ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: എല്ലാ കാര്യത്തിലുമുള്ള നിങ്ങളുടെ വിജയ സാധ്യത വര്‍ധിക്കും. ബിസിനസില്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. എല്ലാവരെയും ഒരുപോലെ കൊണ്ടുപോകാന്‍ ശ്രദ്ധിക്കണം. മത്സരം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. എല്ലാ മേഖലയിലും മികച്ച രീതിയിലുള്ള പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിക്കും. അത്യാവശ്യ ജോലികള്‍ വേഗം തീര്‍ക്കാന്‍ ശ്രമിക്കുക. പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നെയ് വിളക്ക് തെളിയിക്കുക.
(Image: Shutterstock)
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നിങ്ങള്‍ക്ക് വേഗത കുറയും. ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ നിങ്ങള്‍ക്ക് സാധിക്കും. എല്ലാവരുമായി ഇടപെഴകാന്‍ ശ്രമിക്കുന്നതാണ്. നിങ്ങളില്‍ ത്യാഗ മനോഭാവവും സഹകരണ മനോഭാവവും വര്‍ധിക്കും. എല്ലാവരെയും ബഹുമാനിക്കാന്‍ ശ്രദ്ധിക്കണം. ബജറ്റ് അനുസരിച്ച് മുന്നോട്ട് പോകണം. വിദേശവുമായി ബന്ധപ്പെട്ട ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. പരിഹാരം: രാമകൃഷ്ണ മന്ത്രം ജപിക്കുക. (Image: Shutterstock)
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ചില പുതിയ കാര്യങ്ങള്‍ തുടങ്ങി വെയ്ക്കാന്‍ ഉത്തമമായ ദിവസം. ക്രിയേറ്റീവ് ആയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. വിജയ ശതമാനം വര്‍ധിക്കും. പോസിറ്റീവ് ആയി കാര്യങ്ങളെ സമീപിക്കാന്‍ ആരംഭിക്കുക. വ്യക്തിപരമായ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കും. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ട് പോകും. പരിഹാരം: നമശിവായ മന്ത്രം 108 തവണ ജപിക്കുക. (Image: Shutterstock)
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസില്‍ മറ്റുള്ളവരുമായുള്ള ആശയവിനിമയശേഷി വര്‍ധിക്കും. രക്തബന്ധങ്ങള്‍ സുദൃഢമാകും. നിങ്ങളെത്തേടി ചില ശുഭ വാര്‍ത്തകള്‍ എത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. പരിഹാരം: വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മുതിര്‍ന്നവരുടെ അനുഗ്രഹം തേടുക. (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. വാണിജ്യപരമായ കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. സഹകരണപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. മുതിര്‍ന്നവരെ ബഹുമാനിക്കണം. നിങ്ങളെത്തേടി ചില ശുഭവാര്‍ത്തകള്‍ എത്താന്‍ സാധ്യതയുള്ള ദിവസമാണിന്ന്. പരിഹാരം: ശിവന് പഞ്ചാമൃതം നിവേദിക്കുക.(Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: രക്തബന്ധങ്ങള്‍ ദൃഡമാകും. കുടുംബാന്തരീക്ഷം സമാധാനപൂര്‍ണമാകും. എല്ലാ പരമ്പരാഗത ചടങ്ങുകളും പാലിച്ച് മുന്നോട്ട് പോകും. വാഹനം, കെട്ടിടം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എന്നാല്‍ അമിതാവേശം ഒഴിവാക്കണം. തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ എടുക്കരുത്. നിങ്ങളുടെ സ്വാഭാവത്തില്‍ ശ്രദ്ധ വേണം. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക. (Image: Shutterstock)
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബൗദ്ധികമായ കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. എല്ലാ നിയമങ്ങളും പാലിച്ച് മുന്നോട്ട് പോകണം. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് അനുകൂലമാകും. പ്രിയപ്പെട്ടവരെ കാണാന്‍ അവസരം ലഭിക്കും. സുഹൃത്തുക്കളുമായി യാത്ര പോകാന്‍ അവസരം ലഭിക്കും. ലാഭം ഇരട്ടിക്കാന്‍ സാധ്യതയുണ്ട്. പ്രധാനപ്പെട്ട വിഷയങ്ങളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കും. അധ്യാപനവുമായി ബന്ധപ്പെട്ട പഠനം പുരോഗതി പ്രാപിക്കും. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ ഓടക്കുഴല്‍ സമര്‍പ്പിക്കുക. (Image: Shutterstock)
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് പുരോഗതിയിലാകും. ജോലി ചെയ്യുന്നവര്‍ ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. പോസീറ്റിവ് ചിന്തയോടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. എപ്പോഴും ഊര്‍ജസ്വലമായി ഇരിക്കാന്‍ ശ്രദ്ധിക്കണം. മറ്റുള്ളവരുടെ വാക്കുകളില്‍ വേഗം പ്രകോപിതരാകരുത്. അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കണം. പരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണം ദാനം ചെയ്യുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിജയമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം അനുഭവിക്കും. വ്യവസായ മേഖലയിലുള്ളവര്‍ക്ക് ലാഭമുണ്ടാകും. ബിസിനസ് ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അശ്രാന്തമായി പരിശ്രമിക്കും. ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യും. പരിഹാരം: പശുക്കളെ സേവിക്കുക. (Image: Shutterstock)
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ അലസത കാണിക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ എപ്പോഴും ശ്രദ്ധ വേണം. എന്നാല്‍ മാത്രമേ ലാഭം ഉണ്ടാകുകയുള്ളൂ. അല്ലെങ്കില്‍ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഓഫീസില്‍ എതിരാളികളില്‍ നിന്ന് വരെ പിന്തുണ ലഭിക്കും. റിസര്‍ച്ച് പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം തോന്നിത്തുടങ്ങും. കുടുംബവുമായി അടുത്ത് ഇടപെഴകാന്‍ ശ്രദ്ധിക്കണം. പരിഹാരം: സൂര്യന് ജലം സമര്‍പ്പിക്കുക. (Image: Shutterstock)
അക്വാറിയസ് (Aquarius-കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജോലികള്‍ നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഓഫീസില്‍ നിന്ന് നേട്ടങ്ങളുണ്ടാകും. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാകും. നിരവധി ആനൂകൂല്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. എല്ലാവരുടെയും പിന്തുണയുമുണ്ടാകും. തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി അവസരങ്ങള്‍ ലഭിക്കും. പരിഹാരം: ഭൈരവ ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക. (Image: Shutterstock)
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വേഗത്തില്‍ പ്രവര്‍ത്തിക്കും. ഭരണപരമായ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. ലാഭശതമാനം വര്‍ധിക്കും. ബിസിനസ്സ് മേഖലയിലുള്ളവര്‍ക്ക് അനുകൂല കാലം. മികച്ച ഓഫറുകള്‍ നിങ്ങളെത്തേടിയെത്താന് സാധ്യതയുണ്ട്. ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അനുഭവ ജ്ഞാനം മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്ക് ഉപകാരപ്പെടും. പരിഹാരം: ശിവന് ജലം സമര്‍പ്പിക്കുക. (Image: Shutterstock)