ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ഏതെങ്കിലും പ്രത്യേക കാര്യങ്ങള്‍ക്കായി തയ്യാറാക്കിയ പദ്ധതികള്‍ നടപ്പിലാക്കും. നിങ്ങളുടെ ഫയലുകളും രേഖകളും സുരക്ഷിതമായി സൂക്ഷിച്ചുവെയ്ക്കണം. ഔദ്യോഗിക യാത്ര പോകും. ഇത് നിങ്ങളുടെ പ്രമോഷന് സഹായകമാകും. പരിഹാരം: ഗണപതിയെ പ്രാര്‍ത്ഥിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇറക്കുമതി-കയറ്റുമതി ബിസിനസ്സ് വിജയിക്കും. മറ്റ് ബിസിനസുകാരുമായുള്ള മത്സരത്തില്‍ വിജയിക്കും. പുതിയ ഓര്‍ഡറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഫീസിലെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മെച്ചപ്പെടും. പരിഹാരം: പശുവിന് തീറ്റ കൊടുക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് കാര്യങ്ങളില്‍ കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. വസ്തു സംബന്ധമായ ജോലികളില്‍ മികച്ച ഡീലുകള്‍ നടക്കും. പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ അടുത്ത് വെയ്ക്കുക.തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)