ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: വളരെയധികം സമാധാനത്തോടെ ആലോചിച്ച് മാത്രമെ ബിസിനസ് കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാടുള്ളു. അനാവശ്യ കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കരുത്. അത് നിങ്ങള്‍ക്ക് ധാരാളം നഷ്ടമുണ്ടാക്കും. നിങ്ങളുടെ അവസരങ്ങള്‍ നഷ്ടപ്പെടാനും കാരണമാകും. പരിഹാരം: ഗണപതിയ്ക്ക് മോദകം നിവേദിക്കുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഭാഗ്യത്തിന്റെ പിന്‍ബലത്തില്‍ സാമ്പത്തിക കാര്യങ്ങളില്‍ വിജയം നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും. ബിസിനസ് രംഗം വിപുലമാകും. ജോലിസ്ഥലത്ത് മോഷണം നടക്കാനുള്ള സാധ്യതയുണ്ട്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകാനും സാധ്യതയുണ്ട്. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നാളികേരം സമര്‍പ്പിക്കുക.
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക പരമായ കാര്യങ്ങള്‍ക്ക് അത്ര മികച്ച ദിനമായിരിക്കില്ല ഈ ദിവസം. പെട്ടെന്നുള്ള ചില ജോലികള്‍ തീര്‍ക്കാന്‍ നിങ്ങള്‍ക്ക് മറ്റുള്ളവരില്‍ നിന്ന് പണം കടം വാങ്ങേണ്ടിവരും. എന്തെങ്കിലും കാര്യത്തിന് ഒപ്പിടുന്നതിന് മുമ്പ് രേഖകള്‍ കൃത്യമായി വായിച്ച് നോക്കണം. പരിഹാരം: ആദിത്യഹൃദയമന്ത്രം ജപിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. തിരികെ ലഭിക്കാനുള്ള പണം നിങ്ങളില്‍ വന്നുചേരും. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ആ പണം വിനിയോഗികരുത്. വിദഗ്ധ ഉപദേശം തേടിയ ശേഷം അവ നിക്ഷേപിക്കാനായി മാറ്റിവെയ്ക്കണം. ഭാവിയില്‍ അതില്‍ നിന്നും ലാഭം നിങ്ങള്‍ക്ക് ലഭിക്കും. പരിഹാരം: പശുവിന് ശര്‍ക്കര നല്‍കുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് ജോലികളില്‍ തടസം നേരിടാന്‍ സാധ്യതയുണ്ട്. ഉദ്യോഗസ്ഥരുടെ ഇടയില്‍ നിങ്ങളുടെ പേരിന് ഇടിവ് വരാനും സാധ്യത കാണുന്നു. അപ്രതീക്ഷിതമായി സമ്പത്ത് വന്ന് ചേരും. ആരെയും അന്ധമായി വിശ്വസിക്കരുത്. പരിഹാരം: കൃഷ്ണ ക്ഷേത്രത്തില്‍ മയില്‍പ്പീലി ദാനം ചെയ്യുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ധാരാളം ജോലികള്‍ ചെയ്ത് തീര്‍ക്കാനുണ്ടാകും. ആ അധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസുകാര്‍ക്ക് അത്ര നല്ല ദിവസമല്ല. കരാറുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണം. പരിഹാരം: ഹനുമാന് ചാലിസ ജപിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും. തിരികെ കിട്ടാനിരുന്ന പണം നിങ്ങള്‍ക്ക് ലഭിക്കും. അനാവശ്യ ജോലികള്‍ ചെയ്ത് സമയം പാഴാക്കരുത്. ഒരു സമയം രണ്ട് കാര്യങ്ങള്‍ ചെയ്യരുത്. കുടുംബത്തില്‍ ആഘോഷങ്ങള്‍ നടക്കും. പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുകാര്‍ക്ക് വളരെയധികം അനുകൂലമായ ദിവസമാണിന്ന്. മെച്ചപ്പെട്ട കരാറുകള്‍ നിങ്ങളെത്തേടിയെത്തും. ജോലിചെയ്യുന്നവര്‍ക്ക് പ്രതികൂലമായ ദിവസമാണ്. സാമ്പത്തിക നഷ്ടം വരെയുണ്ടാകാന്‍ സാധ്യതയുണ്ട്. പണം കടം കൊടുക്കുമ്പോഴും ശ്രദ്ധിക്കുക. പരിഹാരം: നമശിവായ മന്ത്രം 108 തവണ ജപിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക സ്ഥിതി ആകെത്തകരും. നിരവധി പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്നതാണ്. അപ്രതീക്ഷിതമായ നഷ്ടങ്ങളുണ്ടാകും. എന്നാല്‍ എല്ലാത്തിലും കുടുംബത്തിന്റെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്. പരിഹാരം: രാമക്ഷേത്രത്തില്‍ എത്തി രാമരക്ഷാ സ്തോത്രം ജപിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: എല്ലാവരെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം. ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി ആലോചിക്കും. സഹോരങ്ങള്ക്കിടയില് അസ്വസ്ഥതകള്‍ ഉണ്ടാകും. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം ലഭിക്കും. പരിഹാരം: ഹനുമാന് ക്ഷേത്രത്തില്‍ നെയ്യ് വിളക്ക് തെളിയിക്കുക.