ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ഇന്ന് സുഖ ദു:ഖ സമ്മിശ്രമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. തൊഴിൽരഹിതരായവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും.
ദോഷപരിഹാരം : വികലാംഗനായ ഒരാൾക്ക് ഉപയോഗപ്രദമായ എന്തെങ്കിലുമൊരു സാധനം സമ്മാനിക്കുക.
(Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: തൊഴിലുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശ്രമങ്ങളിൽ വിജയം ഉണ്ടാകും. ഇന്ന് ജോലിസ്ഥലത്ത് നിങ്ങൾക്ക് അർഹമായ ബഹുമാനം ലഭിക്കും. പുതിയ കരാറുകളിലൂടെ സ്ഥാനമാനങ്ങളും അംഗീകാരങ്ങളും കിട്ടാനിടയുണ്ട്.
ദോഷപരിഹാരം: ദുർഗ്ഗാ ക്ഷേത്രത്തിൽ ചുവന്ന തുണി സമർപ്പിക്കുക. (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് വച്ച് വളരെ പ്രധാനപെട്ട ഒരു രേഖ നഷ്ടപ്പെട്ട് പോകാനിടയുണ്ട്. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കുന്നത് ഗുണം ചെയ്യും. ഓൺലൈൻ തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് ആവശ്യമായ ഉപദേശങ്ങൾ സ്വീകരിക്കുക.
ദോഷപരിഹാരം: ഭൈരവക്ഷേത്രത്തിൽ നാളികേരം സമർപ്പിക്കുക. (Image: Shutterstock)
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഉപജീവനവുമായി ബന്ധപ്പെട്ട രംഗത്ത് പുരോഗതിയുണ്ടാകും. ഓഫീസ് ജോലികളുമായി ബന്ധപ്പെട്ട് പുറത്ത് പോകേണ്ടി വന്നേക്കാം, അത് നേട്ടങ്ങൾക്ക് കാരണമാകാനിടയുണ്ട്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താവുന്നതാണ്.
ദോഷപരിഹാരം: സരസ്വതി ദേവിക്ക് മഞ്ഞപ്പൂക്കൾ സമർപ്പിക്കുക. (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികൾ കൃത്യമായി പൂർത്തിയാകുന്നതിനാൽ മനസ്സിന് നല്ല സന്തോഷം ഉണ്ടാകും. തൊഴിൽ-വ്യാപാര രംഗങ്ങളിൽ നടത്തി കൊണ്ടിരിക്കുന്ന പരിശ്രമങ്ങളിൽ അഭൂതപൂർവമായ വിജയം കൈവരിക്കും. ചില നല്ല ജോലികൾക്കായി സമയം ചെലവഴിക്കുന്നതിൽ തൃപ്തിയും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം : ഹനുമാൻ ചാലിസ ചൊല്ലുക.(Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ചില ഇടപാടുകളുമായി ബന്ധപ്പെട്ട് വളരെയധികം ദിവസങ്ങളായി തുടരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ആവശ്യത്തിന് പണം കൈയിൽ കിട്ടുന്നതിനാൽ സന്തോഷം ഉണ്ടാകും. എതിരാളികളുടെ ഒരു ഉദ്ദേശവും വിജയിക്കില്ല. ചെറുതോ വലുതോ ആയ ഒരു യാത്രയും ആസൂത്രണം ചെയ്യാവുന്നതാണ്.
ദോഷപരിഹാരം : ബോധി വൃക്ഷത്തിന് വെള്ളം ഒഴിക്കുക. (Image: Shutterstock)
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മികച്ച ലാഭം ഉണ്ടാകാനും, പണം വരാനുള്ള വഴി തെളിയാനും സാധ്യതയുള്ള ദിവസമാണ്. ഓഹരി വിപണിയിൽ നിന്ന് ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്തെ ഉദ്യോഗസ്ഥരുമായി നല്ലബന്ധം നിലനിർത്തുക, അത് ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാകാൻ സഹായകമാകും.
ദോഷപരിഹാരം: ഗണപതിക്ക് കറുക നിവേദിക്കുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍ : ഇന്ന് ജോലിസ്ഥലത്തെ നിങ്ങളുടെ എതിരാളികളുടെ പ്രശംസ പോലും നിങ്ങൾ പിടിച്ച് പറ്റും. സർക്കാർ വകുപ്പിലെ ചില ജോലികൾ ചെയ്യുന്നതിൽ ഇന്ന് നിങ്ങൾക്ക് വിജയം ഉണ്ടാകും.
ദോഷപരിഹാരം: ലക്ഷ്മി ദേവിയെ ആരാധിക്കുക. (Image: Shutterstock)
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ നല്ല വിജയം ഉണ്ടാകും. ഉപജീവന മേഖലയുമായി ബന്ധപ്പെട്ട് നടത്തുന്ന പുതിയ പരിശ്രമങ്ങൾ ഫലം ചെയ്യും. നിങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സഹകരണം ലഭിക്കും. ആരുമായും ഇന്ന് വഴക്കുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ദോഷപരിഹാരം: ഉറുമ്പുകൾക്ക് മധുരമുള്ള മാവ് കൊടുക്കുക. (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് അത്ര ശുഭകരമായ ദിവസമായിരിക്കില്ല. ഓഫീസിൽ അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകാം. നിക്ഷേപത്തിന്റെ പേരിൽ ചില തട്ടിപ്പുകൾക്ക് ഇരയായേക്കാം, നല്ല ശ്രദ്ധ വേണം. ആരെയും തത്കാലം വിശ്വസിക്കരുത്.
ദോഷപരിഹാരം: നായയ്ക്ക് ഭക്ഷണം കൊടുക്കുക. (Image: Shutterstock)