ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നത് ബിസിനസ്സിലെ നിങ്ങളുടെ ജോലികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിക്ഷേപപ്രവര്ത്തനങ്ങളില് കരുതല്‍ വേണം. അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. കൃത്യമായ ധാരണയോടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം. വെറുപ്പ് കാണിക്കരുത്. പരിഹാരം: മഞ്ഞനിറത്തിലുള്ള ഭക്ഷണ സാധനം ദാനം ചെയ്യുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി പ്രാപിക്കും. ബിസിനസ്സില്‍ പുതിയ ഓഫറുകള്‍ ലഭിക്കും. മാതൃസ്വത്ത് ലഭിക്കാന്‍ സാധ്യതയുണ്ട്. വാണിജ്യകാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. ബിസിനസ്സ് മേഖല കൂടുതല്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടാകും. പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണലുകള്‍ക്കിടയില്‍ സഹകരണമുണ്ടാകും. ജോലിസ്ഥലത്ത് മുന്നോട്ട് വെയ്ക്കുന്ന പ്രൊപ്പോസലുകള്‍ക്ക് പിന്തുണ ലഭിക്കും. ലാഭം വര്‍ധിക്കും. മാറ്റിവെച്ച ജോലികള്‍ ചെയ്ത് പൂര്‍ത്തിയാക്കുകയും അവയ്ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുകയും ചെയ്യും. വാണിജ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. ആത്മവിശ്വാസം വര്‍ധിക്കും. പരിഹാരം: സരസ്വതി ദേവിയ്ക്ക് ഹാരം ചാര്‍ത്തുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയം. ചില ആനുകൂല്യങ്ങള്‍ നിങ്ങളെത്തേടിയെത്തും. സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധ വേണം. സംവാദങ്ങള്‍ ഒഴിവാക്കുക. സമത്വബോധം ഉണ്ടായിരിക്കണം. ഭരണകാര്യങ്ങളില്‍ ശ്രദ്ധ വേണം. ബിസിനസ്സില്‍ നിരവധി അവസരങ്ങള്‍ ലഭിക്കും. പരിഹാരം: പശുവിന് ശര്‍ക്കര നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വിജയശതമാനം വര്‍ധിക്കും. വാണിജ്യ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. എല്ലാ മേഖലയിലും വിജയശതമാനം വര്‍ധിക്കും. ജോലിസ്ഥലത്ത് എല്ലാവരില്‍ നിന്നും പൂര്‍ണ സഹകരണം ഉണ്ടാകും. ബിസിനസ് അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. വരുമാനം വർദ്ധിക്കും . ജോലിയില്‍ പുരോഗതി പ്രാപിക്കാനുള്ള ശ്രമങ്ങളുണ്ടാകും. പരിഹാരം: ആല് മരത്തിന് താഴെ നെയ് വിളക്ക് തെളിയിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാകും. എല്ലാ കാര്യത്തിലും നിങ്ങളുടെ ഒരു ശ്രദ്ധ വേണം. പ്രൊഫഷണലുകള്‍ക്ക് അനുകൂല ദിനം. സാമ്പത്തിക കാര്യങ്ങളില്‍ ക്ഷമയോടെ പ്രവര്‍ത്തിക്കണം. ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കണം. ബിസിനസ്സില്‍ വളര്‍ച്ച നേടും. ചതിയന്മാരായ വ്യക്തികളില്‍ നിന്ന് അകലം പാലിക്കേണ്ടതാണ്. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം. പരിഹാരം: ധാന്യവും പഞ്ചാസരയും ചേര്‍ത്ത് ഉറുമ്പുകള്‍ക്ക് നല്‍കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കും. ബിസിനസ് രംഗത്ത് ലാഭം നേടുന്നതില്‍ മാത്രം ശ്രദ്ധിക്കുക. ഓഫീസിലെ പുതിയ ചുമതലകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അമിതമായ ആവേശം ഒഴിവാക്കും. ഭൂമി സംബന്ധമായ കരാറുകള്‍ ലാഭകരമാകും. പരിഹാരം: അംഗവൈകല്യമുള്ളയാളെ പരിചരിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ ക്ഷമ കാണിക്കണം. ജോലികള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഇടുങ്ങിയ ചിന്താഗതി കാണിക്കരുത്. വിവാദങ്ങള്‍ ഒഴിവാക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത വേണം. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കണം. ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടാകും. പരിഹാരം: സൂര്യന് ജലം നിവേദിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വ്യാപാരികളുടെ സാമ്പത്തിക സ്ഥിതി അഭിവൃദ്ധിപ്പെടും. ഓഫിസില്‍ ജോലികള്‍ വേഗം തീര്‍ക്കാന്‍ ശ്രദ്ധിക്കണം. മികച്ച നിക്ഷേപ അവസരങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കണം. ഇതില്‍ നിന്ന് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. പരിഹാരം: ഗണപതിയ്ക്ക് ദുർവ നിവേദിക്കുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പുരോഗതിയില്‍ സന്തോഷമുണ്ടാകും. ജോലിയില്‍ പരമാവധി സമയം ചെലവഴിക്കണം. ജോലിയില്‍ അനുഭവ സമ്പത്ത് കൊണ്ടും യോഗ്യത കൊണ്ടും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ജോലിയില്‍ ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിക്കാന്‍ ഇടവരും. ബിസിനസ്സില്‍ നിന്ന് അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ആനുകൂല്യങ്ങള്‍ നിങ്ങളെ തേടിയെത്തും. നല്ലരീതിയില്‍ സംസാരിക്കാന്‍ ശ്രദ്ധിക്കുക. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നെയ്യ് വിളക്ക് തെളിയിക്കുക.