ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ബിസിനസ്സുകാർക്ക് ഇന്നത്തെ ദിവസം പ്രത്യേകതകൾ നിറഞ്ഞതായിരിക്കും. ചില ഇടപാടുകളിൽ ഇന്ന് തീരുമാനങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. അനാവശ്യ ചെലവുകൾ ഉണ്ടാകാൻ ഇടയുണ്ട്. ആരോഗ്യകാര്യങ്ങളിൽ അശ്രദ്ധ കാണിക്കരുത് , പ്രത്യേകിച്ച് അധ്വാനമുള്ള ജോലി ചെയ്യുന്നവർ.
ദോഷ പരിഹാരം : പശുവിന് പച്ചപ്പുല്ലോ ചീരയോ കൊടുക്കുക.(Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: കടബാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ ഇടയുണ്ട്. തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കാൻ അനുകൂലമായ ദിവസമാണ്. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കുക, അല്ലാത്തപക്ഷം പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ദോഷ പരിഹാരം: ദുർഗ്ഗാ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക. (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മുടങ്ങിപ്പോയ ജോലികളെ സംബന്ധിച്ച് ആശങ്ക വേണ്ട, ജോലികൾ കൃത്യമായി തീർക്കാൻ സാധിക്കും. ജോലികളുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി ചില തർക്കങ്ങൾ ഉണ്ടായേക്കാം. നിക്ഷേപങ്ങൾ വസ്തുവകകളിൽ ആകുന്നതാണ് നല്ലത്.
ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് വെളുത്ത വസ്തുക്കൾ ദാനം ചെയ്യുക. (Image: Shutterstock)
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്തെ ഉദ്യോഗസ്ഥനുമായോ ബിസിനസ്സ് മേഖലയിലെ ഇടപാടുകാരനുമായോ ഇന്ന് ചില ഭിന്നാഭിപ്രായങ്ങൾ ഉണ്ടായേക്കാം. നിങ്ങളുടെ തൊഴിലിലെ വൈദഗ്ധ്യം കൊണ്ട് എതിരാളികളെ നിങ്ങൾ ജയിക്കും. ഇന്ന് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
ദോഷ പരിഹാരം: പക്ഷിക്ക് ഭക്ഷണം കൊടുക്കുക. (Image: Shutterstock)
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലിയും പുതിയ ബിസിനസ്സ് ഇടപാടുകളും വന്ന് ചേർന്നേക്കാം. നിലവിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നല്ല ദിവസമാണ്. പുതിയ വാഗ്ദാനങ്ങളും ഉണ്ടായേക്കാം. ആലോചിച്ച് ഉറപ്പിച്ച ശേഷം മാത്രം ജോലി ആരംഭിക്കുക, നിങ്ങളുടെ ജോലി ഉടൻ പൂർത്തിയാകുന്നതാണ്. തൊഴിൽപരമായ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും.
ദോഷ പരിഹാരം: കറുത്ത നായയ്ക്ക് മധുരമുള്ള എന്തെങ്കിലും നൽകുക. (Image: Shutterstock)
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിലവിലുള്ള പദ്ധതികളിലും ജോലികളിലും തടസ്സങ്ങൾ ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് ഒഴിവാക്കുക. ഇപ്പോൾ നിക്ഷേപങ്ങൾ ഒന്നും നടത്താതിരിക്കുന്നതാണ് നല്ലത്. ഏതെങ്കിലും തരത്തിലുള്ള ഇടപാടിൽ ഏർപ്പെടുന്നതിന് മുമ്പ് എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവിൽ ശ്രദ്ധയോടെ മാത്രം കാര്യങ്ങൾ ചെയ്യേണ്ട ദിവസമാണ്.
ദോഷ പരിഹാരം: ശാരീരിക വൈകല്യമുള്ള വ്യക്തിയെ സേവിക്കുക. (Image: Shutterstock)
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഓഫീസിൽ ദേഷ്യവും പിരിമുറുക്കവും ഉണ്ടാകാനിടയുണ്ട്. പണമിടപാടുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായി തർക്കമുണ്ടായേക്കാം. വൈകാരികമായ ബന്ധങ്ങളുടെ പേരിൽ ഒരു ജോലിയും ചെയ്യരുത്, നഷ്ടം ഉണ്ടാകും. ഇന്ന് നിങ്ങൾ സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കുക. കടം വാങ്ങുന്നത് ഒഴിവാക്കുക. ചെലവുകൾ നിയന്ത്രിക്കുക.
ദോഷ പരിഹാരം: ഉറുമ്പിന് പഞ്ചസാര നൽകുക. (Image: Shutterstock)
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ ജോലിയിൽ നിന്നൊരു മാറ്റം ആഗ്രഹിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാനിടയുണ്ട്. ബിസിനസ്സിൽ ചില പുതിയ പദ്ധതികളുടെ പ്രവർത്തനം ആരംഭിക്കും. പ്രധാനപ്പെട്ട ചില ആളുകളെ കാണാനും പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും സാധിക്കും. ജോലിയിൽ അപ്രതീക്ഷിത നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.
ദോഷ പരിഹാരം: വൈകുന്നേരം അരയാലിന്റെ ചുവട്ടിൽ കടുകെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുക. (Image: Shutterstock)
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സമ്മിശ്രമായ ഫലങ്ങളുള്ള ദിവസമാണ്. ജോലികളിൽ ജാഗ്രത പാലിക്കുക. തൊഴിൽ മേഖലയിൽ സ്വാധീനത്തിനും പ്രതാപത്തിനും അവസരമുണ്ടാകും. തടസ്സങ്ങളും എതിർപ്പുകളും ഉണ്ടാകുമെങ്കിലും പൂർത്തിയാക്കിയ ജോലികൾ അംഗീകരിക്കപ്പെടും.
ദോഷ പരിഹാരം: പശുവിന് ശർക്കര നൽകുക (Image: Shutterstock)
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഏതെങ്കിലും വ്യക്തിയിൽ നിന്നോ ബാങ്കിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ വായ്പ എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ഇന്ന് എടുക്കരുത്. ഇന്ന് എടുക്കുന്ന ഏത് വായ്പയും തിരിച്ചടയ്ക്കാൻ പ്രയാസമാണ്. പഴയ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങൾക്ക് ലഭിക്കുകയും, നല്ല സുഹൃത്തുക്കൾ വർദ്ധിക്കുകയും ചെയ്യും.
ദോഷ പരിഹാരം: സരസ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങൾ കൊണ്ടുള്ള മാല സമർപ്പിക്കുക. (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: തീരുമാനങ്ങൾ എടുക്കാനുള്ള നിങ്ങളുടെ കഴിവ് ഇന്ന് നിങ്ങൾക്ക് വളരെയേറെ പ്രയോജനം ചെയ്യും. മുടങ്ങിക്കിടന്ന പ്രവൃത്തികൾ ഇന്ന് പൂർത്തിയാകും. നിങ്ങൾക്ക് ചില ജോലികളിൽ നിക്ഷേപം നടത്തേണ്ടി വന്നാൽ സന്തോഷം ഹൃദയം തുറന്ന് അത് ചെയ്യുക. ഭാവിയിൽ നിങ്ങൾക്ക് അതിൽ നിന്നും പൂർണ്ണ നേട്ടം ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. തൊഴിൽ സാഹചര്യങ്ങൾ അനുകൂലമായി തുടരും. വലിയ ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്.
ദോഷ പരിഹാരം: രാമക്ഷേത്രത്തിൽ പട്ട് സമർപ്പിക്കുക. (Image: Shutterstock)
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പുതിയ ഓഫീസിലേക്ക് മാറുന്നതിനോ പുതിയ പ്രോജക്ടിന്റെ ജോലികൾ ആരംഭിക്കുന്നതിനോ ഇന്നത്തെ ദിവസം അനുകൂലമല്ല. സാധാരണ ജോലിയിൽ നിന്ന് ഇന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. വായ്പയെടുക്കുന്ന കാര്യം മനസ്സ് കൊണ്ട് ഇന്ന് ഉറപ്പിക്കാവുന്നതാണ്. ബിസിനസ്സ് പങ്കാളിയുമായോ അടുത്ത സുഹൃത്തുക്കളുമായി ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ദോഷ പരിഹാരം: ഹനുമാൻ ക്ഷേത്രത്തിൽ നെയ് വിളക്ക് കത്തിക്കുക. (Image: Shutterstock)