ഏരീസ് (Arise - മേടം രാശി): മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങളുടെ ചുറ്റുമുള്ള കുറച്ച് ആളുകൾക്ക് നിങ്ങളുടെ സഹായം വളരെയധികം ആവശ്യമായി വന്നേക്കാം. സാമ്പത്തിക സഹായം ചെയ്യുന്നത് മോശമായ കാര്യമായി നിങ്ങൾ കരുതേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രിയപ്പെട്ട ഹോബി തന്നെ നിങ്ങൾ തൊഴിലായി തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങും. ഒരു സാഹസിക പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കും. ഭാഗ്യ ചിഹ്നം - തുന്നിക്കെട്ടിയ ഒരു തുണി
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ തനിച്ചിരിക്കാൻ നിങ്ങൾ വളരെ അധികം ആഗ്രഹിക്കും. ഒരു ചെറിയ യാത്ര പ്രതിഫലദായകമാണെന്ന് നിങ്ങൾക്ക് മനസിലാകും. നിങ്ങളുടെ രക്ഷിതാക്കൾ നിങ്ങൾക്ക് മുൻപിൽ പരിധികൾ നിശ്ചയിക്കുന്നതായി അനുഭവപ്പെട്ടേക്കാം. പുറത്തു നിന്നുള്ളവരുടെ അല്ലെങ്കിൽ നിങ്ങളുമായി അടുത്ത ബന്ധമില്ലാത്തവരിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കാതെയിരിക്കുക. ഭാഗ്യ ചിഹ്നം - ഒരു ഗ്ലാസ് ടേബിൾ
ജെമിനി (Gemini - മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് നഷ്ടപെട്ട ഒരു അവസരം വീണ്ടും ലഭിച്ചേക്കാം. നിങ്ങളുടെ ദിനചര്യ ഏറെ വിരസമായി അനുഭവപ്പെടും. എന്നാൽ പിന്നീട് നിങ്ങൾക്ക് ഈ തോന്നലുകൾ മാറാം. ശാരീരികമായി അസ്വസ്ഥത തോന്നും. അത് നിങ്ങളുടെ സമയത്തിന്റെ വലിയൊരു ഭാഗം അപഹരിക്കും. ഭാഗ്യചിഹ്നം - ഒരു കറുത്ത തുണി
കാൻസർ (Cancer - കർക്കിടകം രാശി ): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ നിങ്ങളെക്കുറിച്ച് മനസ്സിൽ ഒരു പ്രത്യേക ധാരണ വെച്ച് പുലർത്തുന്നതിനാൽ വളരെ രൂക്ഷമായായിരിക്കും നിങ്ങളുടെ അയല്പക്കക്കാർ നിങ്ങളോട് പെരുമാറുക. നിയമപരമായി തീർപ്പ് കൽപ്പിക്കാത്ത ഏതെങ്കിലും കേസുകൾ ഉണ്ടെങ്കിൽ അവ വീണ്ടും ഉയർന്ന വന്നേക്കാം. സൂര്യപ്രകാശമേൽക്കുന്നത് വളരെ നല്ലതായിരിക്കും. ഭാഗ്യചിഹ്നം - ഒരു പച്ച ടംബ്ലർ
ലിയോ ( Leo - ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ പല കാര്യങ്ങൾ കൊണ്ടും ഒരു ഹ്രസ്വകാല അവധി എടുക്കാൻ നിങ്ങൾ തീരുമാനിക്കും. ഒഴിവ് സമയങ്ങൾ നിങ്ങൾ വളരെ നന്നായി ചിലവഴിക്കും. നിങ്ങളുടെ അമ്മയ്ക്ക് സാമ്പത്തിക സഹായം ആവശ്യമായി വന്നേക്കാം. നല്ല രീതിയിൽ ആശയവിനിമയം നടത്താൻ നിങ്ങൾക്ക് സാധിക്കും. ഭാഗ്യ ചിഹ്നം - ഒരു നീല ക്രിസ്റ്റൽ
വിർഗോ ( Virgo) (കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ നിങ്ങളുടെ ചുമതലയിൽ ഉള്ള ജോലിയുടെ സമ്മർദ്ദം വരും ദിവസങ്ങളിൽ വർദ്ധിക്കും. ഒരു ഇടവേള എടുക്കാൻ നിങ്ങൾ ആഗ്രഹിക്കും. അത് നിങ്ങളുടെ മനസിനെ ശാന്തമാകും എന്ന് നിങ്ങൾ വിശ്വസിക്കുന്നു. ഒരു അടുത്ത സുഹൃത്ത് നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ആഗ്രഹിക്കും. അപ്രതീക്ഷിതമായ ഒരു യാത്ര നിങ്ങൾ ആസൂത്രണം ചെയ്യും. നിങ്ങളുമായി അടുത്ത്നിൽക്കുന്ന ഒരു വ്യക്തി നിങ്ങൾക്ക് ഉപദേശം നൽകും. ഭാഗ്യ ചിഹ്നം - ഒരു സ്റ്റീൽ പാത്രം
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ പ്രായോഗികമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നിങ്ങളുടെ സ്വഭാവം നിങ്ങളുമായി അടുത്ത് നിൽക്കുന്ന ചിലരെ വേദനിപ്പിച്ചേക്കാം. നിങ്ങളുടെ പങ്കാളി ഒരു മികച്ച ആശയം നിങ്ങളുമായി പങ്കുവെക്കും. ഇന്നത്തെ ദിവസം വളരെ ഊർജസ്വലതയോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇത് നിങ്ങളുടെ മനോവീര്യം ഉയർത്തും. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും. ഭാഗ്യ ചിഹ്നം - ഒരു സ്വർണ്ണ കപ്പ്
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ ജോലി സ്ഥലത്തു വളരെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ നിങ്ങൾക്ക് സാധിക്കും. ചില മുതിർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ പ്രവൃത്തി സൂക്ഷ്മമായി നിരീക്ഷിക്കുകയും നിങ്ങളുടെ ജോലിയോടുള്ള സമീപനത്തെ അഭിനന്ദിക്കുകയും ചെയ്തേക്കാം. ലക്ഷ്യങ്ങൾ മനസ്സിൽ കണ്ട്മാത്രം കാര്യങ്ങൾ ആസൂത്രണം ചെയ്യുക. അമിത പ്രതിബദ്ധത പിന്നീട് നിങ്ങളെ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം. ജോലിയോടുള്ള ആത്മാർത്ഥ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തിയേക്കാം. ഭാഗ്യ ചിഹ്നം - വിവിധ നിറങ്ങളിലുള്ള ബാൻഡ്
സാജിറ്റെറിയസ് ( Sagittarius - ധനു രാശി ): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ നിങ്ങൾ ചെയ്യുന്ന ജോലിയുടെ അംഗീകാരം നിങ്ങൾക്ക് ലഭിച്ചേക്കില്ല. മനഃസാന്നിധ്യം കൈവരിക്കാൻ നിങ്ങൾ വളരെ അധികം ബുദ്ധിമുട്ടിയേക്കാം. പുതിയഏതെങ്കിലും സെമിനാറിൽ നിങ്ങൾ പങ്കെടുക്കുണ്ടെങ്കിൽ അതിനായി തയ്യാറെടുക്കുക. കാരണം നിങ്ങളുടെ പ്രവർത്തനങ്ങളും ആശയങ്ങളും വരാനിരിക്കുന്ന വേദിയിൽ അഭിനന്ദനം നേടിയേക്കാം. ആത്മവിശ്വാസം നഷ്ടപ്പെടാതെ പ്രവർത്തിക്കുക. ഭാഗ്യ ചിഹ്നം - സൂര്യോദയം
കാപ്രികോൺ (Capricorn - മകരം രാശി ): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ നിങ്ങൾക്ക് വളരെ വേണ്ടപ്പെട്ട അല്ലെങ്കിൽ നിങ്ങൾ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒരു വ്യക്തി നിങ്ങളെ മാനസികമായി താൽക്കാലികമായെങ്കിലും വിഷമിപ്പിച്ചേക്കാം. സംയമനം പാലിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾ പ്രകോപിതനാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയിൽ ഉടൻ അനുകൂലമായ പുരോഗതി ഉണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകണം. തലവേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം - ചന്ദനത്തിന്റെ സുഗന്ധം
അക്വാറിയസ് (Aquarius -കുംഭം രാശി ): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ മറ്റൊരാൾ ഏറ്റെടുത്ത വളരെ നിർണായകമായ ഒരു ജോലി നിങ്ങളിൽ എത്തിച്ചേരും. പേടി സ്വപ്നങ്ങൾ കാണാൻ ഇടയുണ്ട്. വളരെ മികച്ച രീതിയിൽ സംസാരിക്കാനും പെരുമാറാനുംനിങ്ങൾക്ക് സാധിക്കും. ഏറ്റെടുത്ത ജോലി സമയബന്ധിതമായി പൂർത്തിയാക്കാനായി ശ്രമിക്കുക. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന ഫോൾഡർ
പിസെസ് (Pisces- മീനം രാശി ): ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെ വിചിത്രമായി അനുഭവപ്പെടാം. ഭൂതകാലത്തിന്റെ നിമിഷങ്ങൾ പല തരത്തിൽ പുനരാവിഷ്കരിക്കപ്പെട്ടേക്കാം. കുടുംബത്തിൽ മരിച്ചുപോയ ഒരാളെ ഇന്നത്തെ ദിവസം എല്ലാവർക്കും ഓർമ്മിക്കും. പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ നിങ്ങൾ ശ്രമിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഒരു പുതിയ കരാർ ലാഭകരമാണെന്ന് ഇന്നത്തെ ദിവസം നിങ്ങൾക്ക് മനസിലാക്കാൻ കഴിയും. ഭാഗ്യ ചിഹ്നം - ഒരു ഉപ്പ് വിളക്ക് തയ്യാറാക്കിയത്: പൂജ ചന്ദ്ര ( സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com