍ ഒറ്റയ്ക്ക് പോരാടുന്നുണ്ടെന്ന്നിങ്ങള്ക്ക് തിരിച്ചറിയാന്‍ സാധിക്കും. തല്ക്കാലം ശാന്തമായി കാര്യങ്ങളെ നിരീക്ഷിച്ച് പ്രവര്‍ത്തിക്കുക എന്നുള്ളതാണ് ഏക പരിഹാരം. മാനസികമായി തളര്‍ച്ച തോന്നുമ്പോള്‍ നിങ്ങളുടെ കുട്ടികളുമായി സമയം ചിലവഴിക്കുക. അത് നിങ്ങളുടെ മനസിന് ആശ്വാസം നല്‍കും. നിങ്ങള്‍ക്ക് വളരെ അധികം ഇഷ്ടപെട്ട ഒരു കാര്യം ഒരു പഴയ സുഹൃത്ത് നിങ്ങള്‍ക്ക് സമ്മാനിച്ചേക്കാം. പുറത്തേക്ക് പോകുന്നതും സമയം ചെലവഴിക്കുന്നതും നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. ഭാഗ്യ ചിഹ്നം - ഒരു ബുഫെ
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍ കുടുംബവുമായി യാത്രകളും ഔട്ടിംഗുകളും നടത്തും. നിങ്ങളുടെ ചുറ്റുമുള്ള ചില ആളുകള്‍ നിങ്ങളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു സമ്മേളനത്തിന് ആതിഥേയത്വം വഹിക്കാന്‍ നിങ്ങള്‍ ചുമതലപ്പെടുകയാണെങ്കില് അതിനായി ശരിയായ ക്രമീകരണങ്ങള്‍ നടത്തുക. നിങ്ങള്‍ക്ക് പൂര്‍ണമായി മനസിലാകാത്ത ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കിടേണ്ടതുണ്ടോ എന്ന് ആലോചിക്കുക. യാത്ര ചെയ്യുന്നതിനേക്കാള്‍ വീടിനുള്ളില്‍ സമയം ചിലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. ആശയവിനിമയങ്ങളില്‍ സര്‍ഗ്ഗാത്മകത പുലര്‍ത്തുന്നത് നിങ്ങള്‍ക്ക് പിന്നീട് ഉപയോഗപ്രദമായേക്കാം. ഭാഗ്യ ചിഹ്നം - സമൃദ്ധമായ ഒരു പൂന്തോട്ടം
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി ): ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍ ഏകാഗ്രത നഷ്ടപ്പെടുത്തുന്ന പ്രശ്നങ്ങളെ കണ്ടെത്തി നിങ്ങള്‍ സ്വയം പരിഹാരം കാണും. ചില പ്രധാനപ്പെട്ട ജോലികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പഴയ ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള ഉചിതമായ സമയമാണ്. നിങ്ങളുടെ ക്ഷമ നശിക്കുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ പ്രകോപിതരായേക്കാം. അതിനാല്‍ പരമാവധി ശാന്തത പാലിക്കാന്‍ ശ്രദ്ധിയ്ക്കുക. ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കുക. ഇവ രണ്ടിനും നിങ്ങളുടെ സമയം നല്കാന്ശ്രമിക്കുക. ഭാഗ്യ ചിഹ്നം - മഞ്ഞ റോസാപ്പൂക്കള്‍
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍ കപ്പലില്‍ യാത്ര ചെയ്യാനുള്ള അവസരം നിങ്ങളെ തേടിയെത്തും. ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. പക്ഷെ അവ പരിഹാരമില്ലാത്തവയല്ല. സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ശരിയും തെറ്റും വേര്‍തിരിക്കാന്‍ നിങ്ങളുടെ മനസ്സിന് കഴിയും. സ്വയം സന്തോഷം കണ്ടെത്തുക. സന്തുഷ്ടരായിരിക്കാന്‍ മറ്റുള്ളവരെ ആശ്രയിക്കുന്ന ശീലം നിങ്ങളായിട്ട് തന്നെ കുറയ്ക്കും. അത് നിങ്ങളിലെ ആത്മസംതൃപ്തി വര്‍ധിപ്പിക്കും. ഭാഗ്യ ചിഹ്നം - ഒരു സ്വര്‍ണ്ണ വാച്ച്
വിര്‍ഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍ പ്രായോഗികമായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്നുള്ളത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമാണെങ്കിലും ഇന്നത്തെ ദിവസം നിങ്ങള്‍ പതിവിലും അല്‍പ്പം വൈകാരികമായി പെരുമാറിയേക്കാം. മറ്റുവരുടെ സ്വാധീനത്തില്‍ അകപ്പെട്ട് ഒരു തീരുമാനവും എടുക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കുക. ഉത്തരം ലഭിക്കാത്ത ചില കാര്യങ്ങള്‍ നിങ്ങളുടെ മനസിനെ അലട്ടുന്നുണ്ടാകാം. അതിനാല്‍ മാതാപിതാക്കള്‍ നിങ്ങള്‍ക്ക് വേണ്ടി ഒരു പുതിയ തീരുമാനമെടുക്കും. കുടുംബാംഗങ്ങള്‍ തമ്മില്‍ കണ്ടുമുട്ടും. ഭാഗ്യ ചിഹ്നം - കറുത്ത കല്ല്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍ നിങ്ങള്‍ക്ക് കഴിവുള്ള ചില മേഖലകള്‍ ഇനിയും നിങ്ങള്‍ ശ്രദ്ധിക്കാതെ പോയിട്ടുണ്ടാകും. അവ കണ്ടെത്താനായി ശ്രമിക്കണം. ഒരു പ്രധാന ചര്‍ച്ചയില്‍ നിങ്ങള്‍ക്ക് വേണ്ടത്ര നന്നായി പങ്കെടുക്കാന്‍ സാധിക്കില്ല. അവസരങ്ങള്‍ സ്വീകരിക്കുന്നതിന് മുന്‍പ് അവയെ കുറിച്ച് പൂര്‍ണമായി അറിയാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഒരു ഇടവേള ആവശ്യമായി വന്നേക്കും. ഭാഗ്യ ചിഹ്നം - വെള്ളി നാണയം
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളുടെ സഹോദരനുമായി തര്‍ക്കമുണ്ടാകാന്‍ സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുക. മത്സരബുദ്ധി കാണിക്കരുത്. കാരണം പിന്നീട് നിങ്ങള്‍ക്ക് കുറ്റബോധം തോന്നിയേക്കാം. സാഹചര്യങ്ങള്‍ നിങ്ങള്‍ വളരെ വിദഗ്ദ്ധമായി കൈകാര്യം ചെയ്യാന്‍ പഠിക്കും. മറ്റുള്ളവര്‍ നിങ്ങളെ അടിച്ചമര്‍ത്തുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അത് വിശ്വസ്തതയുള്ള ഒരാളോട് പങ്ക് വെക്കുക. ജോലിയുമായി ബന്ധപ്പെട്ട മേഖലയില്‍ നിന്നുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് നിയമപരമായ കാര്യങ്ങളില്‍ നിങ്ങളുടെ സഹായം ആവശ്യമായി വന്നേക്കാം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. ആമാശയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഭാഗ്യചിഹ്നം - ഒരു തടാകം
സാജിറ്റെറിയസ് ( Sagittarius - ധനു രാശി ): നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ ചില നിര്‍ണായക ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടാകും. മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെങ്കില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഇതില്‍ നിന്നെല്ലാം ആശ്വാസം ലഭിക്കും. മുമ്പ് നിക്ഷേപം നടത്തിയിരുന്ന മേഖലയില്‍ വളര്‍ച്ചയുണ്ടാകും. നിങ്ങളുടെ പങ്കാളിയുടെ കുടുംബം നിങ്ങളുടെ കൂടെ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒരു പ്രതിവിധി കണ്ടെത്താന്‍ സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു വിളക്ക്
കാപ്രികോണ്‍ (Capricorn - മകരം രാശി ): ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍ ഒരു പുതിയ ബന്ധം ആരംഭിക്കും. അത് നിങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ആത്മ ബന്ധമായി അനുഭവപ്പെടും. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നഷ്ടപ്പെട്ട എല്ലാ സന്തോഷവും തിരികെ കൊണ്ടുവരാന്‍ ഈ ബന്ധത്തിന് സാധിക്കും. ജോലി സ്ഥലത്തു നിന്നും അകലെയായിരിക്കുമ്പോഴോ അല്ലെങ്കില്‍ യാത്രയിലായിരിക്കുമ്പോഴോ നിങ്ങളുടെ ജോലി കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യാതെ പ്രവര്‍ത്തിക്കുക. നിങ്ങള്‍ മുമ്പ് നിരസിച്ച ഒരു ഓഫര്‍ വീണ്ടും നിങ്ങള്‍ക്ക് മുന്പില് എത്തിയേക്കാം. നിങ്ങളുടെ അടുത്ത സുഹൃത്തിന്റെ കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. ഒരു വൈകാരിക പിന്തുണയ്ക്ക് നിങ്ങള്‍ കൂടെയുണ്ടെന്ന് സുഹൃത്തിനോട് പറയുക. ഒരു ബിസിനസ് അസോസിയേറ്റില്‍ നിന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട സന്ദേശം എത്തും. ഭാഗ്യചിഹ്നം - ഡ്രോയിംഗ്
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍ പുതിയ ചുറ്റുപാടുകള്‍, പുതിയ ആളുകള്‍ അല്ലെങ്കില്‍ പുതിയ സാഹചര്യങ്ങള്‍ എന്നിവ നിങ്ങളിലേക്ക് കടന്നു വരും. അവ സ്വീകരിക്കാന്‍ തയ്യാറാവുക. പരിഹാരം കാണാനാകാത്ത ഏതെങ്കിലും പ്രശ്നം നിങ്ങളെ അലട്ടും. നിങ്ങളുമായി അടുത്ത വ്യക്തികള്‍ നിങ്ങളുടെ വികാരങ്ങളെ വെച്ച് കളിക്കും. ഒരു അടുത്ത സുഹൃത്തിനു വളരെ മോശം അനുഭവമുണ്ടാകും. നിങ്ങള്‍ക്ക് നിങ്ങളോടു തന്നെയുള്ള മതിപ്പ് വര്‍ധിക്കും. നിങ്ങളുടെ ബലഹീനത പുറത്തുള്ളവര്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ പ്രകടിപ്പിക്കാതിരിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയ്ക്ക് സാധ്യത ഉണ്ട്. ഭാഗ്യചിഹ്നം - പേപ്പര്‍ വെയ്റ്റ്
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍ നിങ്ങളെ പിന്തുടരുന്ന ചില ഭൂതകാല പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയമാണിത്. ജോലി സ്ഥലത്ത് വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളോട് പ്രണയമുള്ള ഒരാള്‍ നിങ്ങളെ പിന്തുടരുന്നുണ്ടാകാം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യക്തമായ ആശയവിനിമയം നടത്തുക. ആളുകളെ പെട്ടാണ് വിശ്വസിക്കാന്‍ പാടില്ലെന്ന് നിങ്ങള്‍ മനസിലാക്കും. പിതാവിന്റെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. ഭാഗ്യചിഹ്നം - വ്യക്തമായ ഒരു ക്രിസ്റ്റല്‍. (തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com)