ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് അനാവശ്യമായ ആശങ്കകള്‍ നിങ്ങളെ അലട്ടും. ഒരേ സമയം രണ്ട് പ്രോജക്ടില്‍ ജോലി ചെയ്യരുത്. മാറ്റങ്ങളെ അംഗീകരിച്ച് മുന്നോട്ട് പോകുക. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക. ചെലവ് കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ പ്രാർത്ഥനകൾ ചൊല്ലുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. അനാവശ്യ കരാറുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ധാര്‍മ്മിക ബോധം ചിലപ്പോള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ബിസിനസ്സുകാര്‍ക്ക് സാധാരണ ദിവസമായിരിക്കും. ബിസിനസ്സുകാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരിഹാരം: പശുക്കള്‍ക്ക് തൊഴുത്ത് പണിത് നല്‍കുക
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും. ആളുകളെ വിശ്വസിക്കുന്നതിന് മുമ്പ് അവരെപ്പറ്റി നന്നായി അന്വേഷിക്കുക. അല്ലെങ്കില്‍ ചില നിയമപ്രശ്നങ്ങളില്‍ ചെന്ന് പെടും. നിക്ഷേപത്തിന് അവസരം ലഭിക്കും. എന്നാല്‍ മുതിര്‍ന്നവരുടെ നിര്‍ദ്ദേശം സ്വീകരിച്ച് മാത്രം മുന്നോട്ട് പോകുക. പരിഹാരം: ചൊവ്വാ പ്രീതിയ്ക്കായുള്ള വഴിപാടുകൾ കഴിക്കുക
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ ഓഫീസ് ജോലിയെയും ബാധിക്കാനിടയുണ്ട്. അവ രണ്ടും ഒന്നിച്ച് കൊണ്ടുപോകേണ്ടതാണ്. തീരുമാനങ്ങള്‍ കൃത്യസമയത്ത് എടുക്കണം. ജോലിയില്‍ പുതിയ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. പരിഹാരം: മൃഗങ്ങളെ പരിപാലിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മികച്ച നിക്ഷേപ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. പ്രിയപ്പെട്ടവര്‍ക്കായി പണം ചെലവഴിക്കുക. വ്യാപാരികള്‍ വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങളെടുക്കുക. പരിഹാരം: സരസ്വതി ദേവിയെ പ്രാർത്ഥിക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടാകും. അവയെപ്പറ്റിയുള്ള ആശങ്കയും വര്‍ധിക്കും. അനാവശ്യമായ ചെലവുകള്‍ക്കായി വായ്പ എടുക്കും. ഭൂമിയില്‍ നിക്ഷേപം നടത്തുന്നത് നല്ലതാണ്. അവയില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭമുണ്ടാകും. പരിഹാരം: ശിവലിംഗത്തിൽ അഭിഷേകം നടത്തുക
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിര്‍ത്തിവെച്ച പ്രോജക്ടുകളെപ്പറ്റി ആശങ്ക വര്‍ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. പരിഹാരം: ശ്രൂ സൂക്തം ജപിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).