ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ട്രേഡിംഗ് രംഗത്തെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വളരെയധികം അധ്വാനം വേണ്ടി വരുന്നതായി തോന്നിയേക്കാം. ഈ കഠിനാധ്വാനത്തിൽ നിന്ന് നിങ്ങൾക്ക് മികച്ച ഫലങ്ങളും ലഭിക്കും. കൂട്ടുകച്ചവടത്തിൽ നിന്ന് ലാഭം ഉണ്ടാകും. സാധാരണനിലയ്ക്ക് ജോലി ചെയ്യുന്നവർക്കും ഇന്ന് അധിക സമയം ജോലി ചെയ്യേണ്ടി വന്നേക്കാം. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ ആലോചിച്ച് മാത്രം ചെയ്യുക. ചെറിയ അശ്രദ്ധ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. മെഷിനറിയുമായി ബന്ധപ്പെട്ട ജോലികളിൽ ഏതെങ്കിലും കരാറോ ഓർഡറോ കിട്ടാനിടയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ഇന്ന് ലഭിക്കും. ദോഷപരിഹാരം: ഗണപതിയെ ആരാധിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ്സിൽ അധിക ജോലിഭാരം അനുഭവപ്പെടും. അതിനാൽ ജോലികൾ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് സമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കും. ആളുകളുമായി ഇടപഴകുന്നത് ഇന്ന് ഗുണം ചെയ്യും. ജോലിയിൽ ഉണ്ടാകുന്ന എന്തെങ്കിലും പിഴവ് മൂലം ഉദ്യോഗസ്ഥരുടെ ശാസനകൾ നേരിടേണ്ടി വന്നേക്കാം. ദോഷ പരിഹാരം: ഗണപതിയെ ആരാധിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ ചില പുതിയ നിർദ്ദേശങ്ങൾ ലഭിക്കാനിടയുണ്ട്. അതോടൊപ്പം തന്നെ നേരത്തെ നടത്തിയ കഠിനാധ്വാനത്തിന്റെ ശരിയായ ഫലവും ഇന്ന് ലഭിക്കും. കൂട്ടുകച്ചവടത്തിലെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നത് നന്നായിരിക്കും, അത് വളരെ പ്രധാനമാണ്. സർക്കാർ ജോലി ചെയ്യുന്നവർക്ക് നല്ല വാർത്തകൾ ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്. ദോഷ പരിഹാരം : ദരിദ്രരായ ആളുകളെ സഹായിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: വ്യാപാരകാര്യങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ല. വ്യക്തിഗത ബന്ധങ്ങൾ നിങ്ങൾക്ക് ലാഭകരമായ ചില സാഹചര്യങ്ങൾ സൃഷ്ടിക്കാനിടയുള്ളതിനാൽ കഴിയുന്നത്ര ആളുകളുമായി ഇന്ന് ബന്ധപ്പെടാൻ ശ്രമിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഇടപാടിന് ഇന്ന് സാധ്യതയുണ്ട്. ദോഷപരിഹാരം: മഹാവിഷ്ണുവിനെ ആരാധിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സൈറ്റിലെ പ്രവർത്തന സംവിധാനത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ബിസിനസ്സിന് സഹായകമാകുന്ന പുതിയ ചില സാധ്യതകൾ കണ്ടെത്താൻ പബ്ലിക് റിലേഷൻസ് കൊണ്ട് സാധിക്കാനിടയുണ്ട്, അതിനാൽ ആളുകളുമായി കഴിയുന്നത്ര ബന്ധപ്പെടാൻ ഇന്ന് ശ്രമിക്കണം. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്. പ്രതിവിധി: ശിവലിംഗത്തിന് ജലധാര നടത്തുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലികൾ തുടങ്ങാൻ ഇപ്പോൾ പറ്റിയ സമയമല്ല. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ഓഫീസിലെ മേലധികാരികളുമായും ഓഫീസർമാരുമായും നല്ല ബന്ധം പുലർത്തും. ദോഷപരിഹാരം : സൂര്യദേവന് ജലം സമർപ്പിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മറ്റൊരു വ്യക്തിയിൽ നിന്ന് ഉപദേശം സ്വീകരിക്കുന്നത് ഈ സമയത്ത് നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. എല്ലാ ജോലികളിലും നിങ്ങൾ സ്വയം തീരുമാനങ്ങൾ എടുക്കുന്നതാണ് പൊതുവിൽ നല്ലത്. ഇന്ന് മാർക്കറ്റിംഗ് ജോലികൾ മാറ്റിവെക്കുക. ജോലി ചെയ്യുന്ന ആളുകൾക്ക് ഏതെങ്കിലും പ്രത്യേക അവകാശങ്ങൾ കിട്ടാനിടയുണ്ട്. ദോഷപരിഹാരം : യോഗയിലെ പ്രാണായാമം പരിശീലിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ മേഖലയിൽ നിങ്ങളുടെ കഠിനാധ്വാനവും കഴിവും ഉപയോഗിച്ച് ലക്ഷ്യം കൈവരിക്കാൻ സാധിക്കും. എന്നാൽ ഈ സമയത്ത് ചില മാറ്റങ്ങൾ കൊണ്ടുവരുന്നത് നല്ലതായിരിക്കും. വീഡിയോയിലും മാർക്കറ്റിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ചില അബദ്ധങ്ങൾ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ ജോലി ചെയ്യുന്നവർ വളരെ ശ്രദ്ധയോടെ വേണം കാര്യങ്ങൾ ചെയ്യാൻ. ദോഷപരിഹാരം : മഞ്ഞനിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ ചില വെല്ലുവിളികൾ നേരിടേണ്ടിവരും. നിങ്ങളുടെ കാര്യക്ഷമത തെളിയിക്കാൻ ധാരാളം അധ്വാനിക്കേണ്ടി വരും. ഒരു വലിയ ഉദ്യോഗസ്ഥനുമായോ രാഷ്ട്രീയക്കാരനുമായോ ഉള്ള കൂടിക്കാഴ്ച ഗുണം ചെയ്യും. അമിത ജോലി മൂലം നല്ല ടെൻഷൻ ഉണ്ടാകും.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ആഭ്യന്തര പ്രവർത്തനസംവിധാനത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ പ്രശ്നങ്ങൾക്ക് തീർച്ചയായും എന്തെങ്കിലും പരിഹാരം ഉണ്ടാകാതിരിക്കില്ല.ജോലിയിലെ നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ ലഭിക്കും. ദോഷപരിഹാരം : ദരിദ്രരായ ആളുകളെ സഹായിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ എടുക്കുന്ന ചില മൂർത്തവും ഗൗരവമേറിയതുമായ തീരുമാനങ്ങൾ ഗുണം ചെയ്യും. എന്നാൽ നിങ്ങളുടെ കാര്യക്ഷമത തെളിയിക്കാൻ ധാരാളം അധ്വാനിക്കേണ്ടി വരും. ജോലി ചെയ്യുന്ന ആളുകൾക്ക് അവർ ഏറ്റെടുത്ത ഭരിച്ച ജോലികൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയും.കൃത്യമായ ധാരണയോടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ ശ്രമിക്കണം. ദോഷ പരിഹാരം: ഗണപതിയെ ആരാധിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍)