ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണം. സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കങ്ങള്‍ മൂലം നിങ്ങള്‍ക്ക് മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകും. തൊണ്ടവേദന അനുഭവപ്പെടാം. ഇന്ന് നിങ്ങളുടെ ഒരു സുഹൃത്തില്‍ നിന്ന് ചില മാര്‍ഗനിര്‍ദേശങ്ങൾ ലഭിക്കും. നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും. പരിഹാരം - പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം എല്ലാം അവസാനിച്ചതായി നിങ്ങള്‍ക്ക് തോന്നും. ഇന്ന് നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ പറ്റിയ ദിവസമല്ല. ചില പ്രധാന വിഷയങ്ങളില്‍ നിങ്ങള്‍ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടി വരും. നിങ്ങളുടെ തെറ്റുകള്‍ എന്താണെന്ന് മനസിലാക്കി മുന്നോട്ട് പോകുക. പരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് വിജയം നേടാനാകും. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക. പ്രയത്നത്തിലൂടെ, നിങ്ങളുടെ സാഹചര്യം മാറ്റാന്‍ കഴിയും. കഠിനാധ്വാനത്തിന് ന്യായമായ പ്രതിഫലം ലഭിക്കും. പരിഹാരം - പാവപ്പെട്ട ഒരാള്‍ക്ക് വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ചുറ്റുമുള്ള ബന്ധങ്ങളോടും കാര്യങ്ങളോടും കൂടുതല്‍ അടുപ്പം തേന്നും. ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ആഗ്രഹം വര്‍ദ്ധിക്കും, ഇത് മൂലം നിങ്ങള്‍ക്ക് തന്നെ കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം. പരിഹാരം - പക്ഷിക്ക് ധാന്യം നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടാകും, കുടുംബത്തിലും സമൂഹത്തിലും നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കും. ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇന്ന് നിങ്ങള്‍ക്ക് സന്തുലിതാവസ്ഥ അനുഭവപ്പെടും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മികച്ച രീതിയില്‍ ചെലവഴിക്കാന്‍ കഴിയും. പരിഹാരം - അംഗപരിമിതരെ സഹായിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: അസ്വസ്ഥതയും വൈകാരിക ചിന്തകളും ഇന്ന് നിങ്ങളെ വലയ്ക്കും. ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്വന്തം തീരുമാനങ്ങള്‍ മറ്റുള്ളവരെ അറിയിക്കാന്‍ ബുദ്ധിമുട്ട് നേരിടും. അത് നിങ്ങളെ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കും. പ്രതിവിധി - ഉറുമ്പുകള്‍ക്ക് പഞ്ചസാര കലര്‍ത്തി മാവ് നല്‍കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തില്‍ നിങ്ങളുടെ സ്വന്തം പാത തിരഞ്ഞെടുത്ത് മുന്നോട്ട് പോകുക. നിങ്ങള്‍ക്ക് ഇതുവരെ തീരുമാനിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ വ്യക്തത ലഭിക്കാന്‍ സാധ്യതയുണ്ട്. പരിഹാരം - വൈകുന്നേരം ആല് മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ ഒഴിച്ച് വിളക്ക് കത്തിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പഴയ സൃഷ്ടികളെ വിലയിരുത്തുന്നതിനുള്ള ദിനമാണ്. നിങ്ങളുടെ പെരുമാറ്റവും പ്രവര്‍ത്തനവും ഭാവിയില്‍ നിങ്ങള്‍ക്ക് വിജയം നല്‍കും. ഇന്ന്, പല കാര്യങ്ങളും നിങ്ങൾ മനസ്സിൽ വിചാരിച്ചത് പോലെ നടക്കുന്നിനാൽ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. ടെന്‍ഷന്‍ കുറയും. പരിഹാരം: ചുവന്ന പശുവിന് ശര്‍ക്കര നല്‍കുക
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പോസിറ്റിവിറ്റി നിറഞ്ഞ ഒരു ദിവസമാണ്. ഒരു പുതിയ വര്‍ക്ക് പ്ലാനില്‍ ജോലി ആരംഭിക്കുകയോ അല്ലെങ്കില്‍ ഒരു പ്രധാന ജോലി പൂര്‍ത്തിയാക്കാനോ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ക്ക് വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ അവ നേടുന്നതിന് കുറച്ച് കഠിനാധ്വാനം ചെയ്യേണ്ടി വരും. പ്രതിവിധി - സരസ്വതി ദേവിക്ക് വെളുത്ത പൂക്കൾ കൊണ്ട് മാല സമര്‍പ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ഉത്സാഹവും പ്രചോദനവും അനുഭവപ്പെടും. പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് ഉചിതമായ ദിവസമാണ്. നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും. പോസിറ്റിവിറ്റി ജീവിതത്തിന് പുതിയ ദിശാബോധം നല്‍കും. പരിഹാരം: രാമക്ഷേത്രത്തില്‍ കൊടി സമര്‍പ്പിക്കുക