ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലി മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ തയ്യാറാക്കും. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത വേണം. റിസ്ക് നിറഞ്ഞ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കുന്നത് നഷ്ടമുണ്ടാക്കും. ഓഹരി വിപണിയില്‍ നിക്ഷേപിക്കരുത്. പരിഹാരം: ഗുരുക്കളുടെയോ മുതിര്‍ന്നവരുടെയോ അനുഗ്രഹം വാങ്ങുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിലെ പുതിയ കോണ്ടാക്റ്റുകള് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പിന്തുണ ലഭിക്കും. വരുമാനം സാധാരണ നിലയിലായിരിക്കും. ബിസിനസ്സിലെ പങ്കാളിത്ത ജോലികളില്‍ നിന്ന് മാറി നില്ക്കുക. പരിഹാരം: അമ്മയ്ക്ക് മധുരമുള്ള എന്തെങ്കിലും കൊടുക്കുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ തിടുക്കം ഒഴിവാക്കണം. അത് ജോലിയെ ബാധിച്ചേക്കാം. നിക്ഷേപ കാര്യങ്ങളില്‍ താല്പര്യം കാണിക്കും. ബിസിനസിൽ ജാഗ്രത പാലിക്കുക. ബിസിനസ്സ് ശ്രമങ്ങള്‍ സാധാരണ നിലയിലായിരിക്കും. ബിസിനസ് മെച്ചപ്പെടുത്താനാകും. പരിഹാരം: ലക്ഷ്മി ദേവിക്ക് മധുരം സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കരിയറില്‍ ഐശ്വര്യമുണ്ടാകും. ബിസിനസ്സിലെ ലാഭം വര്‍ധിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസ്സില്‍ വിജയിക്കും. ധൈര്യം വര്‍ദ്ധിക്കും. ലക്ഷ്യബോധമുള്ളവരായിരിക്കണം. പരിഹാരം: 108 തവണ ഗായത്രി മന്ത്രം ജപിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഓഹരി വിപണിയില്‍ ലാഭം വര്‍ദ്ധിക്കും. ലക്ഷ്യങ്ങള്‍ വേഗത്തിലാക്കും. ധൈര്യം വര്‍ദ്ധിക്കും. ശമ്പള ജോലിക്കാര്‍ക്ക് ബോണസോ കമ്മീഷനോ ലഭിക്കും. സമ്പത്ത് വര്‍ദ്ധിക്കും. ബിസിനസ്സ് മികച്ചതായിരിക്കും. ലാഭം കൂടുതലായിരിക്കും. ജോലിസ്ഥലത്ത് പോസിറ്റിവിറ്റി ഉണ്ടാകും. പരിഹാരം : ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബുദ്ധിശക്തിയില്‍ എല്ലാവര്ക്കും മതിപ്പുണ്ടാകും. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളെ സഹായിക്കും. ബിസിനസ്സില്‍ ലാഭമുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ആക്ടീവായി പ്രവര്‍ത്തിക്കണം. യുക്തിബോധം വര്‍ദ്ധിക്കും. ആവശ്യമായ ജോലികള്‍ വേഗത്തിലാക്കും. പ്രൊഫഷണലുകളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ബിസിനസ്സ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ലാഭം വര്‍ധിക്കും. പരിഹാരം: വൃദ്ധസദനങ്ങളില്‍ പുതപ്പുകള്‍ നല്‍കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. ഓഫീസര്‍മാര്‍ നിങ്ങളില്‍ സന്തുഷ്ടരായിരിക്കും. വലിയ വ്യവസായങ്ങള്‍ നിങ്ങളുടെ ബിസിനസ്സുമായി പ്രവര്‍ത്തിക്കും. സാമ്പത്തിക നേട്ടങ്ങള്‍ മെച്ചപ്പെടും. ബിസിനസ് ഇടപാടുകളില്‍ വ്യക്തത വേണം. പരിഹാരം: പാവപ്പെട്ട കുട്ടികള്‍ക്ക് മധുരമുള്ള സാധനങ്ങള്‍ സമ്മാനിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. എന്നാല്‍ ജീവനക്കാരുടെ പൂര്‍ണ സഹകരണം ഉണ്ടാവുകയും ജോലി തുടരുകയും ചെയ്യും. പങ്കാളിത്ത ബിസിനസ്സില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനുകൂല സാഹചര്യം ഉണ്ടാകും. പരിഹാരം: ശിവ ചാലിസ ചൊല്ലുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഏത് പുതിയ ജോലിയും ആരംഭിക്കാനുള്ള സമയമാണിത്. ബിസിനസ്സുമായി ബന്ധപ്പെട്ട യാത്രകള്‍ ഉണ്ടാകും. എല്ലാ മേഖലകളിലും മികച്ച ഫലങ്ങള്‍ കൈവരിക്കും. പരിഹാരം: പശുവിന് ശര്‍ക്കര കൊടുക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍).