ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: പണവുമായി ബന്ധപ്പെട്ട ജോലികൾ ആലോചിച്ചു മാത്രം ചെയ്യുക. ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. പങ്കാളിത്ത ബിസിനിൽ നിന്നും കാര്യമായ ലാഭം നേടാനാകില്ല. ഓഫീസിൽ അധിക സമയം ജോലി ചെയ്യേണ്ടി വന്നേക്കാം.
പരിഹാരം: ഗണപതിയെ പ്രാർത്ഥിക്കുക(Image: Shutterstock)
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: യന്ത്രങ്ങളുമായി ബന്ധപ്പെട്ട ജോലികൾ വിജയിക്കും. ജോലിയുമായി ബന്ധപ്പെട്ട് ചില നല്ല വാർത്തകൾ ലഭിക്കും. ട്രേഡിംഗ് രംഗത്ത് ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിച്ചേക്കാം. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ നിങ്ങൾക്ക് ലഭിക്കും.
പരിഹാരം: ഗണപതിയെ പ്രാർത്ഥിക്കുക. (Image: Shutterstock)
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ജോലിയിൽ സ്ഥലം മാറ്റത്തിന് സാധ്യതയുണ്ട്. നികുതി, വായ്പ തുടങ്ങിയ കാര്യങ്ങളിൽ ചില സങ്കീർണതകൾ ഉണ്ടാകാം. ഓഫീസിലെ മേലധികാരികളുമായും സഹപ്രവർത്തകരുമായും നല്ല ബന്ധം പുലർത്താനാകും.
പരിഹാരം: സൂര്യദേവന് ജലം സമർപ്പിക്കുക.(Image: Shutterstock)
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: ബിസിനസ് പ്രവർത്തനങ്ങളിൽ സാവധാനം മാത്രമേ മുന്നോട്ടു പോകൂ. നിങ്ങളുടെ ജോലിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ചെറിയൊരു തെറ്റു പോലും മേലുദ്യോഗസ്ഥർ ശ്രദ്ധിക്കും എന്നോർക്കണം.
പരിഹാരം: പശുവിന് തീറ്റ നൽകുക. (Image: Shutterstock)
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: തൊഴിൽ മേഖലയിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. പേയ്മെന്റുകൾ ശേഖരിക്കാനും മാർക്കറ്റിംഗ് ജോലികൾ ചെയ്യാനും ഈ ദിവസം ചെലവഴിക്കുക. ജോലിയിൽ ചില മാറ്റങ്ങളുമായി ബന്ധപ്പെട്ട സൂചനകൾ ലഭിക്കും.
പരിഹാരം: ശ്രീയന്ത്രം പൂജിച്ച് സൂക്ഷിക്കുക.(Image: Shutterstock)
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സാധാരണ നിലയിൽ മുന്നോട്ടു പോകും. നിങ്ങളുടെ മിക്ക പ്രതിസന്ധികളും സ്വയം തരണം ചെയ്യും. ഓഹരി വിപണിയുമായി ബന്ധപ്പെട്ട ബിസിനസുകൾ ലാഭം നേടും. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി നല്ല ബന്ധം പുലർത്തണം.
പരിഹാരം: പേഴ്സിൽ ഒരു വെള്ളി നാണയം സൂക്ഷിക്കുക. (Image: Shutterstock)
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഓഫീസ് നയങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവരണം. ഇന്ന്, മാർക്കറ്റിംഗിലും ജോലിയുടെ പ്രമോഷനിലും നിങ്ങളുടെ മുഴുവൻ ശ്രദ്ധയും നൽകുക. ബിസിനസ് വിപുലീകരിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുക.
പരിഹാരം: പെൺകുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുക.(Image: Shutterstock)
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിത്ത ബിസിനസിൽ നിന്ന് ലാഭം നേടാൻ സാധ്യത. മാർക്കറ്റിംഗുമായി ബന്ധപ്പെട്ട ജോലികൾ നിങ്ങൾ സ്വയം കൈകാര്യം ചെയ്യുന്നതായിരിക്കും നല്ലത്. ജോലിയുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുണ്ടാകുമെങ്കിലും അവയ്ക്ക് ഉടൻ പരിഹാരം കാണും.
പരിഹാരം: കൃഷ്ണ ക്ഷേത്രത്തിൽ ഓടക്കുഴൽ സമർപ്പിക്കുക. (Image: Shutterstock)