ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും, എന്നാല്‍ അത് പരിഹരിക്കുപ്പെടുകയും അതുവഴി സാമ്പത്തിക സ്ഥിതി സാധാരണ നിലയിലാകുകയും ചെയ്യും. നിക്ഷേപത്തിന് പറ്റിയ സമയമല്ല. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. പരിഹാരം; ഹനുമാന് ക്ഷേത്രത്തില്‍ ബജ്രംഗ് ബാന്‍ ചൊല്ലുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇപ്പോഴുളള ബിസിനസ്സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ് വിപുലീകരിക്കാന്‍ പറ്റിയ സമയമല്ല. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കും. നിങ്ങളുടെ ഫയലുകളും രേഖകളും സുരക്ഷിതമായി സൂക്ഷിക്കുക.പരിഹാരം; ഗോശാലയ്ക്ക് സംഭാവന നല്‍കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിലെ എല്ലാ ജോലികളും സുഗമമായി പൂര്‍ത്തിയാകും. എന്നാല്‍ ജീവനക്കാരുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എല്ലാ തീരുമാനങ്ങളും സ്വയം എടുക്കാന്‍ ശ്രമിക്കുക. സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകും. പരിഹാരം; ഉറുമ്പുകള്‍ക്ക് ധാന്യപ്പൊടി നല്‍കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇലക്ട്രിക്കല്‍ വസ്തുക്കളുമായി ബന്ധപ്പെട്ട ബിസിനസില്‍ നഷ്ടം വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധാലുവായിരിക്കുക. പങ്കാളിത്ത ബിസിനസില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, ചെറിയ തെറ്റിദ്ധാരണകള്‍ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. ജോലിക്കാര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകും.പരിഹാരം; സരസ്വതി ദേവിയെ ആരാധിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം എടുക്കണം. വീട്ടിലെ മുതിര്‍ന്ന വ്യക്തിയുടെ ഉപദേശവും മാര്‍ഗനിര്‍ദേശവും പിന്തുടരുക. ഓഹരികള്‍ പോലുള്ളവയില്‍ പണം നിക്ഷേപിക്കുന്നത് നല്ലതല്ല. ജോലിയിലെ അന്തരീക്ഷം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പരിഹാരം; ഭൈരവ ക്ഷേത്രത്തില്‍ പതാക സമര്‍പ്പിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ വിവേകത്തോടെയും ശ്രദ്ധയോടെയും തീരുമാനങ്ങള്‍ എടുക്കുക. ജോലി സംബന്ധമായ ഔദ്യോഗിക യാത്രകള്‍ മുടങ്ങും.പരിഹാരം; ശ്രീസൂക്തം ചൊല്ലുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാര്‍ഡ് റീഡര്‍)