ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ കാര്യത്തിനും അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍. ബിസിനസ്സില്‍ ചില മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കേണ്ടതാണ്.
പരിഹാരം: കൊച്ചു പെണ്‍കുട്ടികള്‍ക്ക് പായസം കൊടുക്കുക (Image: Shutterstock)
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സമയം നിങ്ങള്‍ക്ക് അനുകൂലമാണ്. മീഡിയ, മാര്‍ക്കറ്റിംഗ് എന്നിവയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ബിസിനസ്സ് വളര്‍ച്ച പ്രാപിക്കാന്‍ സഹായിക്കും. വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ പദ്ധതികളെപ്പറ്റി ആരോടും പറയരുത്. പരിഹാരം: അരയാലിന് കീഴില്‍ നെയ് വിളക്ക് കത്തിച്ച് വയ്ക്കുക. (Image: Shutterstock)
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ശ്രദ്ധിക്കണം. അതിലൂടെ ജോലിയുടെ ഗുണനിലവാരം ഉയര്‍ത്തണം. ഈ സമയത്ത് നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനം ഭാവിയില്‍ നിങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കും. ജോലി ചെയ്യുന്നവര്‍ക്കും ഉത്തമസമയമാണ്.
പരിഹാരം: സൂര്യന് ജലം സമര്‍പ്പിക്കുക. (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ക്കായി സമയം മാറ്റിവെയ്ക്കാന്‍ പറ്റിയ സമയമാണ്. കൃത്യമായ ആസൂത്രണത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കുക. ജോലി ചെയ്യുന്നവര്‍ക്ക് പ്രധാനപ്പെട്ട ചില അധികാരങ്ങള്‍ ലഭിക്കും. എന്നാല്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആവശ്യമില്ലാതെ ഇടപെടരുത്. പരിഹാരം: ലക്ഷ്മി ദേവിയ്ക്ക് താമരപ്പൂവ് സമർപ്പിക്കുക. (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ ആന്തരിക ഘടന മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. രീതിശാസ്ത്രം മെച്ചപ്പെടുത്താനുള്ള പദ്ധതികളെപ്പറ്റി പുനരാലോചിക്കുന്നത് നല്ലതാണ്. കഠിനാധ്വാനം ചെയ്യുന്നതിന് അനുസരിച്ചുള്ള ലാഭം ഈ സമയത്ത് നിങ്ങള്‍ക്ക് കിട്ടിയെന്ന് വരില്ല. പരിഹാരം: കറുത്ത നായയ്ക്ക് തീറ്റ കൊടുക്കുക. (Image: Shutterstock)
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ പുതിയ കരാറുകള്‍ ലഭിക്കും. അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജോലിയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും വിവേകം കൊണ്ട് എല്ലാ പ്രശ്നങ്ങളും സമാധാനപരമായി പരിഹരിക്കാനാകും. പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക. (Image: Shutterstock)
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് മേഖല വളര്‍ച്ചയിലെത്തിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കും. മാര്‍ക്കറ്റിംഗ് ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരു ഉന്നത നേതാവിനെയോ അധികാരിയെയോ കാണുന്നത് നിങ്ങള്‍ക്ക് ലാഭമുണ്ടാക്കും. സ്വകാര്യജോലി ചെയ്യുന്നവര്‍ക്ക് സമ്മര്‍ദ്ദം വര്‍ധിക്കും. പരിഹാരം: പഞ്ചസാരയും മാവും ചേര്‍ത്ത മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലികള്‍ വളരെ ശ്രദ്ധയോടെ ചെയ്യാന്‍ ശ്രദ്ധിക്കുക. നിക്ഷേപത്തിന് അനുകൂലമായ സമയമാണ്. ജോലിയില്‍ ചെറിയ ചില പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബോസും, മറ്റ് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം പഴയത് പോലെ തന്നെ തുടരുന്നതാണ്. പരിഹാരം: മീനൂട്ട് നടത്തുക. (Image: Shutterstock)
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആധുനിക കാര്യങ്ങള്‍ സ്വീകരിക്കേണ്ടതാണ്. പങ്കാളിത്ത ബിസിനസ്സ് ജോലികളില്‍ സുതാര്യത നിലനിര്‍ത്തുക. ഈ സമയത്ത്, ജോലിയുടെ ഗുണനിലവാരവും ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഉടന്‍ തന്നെ നേട്ടങ്ങള്‍ ലഭിക്കുന്നാണ്.
പരിഹാരം: മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുക. (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സ് വിപൂലീകരണത്തിന് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരും. നിങ്ങള്‍ക്ക് വിജയം പ്രതീക്ഷിക്കാം. ഈ സമയത്ത് നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുക. ജോലി ചെയ്യുന്നവര്‍ക്ക് ഔദ്യോഗിക യാത്രകള്‍ ചെയ്യേണ്ടി വരും. പരിഹാരം: പശുവിന് പച്ചപ്പുല്ല് നല്‍കുക. (Image: Shutterstock)
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരിക്കും ഈ ദിവസം നിങ്ങള്‍ക്ക്. ഏത് പ്രയാസകരമായ സാഹചര്യത്തിലും പരിചയസമ്പന്നനായ ഒരു വ്യക്തിയുടെ ഉപദേശം നിങ്ങളെ സഹായിക്കുന്നതാണ്. ബിസിനസ് സംബന്ധമായ പുതിയ പരീക്ഷണങ്ങള്‍ വിജയിക്കും.
പരിഹാരം: ലക്ഷ്മി ദേവിയെ ആരാധിക്കുക. (Image: Shutterstock)