ഏരീസ് (Arise -മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഒരു ബിസിനസ്സ് പങ്കാളിയുമായോ നിങ്ങളുമായി അടുത്ത ബന്ധമുള്ള ഒരാളുമായോ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. ബിസിനസ് സംബന്ധമായ യാത്രകള്‍ നിങ്ങള്‍ പ്രതീക്ഷിച്ച ഫലം നല്‍കില്ല. പുതിയ ജോലിസ്ഥലത്ത് ചേരുന്നതിനോ പുതിയ പ്രോജക്ടുകളും സംരംഭങ്ങളും തുടങ്ങുന്നതിനോ ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. വായ്പയെടുക്കാന്‍ ഇന്ന് തീരുമാനമെടുത്തേക്കാം. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക.
ടോറസ് (Taurus -ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: കരിയറിന്റെ കാര്യത്തില്‍ ഇന്ന് വലിയ നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒരു ദിവസമാണ്. ഏതെങ്കിലും പ്രത്യേക ഇടപാടിന് അന്തിമരൂപം നല്‍കും. അത് സാമ്പത്തികമായി നിങ്ങള്‍ക്ക് ഗുണം ചെയ്യും. വീട്ടില്‍ അതിഥികളുടെ വരവ് മൂലം അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും. കാമുകനും കാമുകിയും തമ്മിലുള്ള വൈകാരിക ബന്ധം ദൃഢമാകും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്ക് പിടിച്ച ഒരു ദിവസമായിരിക്കും. നിങ്ങള്‍ എടുത്ത നല്ല തീരുമാനങ്ങളുടെയും ഗുണം അനുഭവിക്കാന്‍ സാധിക്കും. മാറ്റിവെച്ച തീരുമാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവസാനിക്കും. ധനാഗമനത്തിന് സാധ്യത.ഭാഗ്യ നിറം: ആകാശനീല, ഭാഗ്യ നമ്പര്‍: 3, പരിഹാരം: രാമക്ഷേത്രത്തില്‍ പതാക സമര്‍പ്പിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ചില പുതിയ പദ്ധതികള്‍ നടപ്പാക്കി തുടങ്ങും. അതിന്റെ ഫലം വൈകാതെ ലഭിച്ചു തുടങ്ങും.പങ്കാളിയില്‍ നിന്ന് സഹകരണവും പിന്തുണയും ലഭിക്കും. ജോലി മാറാന്‍ ചിന്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ പരിശ്രമിച്ചാല്‍ ഏതൊരു ജോലിയും ഇന്ന് ഭംഗിയായിപൂര്ത്തിയാക്കാനാവും. ഇന്ന് പ്രധാനപ്പെട്ട ചിലരെ കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്. പരിഹാരം: വൈകുന്നേരം ആൽമരത്തിന്ചുവട്ടില് കടുകെണ്ണ ഒഴിച്ച് വിളക്ക് കത്തിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം ചിലപുതിയ ജോലികളും പുതിയ ബിസിനസ്സ് ഇടപാടുകളും നിങ്ങളെ തേടിയെത്താനുള്ള എല്ലാ സാധ്യതകളുമുണ്ട്. പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ഓഫര്‍ ലഭിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ചെയ്തുകൊണ്ടിരിക്കുന്നജോലി ഉടന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദൈനംദിന കാര്യങ്ങൾപൂര്ത്തിയാക്കുന്നതില് ഇന്ന് തടസ്സമുണ്ടാകില്ല. ഭാഗ്യ നിറം: നീല, ഭാഗ്യ നമ്പര്‍: 8, പരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിലവിലുള്ള ചില പദ്ധതികളിലും ജോലികളിലും ചില തടസ്സങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക. ഇപ്പോള്‍ നിക്ഷേപം നടത്തുന്നത് ഗുണം ചെയ്യില്ല. വസ്തു ഇടപാട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂര്‍വ്വം വായിക്കുക. അല്ലാത്തപക്ഷം നഷ്ടം സംഭവിക്കാം. പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജീവിതത്തില്‍ നിങ്ങള്‍ക്ക് സമ്മിശ്ര ദിവസമായിരിക്കും. ഒരു വലിയ ജോലി ആരംഭിക്കുന്നതിന് മുമ്പ്, ആ മേഖലയുമായി ബന്ധപ്പെട്ട ആളുകളുടെ അഭിപ്രായം സ്വീകരിക്കുക. ബിസിനസ് പാര്‍ട്ണര്‍മാരുടെയും പങ്കാളിയുടെയും പിന്തുണ ഒപ്പമുണ്ടാവും. തൊഴിലാളികള്‍ക്ക് പുരോഗതി കൈവരിക്കാനാകും. അധിക വരുമാനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്. പരിഹാരം: ഉറുമ്പുകൾക്ക് പഞ്ചസാര നൽകുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് കൂടെയുള്ള ഒരു ഉദ്യോഗസ്ഥനുമായോ ബിസിനസ്സ് മേഖലയില്‍ ഒരു ബിസിനസുകാരനുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളുടെ ജോലിയിലുള്ള വൈദഗ്ധ്യം കൊണ്ട് എതിരാളികളെ പിന്നിലാക്കി മുന്നോട്ട് പോവാന്‍ സാധിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ആലോചന നടത്താനും ഇടയുണ്ട്. പരിഹാരം: പക്ഷികൾക്ക് ധാന്യങ്ങൾ തീറ്റയായിനല്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്രമായ ഒരു ദിവസമാകും. ജോലികളില്‍ ജാഗ്രത പുലര്‍ത്തുന്നത് എപ്പോഴും നല്ലതാണ്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കും. എതിര്‍പ്പുകള്‍ക്കിടയിലും വിചാരിച്ച പോലെ തന്നെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രൊഫഷണല്‍ മേഖലയില്‍, നിങ്ങളുടെ മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പിന്തുണ എപ്പോഴുമുണ്ടാകും. പരിഹാരം: പശുവിന് ശര്‍ക്കര നല്‍കുക.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സര്‍ക്കാര്‍ ബഹുമതി ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യക്തിയില്‍ നിന്നോ ബാങ്കില്‍ നിന്നോ പണം വായ്പയെടുക്കാന്‍ ശ്രമിച്ചാല്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യാന്‍ സാധ്യതയില്ല. പഴയ സുഹൃത്തുക്കളുടെ പിന്തുണ വര്‍ധിക്കും. പരിഹാരം: സരസ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങൾ കൊണ്ടുള്ള മാല സമര്‍പ്പിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ പൊതുവെ ഗുണകരമാകും. ജോലിക്കാര്‍ക്ക് തങ്ങളുടെ കഠിനാധ്വാനത്തിലൂടെ മേലുദ്യോഗസ്ഥരെ പ്രീതിപ്പെടുത്താന്‍ സാധിക്കും. നിക്ഷേപത്തിന് യോജിച്ച നല്ല ദിവസമാണ്. പരിഹാരം: പാവപ്പെട്ട ഒരാള്‍ക്ക് വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ പദ്ധതികള്‍ ഇന്ന് ശ്രദ്ധിക്കപ്പെടും. അത് ഭാവിയില്‍ പ്രയോജനകരമാകും. നിയമവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. ദാമ്പത്യ ബന്ധത്തിൽ സന്തുഷ്ടമായിരിക്കും. പരിഹാരം: ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നെയ് വിളക്ക് കത്തിക്കുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).