ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലിയും പുതിയ ബിസിനസ്സ് ഇടപാടുകളും ലഭിക്കും. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികച്ച ദിവസമാണിത്. ഒരു പുതിയ ഓഫര്‍ ലഭിക്കും. നിങ്ങളുടെ ജോലി ഉടന്‍ പൂര്‍ത്തിയാകും.
പരിഹാരം: കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലികളില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. സംവാദങ്ങള്‍ ഒഴിവാക്കുക. നിക്ഷേപങ്ങള്‍ നടത്തരുത്. ഏതെങ്കിലും ഇടപാടില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂര്‍വ്വം വായിക്കുക. പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലി മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ചില പുതിയ പദ്ധതികള്‍ ആരംഭിക്കും. പ്രധാനപ്പെട്ട ആളുകളെ കണ്ടുമുട്ടാന്‍ കഴിയും. പരിഹാരം: വൈകുന്നേരങ്ങളില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പുതിയ ഓഫീസിലേക്ക് മാറുന്നതിനോ പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട ജോലി ആരംഭിക്കുന്നതിനോ ഈ ദിവസം അനുകൂലമല്ല. ഇന്ന് നിങ്ങള്‍ക്ക് വായ്പ എടുക്കാവുന്നതാണ്. ഒരു ബിസിനസ്സ് പങ്കാളിയുമായോ അടുത്ത അസോസിയേറ്റുമായോ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.