ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഓഫീസില്‍ ഒരു ജോലിയും പ്രതികാര മനോഭാവത്തോടെ ചെയ്യരുത്. പ്രിയപ്പെട്ടവരുമായുള്ള തര്‍ക്കങ്ങള്‍ കൂടും. മറ്റുള്ളവരെ കാണിക്കാന്‍ പണം ചെലവഴിക്കുന്നത് കടം ഉണ്ടാക്കും. പരിഹാരം: സൂര്യഭഗവാനെ ആരാധിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കും. നിങ്ങള്‍ക്ക് ഒരു ലോണ്‍ എടുക്കേണ്ടി വന്നേക്കാം. കൃത്യസമയത്ത് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. വ്യാപാരികള്‍ക്ക് ആനുകൂല്യം ലഭിക്കും. പരിഹാരം: ഉറുമ്പുകള്‍ക്ക് മാവ് നല്‍കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബ പ്രശ്നങ്ങള്‍ വര്‍ധിക്കും. ഇത് ജോലിയെ ബാധിക്കും. വീട്ടിലെ പ്രശ്നങ്ങള്‍ ഓഫീസ് വരെ എത്തിക്കാതിരിക്കുക. കൃത്യസമയത്ത് തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക. പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകും. പരിഹാരം: മൃഗങ്ങളെ പരിപാലിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മികച്ച നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. പ്രിയപ്പെട്ടവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ധാരാളം പണം ചിലവഴിക്കും. വ്യാപാരികള്‍ വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുക. പരിഹാരം: സരസ്വതി ദേവിയെ ആരാധിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പ്രശ്നങ്ങള്‍ നിലനില്ക്കും. സാമ്പത്തിക സ്ഥിതിയെക്കുറിച്ച് മനസ്സില്‍ ആശങ്കയുണ്ടാകും. അനാവശ്യ ചെലവുകള്‍ക്കായി ലോണ്‍ എടുക്കേണ്ടി വന്നേക്കാം. ഭൂമി സംബന്ധമായ നിക്ഷേപങ്ങള്‍ ഗുണം ചെയ്യും. പരിഹാരം: ശിവലിംഗത്തിൽ അഭിഷേകം ചെയ്യുക.
പിസെസ് (Pisces -മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് ആശങ്കയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രമോഷന് പ്രതീക്ഷിക്കാം. പരിഹാരം: ശ്രീസൂക്തം പാരായണം ചെയ്യുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).