ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലിയില്‍ ക്ഷമയും ജാഗ്രതയും പുലര്‍ത്തുക. മറ്റുള്ളവരുടെ ജോലിയില്‍ അനാവശ്യമായി ഇടപെടുന്നത് ഒഴിവാക്കുക. ഇടപാടുകളില്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളോട് അടുപ്പമുള്ളവരുടെ ഉപദേശം സ്വീകരിക്കുക. പരിഹാരം: 108 തവണ ഓം നമ ശിവായ ജപിക്കുക.
ജെമിനി (Gemini -മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത പാലിക്കുക. നിങ്ങളുടെ ബജറ്റ് നിയന്ത്രിക്കുക. ബിസിനസില്‍ പുരോഗതി ഉണ്ടാകും. പരിചയസമ്പന്നരുടെ ഉപദേശം സ്വീകരിക്കുക. നിക്ഷേപ കാര്യങ്ങളില്‍ മറ്റുള്ളവര്‍ നിങ്ങളെ ചതിക്കാന്‍ സാധ്യതയുണ്ട്, ജാഗ്രത പാലിക്കുക. ബിസിനസ്സില്‍ ജാഗ്രത പുലര്‍ത്തുക. പരിഹാരം: ഹനുമാന് സ്വാമിക്ക് നെയ് വിളക്ക് കത്തിച്ച് ഹനുമാന് ചാലിസ ചൊല്ലുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസില്‍ അവസരങ്ങള്‍ വര്‍ധിക്കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. ചിട്ടയോടും ധാരണയോടും കൂടി മുന്നോട്ടു പോകുക. വാണിജ്യപരമായ കാര്യങ്ങള്‍ ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പരിഹാരം: ഭൈരവക്ഷേത്രത്തില്‍ മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആഗ്രഹിച്ച ലാഭം നേടാന്‍ സാധിക്കും. ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കാനാകും. എല്ലാവരുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുക. യാത്രകള്‍ നടത്താന്‍ സാധിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ വിജയിക്കും. വിശ്വാസം വര്‍ദ്ധിക്കും. വാണിജ്യപരമായ കാര്യങ്ങള്‍ വേഗത്തിലാകും. പരിഹാരം: 7 തവണ സുന്ദരകാണ്ഡമോ ഹനുമാന് ചാലിസയോ ചൊല്ലുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുരോഗതി ഉണ്ടാകും. മുതിര്‍ന്നവരുമായി കൂടിക്കാഴ്ച നടത്താനാകും. സമ്പത്ത് വര്‍ധിക്കും. വാണിജ്യപരമായ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന അവസരം ഉപയോഗിക്കുക. പരിഹാരം: ആല്‍മരത്തിന്റെ ചുവട്ടില്‍ നെയ് വിളക്ക് കത്തിക്കുക.
സ്കോര്‍പിയോ (Scorpio -വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി നല്ലരീതിയില്‍ മുന്നോട്ട് പോകും. ജോലി പ്രതീക്ഷിച്ചതിലും മികച്ചതായിരിക്കും. ബിസിനസ്സില്‍ ആഗ്രഹിച്ച ഫലം ലഭിക്കും. വിവേകത്തോടെ പ്രവര്‍ത്തിക്കുക. ഇടപാടുകളില്‍ ജാഗ്രത പാലിക്കാന്‍ ശ്രദ്ധിക്കുക. പരിഹാരം: ഹനുമാന് ചാലിസ ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius- ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കിംവദന്തികള്‍ അവഗണിക്കുക. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കുക. ബജറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. വഞ്ചനയില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കുക. പരിഹാരം: കടുകെണ്ണ പുരട്ടിയ റൊട്ടി കറുത്ത നായയ്ക്ക് കൊടുക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരുടെയും സഹകരണം നിങ്ങള്‍ക്ക് ഉണ്ടാകും. കര്‍മപദ്ധതികളുമായി മുന്നോട്ടുപോകുക. കാര്യക്ഷമത വര്‍ദ്ധിക്കും. തടസ്സങ്ങള്‍ നീങ്ങും. ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങളെത്തേടിയെത്തും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. പരിഹാരം: ഗണപതിക്ക് കറുക നിവേദിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയിലെ തടസ്സങ്ങള്‍ നീങ്ങും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. കൂടുതല്‍ സ്ഥാനമാനങ്ങളും അവസരങ്ങളും നിങ്ങളെ തേടിയെത്തും. ഒന്നിലും തിടുക്കം കാണിക്കരുത്. ഒരു യാത്രക്ക് പോകുന്നത് നല്ലതാണ്. പരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ ദുര്‍ഗാ ചാലിസ പാരായണം ചെയ്യുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)