ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ദീർഘദൂര യാത്രകൾ ഒഴിവാക്കുക. കുടുംബ ജീവിതത്തിൽ കലഹിക്കേണ്ടി വരും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. പണം സമ്പാദിക്കണമെങ്കിൽ അദ്ധ്വാനഭാരം കൂട്ടണം. നിങ്ങളുടെ മനസ്സിൽ നിഷേധാത്മകമായ ചിന്തകൾക്ക് ഇടം നൽകരുത്.
ദോഷ പരിഹാരം - ഹനുമാന് ആരതി നടത്തുക. (Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ബന്ധുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. ആരോഗ്യ കാര്യത്തിൽ ആശങ്കയുണ്ടാകും. പ്രണയ ജീവിതത്തിൽ സന്തോഷം കണ്ടെത്താനാകും. ചെലവുകൾ പെട്ടെന്ന് വർദ്ധിക്കുന്നത് സാമ്പത്തിക സ്ഥിതി പരുങ്ങലിൽ ആക്കിയേക്കാം. ദൂരെ എവിടെ നിന്നെങ്കിലും ചില നല്ല വാർത്തകൾ കേൾക്കും.
ദോഷ പരിഹാരം - ഹനുമാൻ ചാലിസ ചൊല്ലുക. (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സൗകര്യങ്ങൾ കൂട്ടുന്നതിനുള്ള ചെലവുകൾ വർദ്ധിക്കും, അതിന് വേണ്ടി വായ്പയും എടുക്കേണ്ടി വരും. അപരിചിതരായ ആളുകളെ കണ്ടുമുട്ടും. പൂർത്തിയാകാതെ കിടക്കുന്ന പ്രവൃത്തികൾ പൂർത്തീകരിക്കാനാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. ജോലിസ്ഥലത്ത് മുതിർന്നവരിൽ നിന്ന് ചില നേട്ടങ്ങൾ ഉണ്ടാകും. പ്രണയ സംബന്ധമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.
ദോഷ പരിഹാരം - പശുവിന് തീറ്റ കൊടുക്കുക.(Image: Shutterstock)
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കാലങ്ങളായി പിന്തുടരുന്ന മാനസിക ആകുലതകൾ മാറും. തികഞ്ഞ ആവേശത്തോടെ പ്രവർത്തിക്കും. സ്വത്തുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം എടുക്കുക, എങ്കിൽ മാത്രമേ പ്രതീക്ഷിക്കുന്ന ലാഭം കിട്ടൂ, അല്ലാത്തപക്ഷം നിങ്ങൾക്ക് നഷ്ടം സഹിക്കേണ്ടി വന്നേക്കാം. പൊതുവിൽ വീട്ടുകാരുടെ പിന്തുണയുണ്ടാകും.
ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക.(Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക നേട്ടം ഉണ്ടാകാനുള്ള സാധ്യത ശക്തമാണ്. നിങ്ങളോട് മറ്റുള്ളവർക്കുള്ള ബഹുമാനം ഇനിയും വർദ്ധിക്കും. പെരുമാറ്റത്തിൽ ദേഷ്യം പ്രകടിപ്പിക്കുന്നത് നഷ്ടത്തിലേക്ക് നയിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മാനസിന് സമാധാനം നൽകും.
ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.(Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഉദ്യോഗത്തിൽ ഉയർച്ചയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള സമയമാണിത്. മതപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ആരോഗ്യം നന്നായിരിക്കും. സ്ത്രീകൾക്ക് അവരുടെ കാമുകനെ സംബന്ധിച്ച് മനസ്സിൽ ചില സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്.
ദോഷ പരിഹാരം - രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലുക.(Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും. സമ്പത്തോ പണമോ നേടാനുള്ള നിങ്ങളുടെ പരിശ്രമങ്ങൾ വിജയിക്കും. സ്ഥലം മാറ്റം ഇപ്പോൾ നിങ്ങൾക്ക് ഗുണം ചെയ്യും. ബന്ധുക്കളുമായുള്ള ബന്ധം ശക്തമാകും.
ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക. (Image: Shutterstock)
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വിദ്യാഭ്യാസ സംബന്ധമായ ജോലികൾ ചെയ്യുന്നവർക്ക് ഗുണഫലങ്ങൾ ഉണ്ടാകും. ആരുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. സംസാരത്തിൽ പൊതുവിൽ അല്പം വിനയം ശീലിക്കുക. തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. പണം ലഭിക്കാൻ പ്രത്യേക പരിശ്രമം വേണ്ടി വന്നേക്കാം.
ദോഷ പരിഹാരം - ഹനുമാന് ആരതി നടത്തുക.(Image: Shutterstock)
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: തികഞ്ഞ ആവേശത്തോടെ പ്രവർത്തിക്കുക. ജോലിസ്ഥലത്ത് വിജയം ഉണ്ടാകും. ദീർഘദൂര യാത്രകൾ ഒഴിവാക്കുക. പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കാൻ വൈകരുത്. കാലതാമസം വരുത്തിയാൽ ലാഭ സാധ്യത കുറയാനോ നഷ്ടപ്പെടാനോ സാധ്യതയുണ്ട്.
ദോഷ പരിഹാരം - സുന്ദരകാണ്ഡം ചൊല്ലുക.: സുന്ദരകാണ്ഡം ചൊല്ലുക. (Image: Shutterstock)
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കരിയറിന്റെ കാര്യത്തിൽ ഇന്ന് പ്രത്യേകതകൾ ഉള്ള ദിവസമായിരിക്കും. പുതുതായി ഒരു ഇടപാടിന് അന്തിമരൂപം നൽകും. അത് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സഹായകരമാകും. കാമുകനും കാമുകിയും തമ്മിലുള്ള വൈകാരിക ബന്ധം ദൃഢമായിരിക്കും. ആരോഗ്യകാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.
ദോഷ പരിഹാരം - പശുവിന് പച്ചപ്പുല്ലോ ചീരയോ കൊടുക്കുക. (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പുതിയ പദ്ധതികൾ ഇന്ന് ശ്രദ്ധിക്കപ്പെടുകയും ഭാവിയിൽ പ്രയോജനകരമാവുകയും ചെയ്യും. ഏത് നിയമ തർക്കത്തിലും ഇന്ന് നിങ്ങൾക്കാവും വിജയം. ദാമ്പത്യ ബന്ധം സന്തുഷ്ടമായിരിക്കും.
ദോഷ പരിഹാരം - ദുർഗാക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക. (Image: Shutterstock)
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് കുടുംബ ജീവിതത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. മാതാപിതാക്കളുമായി നിങ്ങൾക്ക് ചില ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രണയ സംബന്ധിയായ കാര്യങ്ങൾക്ക് സമയം അനുകൂലമാണ്. ജോലിയുള്ളവർക്ക് കഠിനാധ്വാനത്തിലൂടെ മുതിർന്നവരെ തൃപ്തിപ്പെടുത്താൻ കഴിയും.
ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക. (Image: Shutterstock)