ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ സാമ്പത്തിക രംഗത്ത് കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. പണമിടപാടുകൾ നടത്തുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. നിക്ഷേപത്തിന്റെ പേരിൽ നിങ്ങൾ തട്ടിപ്പിന് ഇരയാകാനും സാധ്യതയുണ്ട്. എന്നാൽ ഓഫീസിലെ ഏത് പ്രയാസകരമായ പ്രശ്നങ്ങളെയും പരിഹരിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നതും നല്ലതാണ്. ദോഷ പരിഹാരം: സൂര്യന് ജലം സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ബിസിനസ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഈ രാശിയിൽ ജനിച്ച ആളുകൾക്ക് ഈ ദിവസം സാധിക്കും. ഓഫീസിൽ നിങ്ങളുടെ എതിരാളികളെ പരാജയപ്പെടുത്താനുള്ള അവസരവും ഈ ദിവസം നിങ്ങൾക്ക് നൽകും. മേലുദ്യോഗസ്ഥരുടെ സഹകരണത്തോടെ നിങ്ങൾക്ക് പ്രവർത്തിക്കാൻ സാധിക്കും. വാഹനമോ ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാനും ഈ ദിവസം മികച്ചതാണ്. ഇന്ന് നിക്ഷേപത്തിനും നിങ്ങൾക്ക് ഉത്തമമായ ഒരു ദിവസമായിരിക്കും. ദോഷ പരിഹാരം - ഹനുമാൻ ക്ഷേത്രത്തിൽ കൊടിയേറ്റ് സമർപ്പിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ നിങ്ങൾ ഇന്ന് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഓഫീസിൽ പോലും കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ഏതു ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളെയും മറികടക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. വ്യവസായികൾക്ക് വളരെ മോശം സമയമായിരിക്കും ഇന്ന്. നിങ്ങൾക്ക് ലഭിക്കാനുള്ള പണം എവിടെയെങ്കിലും തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഭാവിയിലേക്കുള്ള നിങ്ങളുടെ പദ്ധതികൾ ഇപ്പോൾ തയ്യാറാക്കുന്നതാണ് ഉചിതം. ദോഷ പരിഹാരം : ആൽമരത്തിന്റെ ചുവട്ടിൽ വിളക്ക് കത്തിക്കുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് തെളിയിക്കാൻ കൂടുതൽ അവസരങ്ങൾ ഇന്ന് വന്നുചേരും. അതിനാൽ ആ അവസരങ്ങൾ തിരിച്ചറിഞ്ഞ് അത് ഉപയോഗപ്പെടുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. കൂടുതൽ അന്വേഷിച്ചതിനു ശേഷം മാത്രം അപരിചിതരുമായുള്ള ഇടപാടിന് തയ്യാറാകാൻ പാടുള്ളൂ. ദോഷ പരിഹാരം-: ഉറുമ്പുകൾക്ക് ഭക്ഷണം നൽകുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് വളരെ സന്തോഷം നിറഞ്ഞ ഒരു ദിവസമായിരിക്കും. ഇന്ന് ബിസിനസ്സിൽ മുതിർന്നവരുടെ ഉപദേശം സ്വീകരിക്കേണ്ടി വന്നേക്കാം. നിങ്ങൾ ഏറ്റെടുക്കുന്ന ഏത് പുതിയ ജോലിയുടെയും നിയമപരമായ വശങ്ങൾ കൂടി അറിഞ്ഞിരിക്കുക. ഈ ദിവസം തർക്ക വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജയം നിങ്ങളോട് കൂടെയായിരിക്കും. എന്നാൽ ഭൂമി ഇടപാടുകളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്. വാഹനം ഓടിക്കുമ്പോഴും കൂടുതൽ ശ്രദ്ധിക്കുക. ദോഷ പരിഹാരം-പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര് : ഈ ദിവസം ജോലി സ്ഥലത്തെ നിങ്ങളുടെ ജോലിഭാരം വർദ്ധിക്കാൻ സാധ്യതയുണ്ട്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കേണ്ട സാഹചര്യവും നിങ്ങൾക്ക് വന്നേക്കാം. അതേസമയം വ്യാപാരികളുടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ ഇന്ന് പൂർത്തീകരിക്കാനാകും. എന്നാൽ ബിസിനസ്സിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നത് ഒഴിവാക്കുക. നിങ്ങൾ നിക്ഷേപത്തിന് മുതിരുന്നതിന് മുമ്പ് രേഖകളെല്ലാം ശ്രദ്ധാപൂർവ്വം പരിശോധിക്കുക. ദോഷ പരിഹാരം - പെൺകുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പഴയ ബാധ്യതകൾ എല്ലാം പരിഹരിക്കാനുള്ള അവസരം നിങ്ങൾക്ക് ഇന്ന് വന്നുചേരും. അത്യാവശ്യ സാധനങ്ങൾ വാങ്ങേണ്ടതായി വന്നേക്കാം. അതിനാൽ ചിലവിൽ കൂടുതൽ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ ആശയങ്ങളെല്ലാം മറ്റുള്ളവരാൽ അംഗീകരിക്കപ്പെടും. ദോഷ പരിഹാരം - ഹനുമാനെ ആരാധിക്കുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ ഓഫീസ് ജോലികളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യതയുണ്ട്. എന്നാലും ചെയ്യുന്ന ജോലിക്ക് നിങ്ങൾക്ക് ഭാവിയിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. നിങ്ങളുടെ സമ്പാദ്യത്തിനനുസരിച്ച് മാത്രം കടം വാങ്ങാൻ ശ്രദ്ധിക്കുക. ബിസിനസ്സുകാർക്ക് ഇന്ന് വളരെ മികച്ച ദിവസമായിരിക്കും. ചില ഗുണകരമായ ഇടപാടുകൾ അവരെ തേടിയെത്തും. ദോഷ പരിഹാരം - മത്സ്യങ്ങൾക്ക് ഭക്ഷണം കൊടുക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് ഓഫീസിൽ ചില പുതിയ ഉത്തരവാദിത്തങ്ങൾ നൽകാൻ സാധ്യതയുണ്ട്. കൂടാതെ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കുന്ന തിരക്കിലായിരിക്കും നിങ്ങൾ ഈ ദിവസം. ബിസിനസുകാർക്ക് ഈ ദിവസം സാധാരണ നിലയിൽ മുന്നോട്ടു പോകും. എന്നാൽ തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ട്. ദോഷ പരിഹാരം - പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പ്രവർത്തിക്കാൻ ആവശ്യമായ കൂടുതൽ ഊർജ്ജവം ശക്തിയും നിങ്ങളിൽ വന്നുചേരും. പ്രണയ ബന്ധങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ കൂടുതൽ ആവേശഭരിതരാകാം. ഇന്ന് ഓഫീസിൽ നിങ്ങൾക്ക് ശമ്പള വർധനവോ ഒരു പ്രമോഷനോ ഉള്ള സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ഏതു കാര്യത്തിലായാലും തിടുക്കം കാണിക്കുന്നത് ഒഴിവാക്കുക. ദോഷ പരിഹാരം - രാമരക്ഷ സ്തോത്രം ചൊല്ലുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് കൂടുതൽ സാമ്പത്തിക നേട്ടത്തിന് സാധ്യതകളുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരുമായി നല്ല രീതിയിലുള്ള ബന്ധം നിലനിർത്താനാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ന് പുതിയ അവസരങ്ങൾ വന്നുചേരും. വ്യവസായവുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ ദിവസം സാധാരണമായിരിക്കും. പുതിയ ഇടപാടുകളൊന്നും ഈ ദിവസം പ്രതീക്ഷിക്കേണ്ടതില്ല. ദോഷ പരിഹാരം: ഭക്ഷണത്തിൽ കുരുമുളക് ഉപയോഗിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവർക്ക് ഇന്ന് വളരെ സന്തോഷം അനുഭവപ്പെടുന്ന ഒരു ദിവസമാകും. നിങ്ങളുടെ എതിരാളികളുടെ വിമർശനങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാതെ ജോലിയിൽ ശ്രദ്ധിക്കുക. വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും. ഉറ്റവരമായി മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ നിങ്ങൾക്ക് സാധിക്കും. മറ്റുള്ളവരാൽ നിങ്ങൾ കൂടുതൽ ബഹുമാനിക്കപ്പെടാനും ഈ ദിവസം സാധ്യതയുണ്ട്. ദോഷ പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ മയിൽപ്പീലി സമർപ്പിക്കുക.