ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാനാകും. നിങ്ങള്‍ ഇന്ന് എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായിരിക്കും. നല്ല ഡീല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. വിദേശ സംബന്ധമായ ജോലിയിലോ ബിസിനസ്സിലോ ലാഭമുണ്ടാകും. പരിഹാരം: ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവ് തെളിയിക്കേണ്ടതുണ്ട്.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മംഗളകരമായ ഏത് ജോലിയും ഇന്ന് പൂര്‍ത്തിയാക്കാനാകും. എല്ലാത്തിനും അനുകൂലമായ സമയമാണിത്. ബിസിനസ്സില്‍ മുടങ്ങിക്കിടന്ന ജോലികളും നിലവിലെ ജോലികളും വേഗത്തിലാകും. ബാങ്കിംഗ്, അഭിഭാഷകന്, സിഎക്കാര്‍ എന്നിവര്‍ക്ക് അനുകൂലമായ സമയമാണിത്. ഓഫീസ് ചുമതലകള്‍ നന്നായി നിര്‍വഹിക്കാനാകും. പരിഹാരം: ശിവലിംഗത്തിൽ ജലം സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: വസ്തുവകകളിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിന് അനുകൂലമായ സമയമാണിത്. ബിസിനസ്സുമായി ബന്ധപ്പെട്ട ജോലികള്‍ ആസൂത്രണം ചെയ്യാന്‍ പറ്റിയ സമയം. സാഹിത്യം, കല എന്നിവയുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ മികച്ച വിജയം ഉണ്ടാകും. കഠിനാധ്വാനത്തിന് ഫലമുണ്ടാകും. മുതിര്‍ന്നവരുടെയും അനുഭവപരിചയമുള്ളവരുടെയും സഹകരണവും മാര്‍ഗനിര്‍ദേശവും സ്വീകരിക്കണം. പരിഹാരം: ഗണപതിക്ക് മോദകം നിവേദിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിലാളികളുടെ ലാഭം വര്‍ധിക്കും. ബോണസോ അധിക വരുമാനമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ ഓര്‍ഡറുകള്‍ ലഭിക്കും. ഒരു ജോലിയും നാളത്തേക്ക് മാറ്റിവയ്ക്കരുത്. ബിസിനസ്സ് സാഹചര്യങ്ങള്‍ മെച്ചപ്പെടും. പരിഹാരം: ഗണേശ മന്ത്രം ജപിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇരുമ്പുമായി ബന്ധപ്പെട്ട ജോലിയുള്ളവര്‍ ശ്രദ്ധിക്കണം. ജോലിയില്‍ പ്രതീക്ഷിക്കാത്ത ഫലമുണ്ടാകും. ഓഫീസിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കും. സാമ്പത്തിക സ്ഥിതി സാധാരണമായിരിക്കും. ബിസിനസ്സ് സാധാരണ നിലയിലായിരിക്കും. വ്യക്തിഗത ചെലവുകള്‍ നിയന്ത്രിക്കും. പരിഹാരം: ഒരു കറുത്ത നായയെ സേവിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ ബന്ധങ്ങളെ ബഹുമാനിക്കണം. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് ചെയ്യുക. സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തത പുലര്‍ത്തുക. ജോലിസ്ഥലത്ത് അച്ചടക്കം പാലിക്കുക. കഠിനാധ്വാനം ചെയ്യും. ബിസിനസ്സില്‍ മികച്ച ഫലം ലഭിക്കും. പരിഹാരം: ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിക്കുക.