ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: തൊഴിൽപരമായ കാര്യങ്ങളിൽ കൂടുതൽ താത്പര്യം തോന്നും. ജോലിസ്ഥലത്ത് നിങ്ങൾ ആഗ്രഹിച്ച വിജയം നിങ്ങൾക്ക് ലഭിക്കും. വ്യാപാര പ്രവർത്തനങ്ങൾ വേഗത്തിലാക്കും. ചരക്കു നീക്കം വർദ്ധിക്കും. ജോലിസംബന്ധമായ യാത്ര ചെയ്യാൻ അവസരം ലഭിക്കും. ജോലിയിലെ അശ്രദ്ധ ഒഴിവാക്കുക.
(Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: കടം വാങ്ങുന്നതും കടം കൊടുക്കുന്നതും ഒഴിവാക്കുക. ജോലിസ്ഥലത്ത് അമിതമായ സംസാരം ഒഴിവാക്കുക. ജോലിസ്ഥലത്ത് പ്രൊഫഷണലിസം നിലനിർത്തുക. പഴയ ചില രഹസ്യങ്ങൾ പുറത്തു വന്നേക്കാം. നിക്ഷേപ കാര്യങ്ങളിൽ താൽപര്യം കാണിക്കും. ബിസിനസ് വിപുലീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പരിഹാരം - രാമക്ഷേത്രത്തിൽ പതാക സമർപ്പിക്കുക. (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് രംഗത്ത് പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടിവരും. രാഷ്ട്രീയ രംഗത്ത് പ്രവൃത്തിക്കുന്നവരുടെ സ്ഥാനമാനങ്ങളും പ്രശസ്തിയും വർദ്ധിക്കും. ജോലിസ്ഥലത്ത് എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകും. ബിസിനസിൽ ഇതുവരെ ഉണ്ടായിരുന്ന വലിയ ചില തടസങ്ങൾ മാറും. സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കാനാകും.
പരിഹാരം - ഹനുമാൻ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക. (Image: Shutterstock)
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങൾ പ്രതീക്ഷിച്ചതുപോലെയുള്ള അംഗീകാരം ലഭിക്കും. വ്യക്തിപരമായ പ്രകടനത്തിൽ ശ്രദ്ധ പുലർത്തുക. ഓഫീസിൽ എല്ലാവരുടെയും സഹകരണം ലഭിക്കും. കരിയർ രംഗത്തും ബിസിനസ് രംഗത്തും മത്സരം ഉണ്ടാകും. ചില പ്രധാന വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. തൊഴിൽപരമായ ലക്ഷ്യങ്ങൾ പൂർത്തീകരിക്കും. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിക്കും. ബിസിനസിൽ വളർച്ച ഉണ്ടാകും.
പരിഹാരം - ശിവന് വെള്ളം സമർപ്പിക്കുക. (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. ബിസിനസിൽ നിന്നും ധാരാളം നേട്ടമുണ്ടാകും. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. സമ്പാദ്യത്തിൽ വർധനവുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം ആയിരിക്കും. ബിസിനസിൽ നിന്നുമുള്ള ലാഭം വർദ്ധിക്കും.
പരിഹാരം - ഭൈരവ ക്ഷേത്രത്തിൽ തേങ്ങ സമർപ്പിക്കുക.(Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: തൊഴിൽപരമായ നേട്ടങ്ങൾ വർദ്ധിക്കും. കരിയറിലും ബിസിനസിലും വളർച്ച ഉണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. തൊഴിൽ രംഗത്ത് നിങ്ങൾ ശരിയായ ദിശയിലേക്ക് നീങ്ങും. നിങ്ങളുടെ ധൈര്യം വർദ്ധിക്കും. ലക്ഷ്യബോധത്തോടെ മുന്നോട്ടു നീങ്ങും. പുതിയ ജോലികളിൽ താൽപര്യം പ്രകടിപ്പിക്കും. വ്യവസായരംഗത്ത് പുരോഗതിയുണ്ടാകും.
പരിഹാരം - പശുവിന് പച്ചപ്പുല്ല് കൊടുക്കുക. (Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിലെ ജോലികൾ ഗൗരവമായി കണ്ട് അവ യഥാസമയം പൂർത്തിയാക്കുക. സഹപ്രവർത്തകരിൽ ചിലർ കൃത്യസമയത്ത് ജോലി പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കും. സാമ്പത്തിക തട്ടിപ്പിന് ഇരകളാകാതെ സൂക്ഷിക്കുക. കരിയറിലും ബിസിനസിലും വളർച്ചയുണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. സാമൂഹ്യ രംഗത്ത് നിങ്ങൾ സജീവമായി പ്രവർത്തിക്കും.
പരിഹാരം - മഞ്ഞ നിറത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ദാനം ചെയ്യുക.(Image: Shutterstock)
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്ത ബിസിനസിൽ നിന്നും ലാഭം നേടാനാകും. ജോലിസ്ഥലത്തെ അന്തരീക്ഷം നിങ്ങൾക്ക് അനുകൂലമായിരിക്കും. തൊഴിൽപരമായ നേട്ടങ്ങൾ വർദ്ധിക്കും. വൻകിട വ്യവസായങ്ങൾ തുടങ്ങാൻ അനുകൂലമായ സമയമാണ്. നേതൃത്വപരമായ കഴിവുകൾ പ്രകടിപ്പിക്കും. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കും. സാമ്പത്തിക നേട്ടങ്ങൾ മെച്ചപ്പെട്ടും. ജോലിയിൽ അച്ചടക്കം പാലിക്കും
പരിഹാരം - കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പിന് ഇരകളാകാതെ സൂക്ഷിക്കുക. അപരിചിതരെ പെട്ടെന്ന് വിശ്വസിക്കരുത്. സാമ്പത്തികവുമായി ബന്ധപ്പെട്ട സുപ്രധാന ഇടപാടുകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണം. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ ജാഗ്രത പാലിക്കുക. ഓഫീസിൽ സഹപ്രവർത്തകരുടെ വിശ്വാസം നേടും.
പരിഹാരം - ഹനുമാൻ ചാലിസ ചൊല്ലുക.(Image: Shutterstock)
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: അത്യാവശ്യമായി ചെയ്യേണ്ട ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക നേട്ടങ്ങൾ വർദ്ധിക്കും. തൊഴിൽ രംഗത്ത് നല്ല ഓഫറുകൾ ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും. കരിയറിലും ബിസിനസിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബിസിനസിൽ നിന്ന് കൂടുതൽ വാഭം നേടാൻ സാധിക്കും.
പരിഹാരം - ശിവനെ പഞ്ചാമൃതം കൊണ്ട് അഭിഷേകം ചെയ്യുക.(Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കും. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ജോലിസ്ഥലത്ത് പ്രൊഫഷണലിസം നിലനിർത്തും. പുതിയ ജോലി തുടങ്ങാൻ അനുകൂലമായ സമയം. ഓഫീസിലെ സഹപ്രവർത്തകർക്കിടയിൽ നിങ്ങളെക്കുറിച്ച് മതിപ്പുണ്ടാകും. മത്സരങ്ങളിൽ വിജയം നേടാനാകും. കൊമേഴ്സ് സംബന്ധമായ വിഷയങ്ങളിൽ താൽപര്യം കാണിക്കും. തൊഴിൽ രംഗത്ത് വളർച്ച ഉണ്ടാകും.
പരിഹാരം - കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക. (Image: Shutterstock)
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: വ്യവസായ മേഖലയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകും. വ്യക്തിപരമായ വിഷയങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനാകും. ബിസിനസിൽ ദീർഘവീക്ഷണം നിലനിർത്തുക. വായ്പാ ഇടപാടുകൾ ഒഴിവാക്കുക. ജോലിസ്ഥലത്ത് ക്ഷമയോടെ പ്രവർത്തിക്കണം. കരിയറിലും ബിസിനസിലും വളർച്ച ഉണ്ടാകും. പ്രധാനപ്പെട്ട തീരുമാനങ്ങൾ ശ്രദ്ധപൂർവം എടുക്കുക.
പരിഹാരം - മുതിർന്നവരുടെ അനുഗ്രഹം വാങ്ങുക.(Image: Shutterstock)