ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് വളരെയധികം സന്തോഷമുള്ള ദിവസമായിരിക്കും. ആരുടേയും വിമർശനങ്ങൾക്ക് ചെവികൊടുക്കരുത്. നിങ്ങളുടെ ജോലി നിർബാധം തുടരുക. വിജയം തീർച്ചയായും നിങ്ങൾക്കൊപ്പം തന്നെയാണ്. നിങ്ങളുടെ സാമൂഹ്യബന്ധങ്ങളിൽ ആശയവിനിമയം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾക്ക് ലഭിക്കുന്ന ബഹുമാനം വർദ്ധിക്കും.
ദോഷ പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ മയിൽപ്പീലി സമർപ്പിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ധനലാഭത്തിന് സാധ്യതയുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്താനാകും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. വ്യവസായ രംഗത്തിന് ഒരു സാധാരണ ദിവസമായിരിക്കും. പുതിയ ഇടപാടുകൾ പ്രതീക്ഷിക്കേണ്ടതില്ല.
ദോഷ പരിഹാരം : ഭക്ഷണത്തിൽ കുരുമുളക് ഉപയോഗിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ഒരു പുതിയ ഊർജ്ജവും ശക്തിയും അനുഭവപ്പെടും. ഏത് പ്രണയബന്ധത്തിലും നിങ്ങൾ വളരെ ആവേശഭരിതരായിരിക്കും. ഓഫീസിൽ നിങ്ങളുടെ പ്രമോഷനുമായി ബന്ധപ്പെട്ടോ ശമ്പള വർദ്ധനയെകുറിച്ചോ ചർച്ച ഉണ്ടാകും. നിങ്ങളുടെ ഉത്സാഹം സ്വയം നിയന്ത്രിക്കുക.
ദോഷ പരിഹാരം: രാമരക്ഷ സ്തോത്രം ചൊല്ലുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് ഓഫീസിൽ ചില പുതിയ അവകാശങ്ങൾ കിട്ടാനിടയുണ്ട്. ഇന്ന് നിങ്ങൾ ക്രിയേറ്റീവ് ആയ ജോലികളിൽ മുഴുകും. ബിസിനസുകാർക്ക് ദിവസം സാധാരണ നിലയിലായിരിക്കും. തൊഴിൽരഹിതർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും.
ദോഷ പരിഹാരം : പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് പൂർണമായും ഓഫീസ് ജോലികളിൽ മുഴുകും. ഇന്നത്തെ ജോലിക്ക് ഭാവിയിൽ സാമ്പത്തിക നേട്ടം ഉണ്ടാവും. കടം വാങ്ങുന്നത് വരുമാനവും സമ്പാദ്യവും മനസിലാക്കിയാവണം. ബിസിനസ്സുകാർക്ക് ദിവസം മികച്ചതായിരിക്കും. ഗുണകരമായ ഇടപാടുകൾ ലഭിക്കും.
ദോഷ പരിഹാരം : മത്സ്യത്തിന് ഭക്ഷണം കൊടുക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ ചില ബാധ്യതകൾ തിരിച്ചടയ്ക്കാൻ കഴിയും. അത്യാവശ്യ സാധനങ്ങൾ ചിലത് വാങ്ങാൻ പോകേണ്ടി വന്നേക്കാം, നിങ്ങളുടെ പോക്കറ്റ് ശ്രദ്ധിക്കുക, ബജറ്റ് തകരാറിലായേക്കാം. നിങ്ങളുടെ ആശയങ്ങൾ ആളുകൾക്ക് തല്ക്കാലം ഇഷ്ട്ടമായേക്കാം.
ദോഷ പരിഹാരം : ഹനുമാനെ ആരാധിക്കുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ജോലിസ്ഥലത്ത് ജോലിഭാരം അല്പം കൂടുതലായിരിക്കും. ഒരുപാട് ഉത്തരവാദിത്തങ്ങൾ നിങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരും. വ്യാപാരികൾക്ക് ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. ബിസിനസ്സിൽ റിസ്ക് എടുക്കുന്നത് ഒഴിവാക്കുക. നിക്ഷേപിക്കുന്നതിന് മുമ്പ് ആവശ്യമായ രേഖകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ദോഷ പരിഹാരം : പെൺകുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. ബിസിനസിൽ ആരുടെയെങ്കിലും ഉപദേശം സ്വീകരിക്കേണ്ടി വന്നേക്കാം. ഓരോ പുതിയ ജോലിയുടെയും നിയമപരമായ വശങ്ങൾ നന്നായി മനസിലാക്കുക. തർക്കങ്ങളിൽ വിജയം നിങ്ങൾക്കായിരിക്കും. ഭൂമി ഇടപാടുകളിൽ ജാഗ്രത പാലിക്കുക, ശ്രദ്ധയോടെ വാഹനമോടിക്കുക.
ദോഷ പരിഹാരം : പശുവിന് പച്ചപ്പുല്ല് കൊടുക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് സ്വാന്തം കഴിവ് തെളിയിക്കാനുള്ള നിരവധി അവസരങ്ങൾ ഇന്ന് നിങ്ങൾക്ക് ലഭിക്കും. തൽക്കാലം, ആ അവസരങ്ങൾ തിരിച്ചറിയുകയും അവയിൽ പ്രവർത്തിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമായിരിക്കും. ഏതെങ്കിലും അജ്ഞാത വ്യക്തിയുമായി എന്തെങ്കിലും ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വ്യാപാരികൾ വിശദമായ അന്വേഷണം നടത്തണം.
ദോഷ പരിഹാരം : ഉറുമ്പുകൾക്ക് മാവ് ഇടുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മറ്റുള്ളവരുടെ വികാരങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതാണ് ഇന്ന് നല്ലത്. ഓഫീസിൽ പോലും, ടീം വർക്കിലൂടെ മാത്രമേ നിങ്ങൾക്ക് ഏത് പ്രയാസകരമായ പ്രശ്നവും പരിഹരിക്കാൻ കഴിയൂ. വ്യവസായികൾക്ക് പ്രയാസകരമായ സമയമായിരിക്കും. പണത്തിന്റെ വരവ് മുടങ്ങിയേക്കാം. ഭാവി പദ്ധതികൾ ഇപ്പോൾ തയ്യാറാക്കാവുന്നതാണ്.
ദോഷ പരിഹാരം: വൈകുന്നേരം ബോധിവൃക്ഷത്തിന്റെ ചുവട്ടിൽ വിളക്ക് കൊളുത്തുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: വ്യാപാര സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഓഫീസിൽ എതിരാളികളെ പരാജയപ്പെടുത്തും. ഉദ്യോഗസ്ഥരുമായുള്ള ബന്ധം മധുരതരമാകും. വാഹനമോ ഭൂമിയോ വിലപിടിപ്പുള്ള വസ്തുക്കളോ വാങ്ങാനുള്ള സാധ്യതയുണ്ട്. നിക്ഷേപം നടത്താൻ അനുകൂലമായ സമയമാണ്.
ദോഷ പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ കൊടിയേറ്റ് സമർപ്പിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക രംഗത്ത് ജാഗ്രത ആവശ്യമാണ്. ആരുമായും പണമിടപാടുകൾ നടത്തുന്നത് ഇന്ന് ഒഴിവാക്കുക. നിക്ഷേപത്തിന്റെ പേരിൽ തട്ടിപ്പ് നടക്കാൻ സാധ്യതയുണ്ട്. ഓഫീസിലെ ഏത് പ്രയാസകരമായ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. മുതിർന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് നന്നായിരിക്കും.
ദോഷ പരിഹാരം : സൂര്യന് വെള്ളം സമർപ്പിക്കുക.