ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. അതിലൂടെ ആത്മവിശ്വാസം വര്‍ധിക്കും. തൊഴിലിടങ്ങളില്‍ സഹകരണമനോഭാവത്തോടെ പ്രവര്‍ത്തിക്കുക. തൊഴിലാളികളില്‍ വിശ്വാസം അര്‍പ്പിക്കുന്നത് സ്ഥാപനത്തെ കൂടുതല്‍ അഭിവൃദ്ധിയിലേക്ക് നയിക്കും.
പരിഹാരം: പശുക്കള്‍ക്ക് പുല്ല് കൊടുക്കുക
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ നിക്ഷേപം നടത്തരുത്. സാമ്പത്തിക കാര്യങ്ങള്‍ നടത്തുന്നതിന് അനുകൂലകാലമല്ല. എന്നാല്‍ ചില അനുകൂല പദ്ധതികള്‍ നിങ്ങളെ തേടിയെത്തും. കുറച്ചുനാളുകളായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. ജോലി ചെയ്യുന്നവര്‍ക്ക് തൊഴിലിടങ്ങളില്‍ നിന്ന് അംഗീകാരങ്ങള്‍ ലഭിക്കും.
പരിഹാരം: ശിവലിംഗത്തിൽ പാലഭിഷേകം നടത്തുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മുതിര്‍ന്നവരുമായി ചര്‍ച്ച നടത്തണം. സര്‍ക്കാര്‍ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ പരിഹാരമാകും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല കാലം.
പരിഹാരം: ഉറുമ്പുകള്‍ക്ക് ധാന്യങ്ങൾ നൽകുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ജോലി സ്ഥലത്ത് തൊഴിലാളികള്‍ക്കിടയില്‍ സഹകരണമുണ്ടാകും. വ്യക്തിഗത പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സര്‍ക്കാരുദ്യോഗസ്ഥര്‍ തങ്ങളുടെ ജോലിയില്‍ കൃത്രിമം കാണിക്കരുത്.
പരിഹാരം: പഞ്ചമുഖ രുദ്രാക്ഷം ധരിക്കുക.
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ചെലവിന് അനുസരിച്ചുള്ള വരുമാനം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ബിസിനസ്സ് സംബന്ധമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകും. പ്രൊഫഷണല്‍ മേഖലയിലുള്ളവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റത്തിന് സാധ്യത.
പരിഹാരം: രുദ്രാക്ഷ്ടകം ജപിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹസ്ഥിതി അനുകൂലമാണ്. കരാറുകള്‍ നിങ്ങള്‍ക്ക് അനുകൂലമായി ഭവിക്കും. ജോലിയിലെ നിങ്ങളുടെ നിലവാരം വര്‍ധിപ്പിക്കേണ്ടിവരും. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ നിങ്ങളുടെ ആധിപത്യമുണ്ടാകും.
പരിഹാരം: ശിവലിംഗത്തില്‍ ജലധാര നടത്തി രുദ്രാക്ഷ്ടകം ജപിക്കുക.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസിൽ പുരോഗതിയുണ്ടാകും. അമിത ലാഭം പ്രതീക്ഷിക്കരുത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിത്തിരക്ക് കാരണം വ്യക്തിപരമായ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല.
പരിഹാരം: ശ്രീ ലക്ഷ്മീ നാരായണനെ ആരാധിക്കുക. നാരായണ കവചം ധരിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ സമ്മര്‍ദ്ദം കൂടും. എന്നാല്‍ അവയെല്ലാം വേണ്ട രീതിയില്‍ പൂര്‍ത്തിയാക്കാനാകും. പ്രൊഫഷണല്‍ ജീവിതവും വ്യക്തിജീവിതവും സന്തുലിതമായി കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുക.
പരിഹാരം: ഗണപതിയെ ആരാധിക്കുക. ഗണപതി മന്ത്രം ജപിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ജോലിയും കൃത്യമായി ചെയ്യാന്‍ ശ്രദ്ധിക്കുക. വസ്തു സംബന്ധമായ ബിസിനസ്സുകള്‍ ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാകും. ജോലിയുള്ളവര്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരില്‍ നിന്നും മുന്നറിയിപ്പുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
പരിഹാരം: ശിവഭഗവാനെ പ്രാർത്ഥിക്കുക. ശിവമന്ത്രം ജപിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസ്സ് മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും. നിക്ഷേപങ്ങള്‍ നടത്താന്‍ ഉത്തമസമയം. പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സുകള്‍ അഭിവൃദ്ധി പ്രാപിക്കും. പരിഹാരം: വിഷ്ണു സഹസ്രനാമം ജപിക്കുക
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിച്ച് വെയ്ക്കണം. രേഖകള്‍ ഒപ്പിടുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കുക. ബിസിനസ്സ് സംബന്ധമായ ചില കാര്യങ്ങളില്‍ കാലതാമസം നേരിട്ടേക്കാം. തൊഴിലിടത്ത് സമാധാന അന്തരീക്ഷമുണ്ടാകും.
പരിഹാരം: ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കുക.