ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയുമായി ബന്ധപ്പെട്ട യാത്രകള്‍ നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും. ചില പുതിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ജോലിയില്‍ ഒരു തരത്തിലുള്ള അശ്രദ്ധയും കാണിക്കരുത്. പരിഹാരം: ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുക.
ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ചില പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും ബുദ്ധിപരമായി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഉയര്‍ച്ച ഉണ്ടാകാന്‍ സാധ്യതകള്‍ ഉളളതിനാല്‍ ഓഫീസ് ജോലികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പരിഹാരം: മഞ്ഞ നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ സ്ഥലം മാറ്റത്തിന് സാധ്യത. നികുതി, കടം തുടങ്ങിയ കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ഇന്ന് ഇതുസംബന്ധിച്ച ജോലികള്‍ ചെയ്യരുത്. ഓഫീസില്‍ ബോസുമായും ഓഫീസര്‍മാരുമായുള്ള ബന്ധം സൗഹാര്‍ദ്ദപരമായി തുടരും. പരിഹാരം: സൂര്യ ഭഗവാന് വെള്ളം സമര്‍പ്പിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ജീവനക്കാരുടെ ജോലികള്‍ നിരീക്ഷിക്കണം. ഓഫീസില്‍ നിങ്ങളുടെ പ്രതിച്ഛായയും പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട അധികാരം ലഭിക്കും. പരിഹാരം: സൂര്യ ഭഗവാന് വെള്ളം സമര്‍പ്പിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്തവുമായി ബന്ധപ്പെട്ട ബിസിനസ്സില്‍ വിജയം നേടാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും കൂടുതല്‍ പണം ഒരു പദ്ധതിക്ക് വേണ്ടി ചിലവഴിക്കരുത്. നിങ്ങളുടെ ബജറ്റ് ശ്രദ്ധിക്കുക. ജോലിയില്‍ മേലധികാരിയുമായും സഹപ്രവര്‍ത്തകരുമായും ഉള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. പരിഹാരം: മഹാവിഷ്ണുവിനെ പ്രാർത്ഥിക്കുക.
സ്കോര്‍പിയോ (Scorpio -വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്തെ സമാന ചിന്താഗതിക്കാരായ ആളുകളുമായി ഇടപഴകുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പങ്കാളിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. പ്രൊഫഷണലുകള്‍ക്ക് ഇന്ന് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ചില തടസ്സങ്ങള്‍ നേരിടേണ്ടി വരും. പരിഹാരം: വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius- ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിസ്ഥലത്ത് തിരക്ക് കൂടുതലായിരിക്കും. റിസ്ക് കൂടുതലുള്ള കാര്യങ്ങള്‍ക്ക് സമയവും പണവും പാഴാക്കരുത്. നഷ്ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ജോലിയില്‍ ഒട്ടും അശ്രദ്ധ കാണിക്കരുത്. പരിഹാരം: ഉറുമ്പുകള്‍ക്ക് മാവ് നല്‍കുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സമീപ കച്ചവടക്കാരില്‍ നിന്നുള്ള മത്സരം കാരണം നിങ്ങള്‍ക്ക് പതിവായി ലഭിക്കുന്ന കച്ചവടം കുറയും. എന്നാല്‍ നിങ്ങള്‍ക്ക് ദിവസാവസാനം വിജയം ഉണ്ടാകും. അതിനാല്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധ ചെലുത്തുക. പരിഹാരം: മഞ്ഞനിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് കാര്യങ്ങളില്‍ അതീവ ജാഗ്രത വേണം. പെട്ടെന്നുള്ള വിജയത്തിന്റെ പുറത്ത് തെറ്റായ വഴികള്‍ തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാനാകും, പക്ഷേ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. ദിവസത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങളുടെ പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പരിഹാരം:ശ്രീകൃഷ്ണനെ പ്രാർത്ഥിക്കുക.