ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: എല്ലാ കാര്യങ്ങളെയും വ്യത്യസ്തമായ രീതിയില്‍ സമീപിക്കുവാന്‍ ആരംഭിക്കും. ജീവിതരീതിയില്‍ മാറ്റങ്ങള്‍ വരും. അതിനായി കുറച്ച് പണം ചെലവഴിക്കും. കരിയറില്‍ മികച്ച അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാകും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. പരിഹാരം: പഞ്ചസാരയും ധാന്യപ്പൊടിയും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ആരെങ്കിലും പറയുന്നത് വിശ്വസിച്ച് എടുത്തു ചാടി തീരുമാനമെടുക്കരുത്. അത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും. കൃത്യമായി നിയമ നടപടി പാലിച്ച് മുന്നോട്ട് പോകുക. മുതിര്‍ന്നവരെ ബഹുമാനിക്കുന്ന രീതിയില്‍ പെരുമാറും. മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന വ്യക്തിയായിരിക്കും. പരമ്പരാഗത ജോലികളില്‍ ഏര്‍പ്പെടും. മുതിര്‍ന്നവരില്‍ നിന്ന് ഉപദേശം സ്വീകരിക്കുക. പരിഹാരം: മീനൂട്ട് നടത്തുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. മുതിര്‍ന്നവരുടെ ഉദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്നവര്‍ക്ക് ഉത്തമദിനം. പണം സമ്പാദിക്കാന്‍ പുതിയ വഴികള്‍ നിങ്ങള്‍ക്ക് മുന്നില്‍ തെളിയും. എടുത്തുചാട്ടം അവസാനിപ്പിക്കണം. കുടുംബാന്തരീക്ഷം സമാധാനപൂര്‍ണ്ണമായിരിക്കും. പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും. നിങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിലും ഗവേഷണത്തിലും വിജയസാധ്യത കാണുന്നു. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലാഭമുണ്ടാകും. ഉത്തരവാദിത്തങ്ങള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുക. പരിഹാരം: പശുക്കള്‍ക്ക് പച്ചപ്പുല്ല് കൊടുക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. പ്രധാനപ്പെട്ട ജോലികള്‍ വേഗം ചെയ്ത് തീര്‍ക്കാനാകും. കുടുംബാംഗങ്ങളുടെ വിശ്വാസം വര്‍ധിക്കും. വരുമാനം വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിയമപരമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. പരിഹാരം: ലക്ഷ്മി ദേവിയെ ആരാധിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: വളരെ സന്തോഷമുള്ള ദിവസമായിരിക്കും. നിങ്ങളുടെ നേട്ടങ്ങളില്‍ കുടുംബാംഗങ്ങള്‍ സന്തോഷിക്കുന്ന ദിവസം. പുരോഗമനമാര്ന്ന പുതിയ ജോലി സാധ്യതകള്‍ ഉണ്ടാകും. വസ്തു കച്ചവടത്തിന് മികച്ച ദിവസം. ചെലവ് ചുരുക്കാന്‍ ശ്രദ്ധിക്കണം. പരിഹാരം: ഹനുമാന് സ്വാമിയെ പ്രാർത്ഥിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിത്വത്തിന് പ്രശംസ ലഭിക്കും. മറ്റുള്ളവര്‍ക്ക് കൊടുത്ത പണം തിരികെ ലഭിക്കും. അനാവശ്യ ചെലവുകള്‍ ചുരുക്കുക. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ നടക്കും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്ന സമയം.
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സന്തോഷം പങ്കിടാനാകും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വളരെ ശ്രദ്ധയോടെ തീരുമാനങ്ങള്‍ എടുക്കണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം വര്‍ധിക്കും. പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡു നല്‍കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നത് കുറയ്ക്കണം. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാന്‍ ആഗ്രഹം തോന്നുന്ന കാലമാണ്. ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്. അത് നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും. കുടുംബാന്തരീക്ഷം സമാധാനപൂര്‍ണ്ണമാകും. പരിഹാരം: ശിവമന്ത്രം ജപിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിനയത്തോടെയുള്ള നിങ്ങളുടെ സംസാരം മറ്റുള്ളവരെ ആകര്‍ഷിക്കും. പെട്ടെന്ന് പണമുണ്ടാക്കാമെന്ന് കാണുന്ന പദ്ധതികളില്‍ പണം നിക്ഷേപിക്കരുത്. വഞ്ചിക്കപ്പെടാന്‍ സാധ്യതയുണ്ട്. പഠനത്തില്‍ മികവ് പുലര്‍ത്തും. ദമ്പതികള്‍ക്ക് സന്താനഭാഗ്യമുണ്ടാകും. പരിഹാരം: വെളുത്ത നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ മികവ് കാണിക്കാന്‍ അവസരം ലഭിക്കും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. വരുമാനം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സ്വഭാവം കുടുംബാംഗങ്ങളില്‍ സന്തോഷം നിറയ്ക്കും. പരിഹാരം: ഗണപതിയ്ക്ക് മോദകം ദാനം ചെയ്യുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വിജയസാധ്യതയുള്ള ദിവസമായിരിക്കും. പുതിയ പ്രതീക്ഷകളുമായി ദിവസം ആരംഭിക്കും. ഭൂമിയിടപാട് നടത്തുന്നവര്‍ക്ക് അനുകൂല സമയം. ബിസിനസ്സില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ അഭിപ്രായം തേടുക. പരിഹാരം: ശിവമന്ത്രം ജപിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)