ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ രംഗത്തുള്ളവര്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. ചില പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവയെല്ലാം വളരെ ബുദ്ധിപരമായി നിങ്ങള്‍ പരിഹരിക്കും. ജോലിസ്ഥലത്ത് അലസത കാണിക്കാതെ പ്രവര്‍ത്തിക്കണം. ഭാവിയില്‍ അതിലൂടെ ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും. പരിഹാരം: ഗണപതിയെ ആരാധിക്കുക.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ചെയ്യുന്ന സ്ഥലം മാറാന്‍ സാധ്യത കാണുന്നു. നികുതി, വായ്പ എന്നിവയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകും. അതിനാല്‍ ഈ രണ്ട് കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ ദിവസം ചെയ്യരുത്. ജോലിസ്ഥലത്ത് ബോസുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലർത്തുക. പരിഹാരം: ശിവ മന്ത്രം ജപിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടമുണ്ടാകാന്‍ സാധ്യതയുള്ള ദിവസമാണ്. ജോലിക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രതിഛായ വര്‍ധിക്കും. ചില അധികാരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: അനാഥാലയങ്ങളിൽ ഭക്ഷണം നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സഹപ്രവര്‍ത്തകര്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കും. നിങ്ങളുട ആധിപത്യം പഴയത് പോലെ തുടരുന്നതാണ്. കുറച്ച് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വരും. ജോലി ചെയ്യുന്നവര്‍ക്ക് കൂടുതൽ മികച്ച ജോലി അവസരങ്ങള്‍ ലഭിക്കുന്നതാണ്. പരിഹാരം: നാളികേരം ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങല്‍ മന്ദഗതിയിലാകും. ജോലിയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കേണ്ട സമയം. ജോലി ചെയ്യുന്നവര്‍ മേധാവികളെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യരുത്. പരിഹാരം: ഗണപതിയെ ആരാധിക്കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. കടംകൊടുത്തവ വാങ്ങാനും മാര്‍ക്കറ്റിംഗ് ജോലികള്‍ ചെയ്യാനുമായി ഈ ദിവസം പ്രയോജനപ്പെടുത്തുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. മാറ്റങ്ങളെ സംബന്ധിച്ച ചില വിവരങ്ങള്‍ ജോലി ചെയ്യുന്നവരെ തേടിയെത്തും. പരിഹാരം: ശ്രീയന്ത്രം ധരിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നിന്ന് ലാഭമുണ്ടാകും എന്ന് പ്രതീക്ഷിക്കരുത്. കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണം ജോലിയില്‍ അധികം ശ്രദ്ധിക്കാന്‍ കഴിയില്ല. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുന്നതില്‍ അല്പം കാലതാമസം ഉണ്ടാകും. പരിഹാരം: ഗുരുവിനെ ബഹുമാനിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാകും. ഫോണിലൂടെയാകും ബിസിനസ്സ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക. ഓഹരിയില്‍ നിന്ന് ലാഭമുണ്ടാകും. ജോലി ചെയ്യുന്നവര്‍ തങ്ങളുടെ മേധാവിയുമായി നല്ല ബന്ധം കാഴ്ച വെയ്ക്കണം. പരിഹാരം: പേഴ്സില്‍ വെള്ളി നാണയം സൂക്ഷിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്ത ബിസിനസ്സുകളില്‍ നിന്ന് ലാഭമുണ്ടാകും. ബിസിനസ്സ് പങ്കാളികളെ സഹായിക്കണം. മാര്‍ക്കറ്റിംഗ് ജോലികള്‍ പൂര്‍ത്തികരിക്കും. ജോലി ചെയ്യുന്നവര്‍ ഓഫീസ് പോളിസികളില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കും. പരിഹാരം: പെണ്‍കുട്ടികള്‍ക്ക് മധുരം വിതരണം ചെയ്യുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: മാര്‍ക്കറ്റിംഗിലും പ്രമോഷന് ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. കൃത്യമായ സ്ട്രാറ്റജിയോടെ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. ബിസിനസ്സ് വിപുലീകരണ നയങ്ങള്‍ വളരെ ആലോചിച്ച് മാത്രം എടുക്കുക. ജോലിയില്‍ ചെറിയ തടസ്സങ്ങളുണ്ടാകും. എന്നാല്‍ അവയെല്ലാം പരിഹരിക്കാന്‍ നിങ്ങള്‍ ശ്രമിക്കുക. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ ദാനം ചെയ്യുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).