ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങളുടെ കഠിനാധ്വാനത്തിന് മികച്ച ഫലം ലഭിക്കും. ജീവനക്കാര്‍, യന്ത്രസാമഗ്രികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ബിസിനസ്സ് തീരുമാനങ്ങളില്‍ മറ്റുള്ളവരെ ഇടപെടാന്‍ അനുവദിക്കരുത്. പരിഹാരം: 108 തവണ ഗായത്രി മന്ത്രം ജപിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പുതിയ ജോലി തുടങ്ങാന്‍ ഈ സമയം അനുകൂലമല്ല. ഓര്‍ഡറുകള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ചില പ്രത്യേക അധികാരങ്ങള്‍ ലഭിക്കും. പരിഹാരം: ദുര്‍ഗാ ദേവിക്ക് ചുവന്ന ഷാള്‍ സമര്‍പ്പിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഇന്ന് ചില നേട്ടങ്ങള്‍ ഉണ്ടാകും. ജോലികള്‍ നന്നായി ആസൂത്രണം ചെയ്ത് പൂര്‍ത്തിയാക്കുക. ഒരു കമ്പനിയില്‍ നിന്ന് നിങ്ങള്‍ക്ക് പ്രധാനപ്പെട്ട അവസരം ലഭിക്കും. പരിഹാരം: വാഴയുടെ ചുവട്ടില്‍ നെയ്യ് വിളക്ക് കത്തിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര നിങ്ങള്‍ക്ക് ഭാവിയില്‍ ഗുണം ചെയ്യും. ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും നിങ്ങള്‍ അതിനുള്ള പരിഹാരം കണ്ടെത്തും. ജോലിയില്‍ അശ്രദ്ധ കാണിക്കരുത്. പരിഹാരം: അതിരാവിലെ എഴുന്നേറ്റ് സൂര്യന് ജലം സമര്‍പ്പിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ പരിചയസമ്പന്നരായ ആളുകളുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. നികുതി, വായ്പ മുതലായ കാര്യങ്ങളില്‍ പ്രശ്നങ്ങളുണ്ടാകും. അതിനാല്‍ ഇന്ന് ഇക്കാര്യങ്ങള്‍ മാറ്റിവയ്ക്കുക. പരിഹാരം: ലക്ഷ്മി ദേവിക്ക് താമര സമര്‍പ്പിക്കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലി മെച്ചപ്പെടുത്തണം. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ അല്‍പ്പം മന്ദഗതിയിലായിരിക്കും. പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ അനുകൂലമായ സമയമാണിത്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലര്‍ത്തുക. പരിഹാരം: ഒരു വികലാംഗനെ സേവിക്കുക.
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യക്തിപരമായ പ്രശ്നങ്ങളും ശാരീരിക പ്രശ്നങ്ങളും കാരണം നിങ്ങള്‍ക്ക് ബിസിനസ്സില്‍ നേരിട്ട് കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയില്ല. എന്നാല്‍, മിക്ക ജോലികളും ഫോണിലൂടെ നിങ്ങള്‍ പൂര്‍ത്തിയാക്കും. പരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മാര്‍ക്കറ്റിംഗിലും ജോലിയുടെ പ്രമോഷനിലും മുഴുവന്‍ ശ്രദ്ധയും നല്‍കണം. ബിസിനസ്സ് മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ഗൗരവമായി എടുക്കുക. ഓഫീസ് ജോലികളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. പരിഹാരം: മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)