ഏരീസ് (Arise മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: ബിസിനസ് കാര്യങ്ങളിൽ നന്നായി ചിന്തിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. അനായാസം പല പ്രശ്നങ്ങളും വിജയകരമായി പരിഹരിക്കാനാകും. ഉയരങ്ങൾ കീഴടക്കാൻ എല്ലാ ശ്രമങ്ങളും നടത്തുക. ചെയ്തിട്ട് കാര്യമില്ലാത്ത ജോലികൾ ചെയ്ത് സമയം കളയരുത്. ഇത് ധനനഷ്ടം ഉണ്ടാക്കിയേക്കാം. നിങ്ങൾക്ക് ലഭിക്കേണ്ട ചില അവസരങ്ങൾ നഷ്ടപ്പെടാം. പരിഹാരം: ശിവന് ജലധാര നടത്തുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ ഭാഗ്യം നിങ്ങൾക്കൊപ്പമുണ്ടാകും. ബിസിനസ് വിപുലീകരിക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിസ്ഥലത്ത് മോഷണത്തിന് സാധ്യതയുണ്ട്. നിങ്ങൾ ഓൺലൈൻ തട്ടിപ്പിന് ഇരയായേക്കാം. ജാഗ്രത പാലിക്കുക. കാര്യങ്ങള്‍ മാറ്റി വയ്ക്കുന്ന ശീലം ഒഴിവാക്കുക. പരിഹാരം: ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ: സാമ്പത്തികമായി ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമല്ല. പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. പെട്ടെന്നുള്ള ചില ആവശ്യങ്ങൾക്കായി നിങ്ങൾക്ക് കടം വാങ്ങേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. പ്രമാണങ്ങളോ രേഖകളോ ഒപ്പിടുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം വായിക്കുക. പരിഹാരം: സൂര്യന് ജലം സമർപ്പിക്കുക.
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നു. മുടങ്ങിക്കിടക്കുന്ന ജോലിയെക്കുറിച്ച് നിങ്ങൾക്ക് ചില ആശങ്കകളുണ്ടാകാം. എന്നാൽ കാലക്രമേണ ആ ജോലികൾ ചെയ്യാൻ തുടങ്ങും. ദീർഘ കാലമായി കൈവശം വച്ചിരുന്ന പണം നിങ്ങൾക്ക് തന്നെ ലഭിച്ചേക്കാം. ആ പണം വീട്ടുചെലവിനായി ഉപയോഗിക്കരുത്, ശരിയായ ഉപദേശങ്ങൾ സ്വീകരിച്ച് നിക്ഷേപം നടത്തുക. ഭാവിയിൽ ഇത് നിങ്ങൾക്ക് വലിയ ലാഭം നൽകും. പരിഹാരം: പശുക്കൾക്ക് പുല്ല് കൊടുക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഭാഗ്യത്തിന്റെ പിന്തുണയുള്ളതിനാൽ ചില അവസരങ്ങൾ ലഭിച്ചേക്കാം. നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ചെയ്തിട്ട് പ്രത്യേകിച്ച് ഗുണമില്ലാത്ത കാര്യങ്ങൾക്കായി സമയം കളയരുത്. ചിലരുമായി അഭിപ്രായ വ്യത്യാസങ്ങൾ വർദ്ധിച്ചേക്കാം. ഏത് കാര്യത്തിനും പണം ചെലവഴിക്കുന്നതിന് മുമ്പ് ചിന്തിക്കുക. അല്ലാത്തപക്ഷം ഭാവിയിൽ നിങ്ങൾ പശ്ചാത്തപിക്കേണ്ടി വരും. പണം സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക. പരിഹാരം: മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങൾ ദാനം ചെയ്യുക.
വിർഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ചില ശാരീരിക ബുദ്ധിമുട്ടുകൾ നിങ്ങളുടെ ഓഫീസ് ജോലിയെ ബാധിക്കാനിടയുണ്ട്. ഇത് കാരണം ഉദ്യോഗസ്ഥരുടെ കണ്ണിൽ നിങ്ങളുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കാനിടയുണ്ട്. എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പെട്ടെന്ന് ധന ലാഭമുണ്ടാകാനുള്ള സാധ്യതകളും കാണുന്നു. ആരെയും അന്ധമായി വിശ്വസിക്കരുത്. പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും 22നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടി വരും. എന്നാൽ അതിന് ലഭിക്കുന്ന പ്രതിഫലം നിങ്ങൾക്ക് ഭാവിയിൽ സന്തോഷം നൽകും. നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടാൻ സാധ്യതയുണ്ട്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടാനാകും. തർക്കത്തിൽ ഏർപ്പെട്ടാൽ അത് രൂക്ഷമാകാനിടയുണ്ട്. കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ബിസിനസ് പ്രതീക്ഷിച്ചതു പോലെ തന്നെ മുന്നോട്ട് പോകും. പരിഹാരം: ഹനുമാൻ ചാലിസ ചൊല്ലുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ജോലികളിൽ വിജയിക്കാൻ കഴിയുന്നത് നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും. ബിസിനസില്‍ സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ കൂടുതൽ സന്തോഷം അനുഭവപ്പെടും. പരിഹാരം: ശിവന് പഞ്ചാമൃത അഭിഷേകം നടത്തുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വ്യാപാര ഇടപാടുകളിൽ നിന്ന് ലാഭം ലഭിക്കും. കൈയിൽ കിട്ടാതെ മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ഇത് സന്തോഷമുണ്ടാക്കും. ഉപയോഗശൂന്യമായ കാര്യങ്ങൾക്കായി സമയം കളയരുത്. ഒരേസമയം രണ്ട് കാര്യങ്ങൾ ചെയ്യരുത്. കുടുംബത്തിൽ ആഘോഷ അന്തരീക്ഷം ഉണ്ടാകും. പരിഹാരം: മുതിർന്നവരുടെ അനുഗ്രഹം വാങ്ങി വീട്ടിൽ നിന്ന് ഇറങ്ങുക.
കാപ്രികോൺ (Capricorn മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ചെറുകിട വ്യവസായികൾക്ക് അനുകൂലമായ ദിവസം. മികച്ച കരാറുകൾ ലഭിക്കും. എന്നാൽ ജോലിക്കാർക്ക് സമയം അനുകൂലമല്ല. സാമ്പത്തിക നഷ്ടം ഉണ്ടാകാം, ശ്രദ്ധിക്കുക. ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിർത്തുക. ആർക്കെങ്കിലും പണം കടം കൊടുക്കേണ്ടി വരും. പരിഹാരം: 108 തവണ ഓം നമഃ ശിവായ ജപിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഒന്നിനുപുറകെ ഒന്നായി പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. സാമ്പത്തിക സ്ഥിതി മോശമാകാനിടയുണ്ട്. പണം ശ്രദ്ധയോടെ മാത്രം ചെലവാക്കുക. അനാവശ്യമായി പണം നഷ്ടപ്പെടുത്താതിരിക്കുക. ചില അപ്രതീക്ഷിത നഷ്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് പിന്തുണ ലഭിക്കും. നിങ്ങളെ തേടി നല്ല വാര്‍ത്തകൾ എത്തും. പരിഹാരം: രാമക്ഷേത്രത്തിൽ പോയി രാമരക്ഷാ സ്തോത്രം ചൊല്ലുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: എല്ലാവരെയും ഒപ്പം നിർത്താൻ ശ്രമിക്കുക. മാറ്റങ്ങളെക്കുറിച്ച് ആശങ്കയുണ്ടാകാം. ചില കാര്യങ്ങളിൽ സഹോദരങ്ങൾക്കിടയിൽ പിരിമുറുക്കം വർദ്ധിക്കും. വളരെക്കാലം മുടങ്ങി കിടന്ന പണം എളുപ്പത്തിൽ തിരിച്ചു പിടിക്കാൻ കഴിയും. സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാകും. വരുമാനം പ്രതീക്ഷിച്ചതിലും വർധിക്കും. പരിഹാരം: ഹനുമാന് നെയ് വിളക്ക് കത്തിച്ച് ഹനുമാൻ ചാലിസ ചൊല്ലുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാർഡ് റീഡർ).