ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണല്‍ കാര്യങ്ങളില്‍ താല്‍പ്പര്യം കാണിക്കും. ബിസിനസ്സില്‍ ഉന്നതനിലയിലേക്ക് എത്തും. സന്തോഷകരമായ വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക. പ്രതീക്ഷിച്ചതിനെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എല്ലാ ജോലികളും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാനാകും. അനുഭവ സമ്പത്തുള്ളവരില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നത് ഉത്തമമാണ്.
പരിഹാരം: ഗായത്രി മന്ത്രം 108 തവണ ചൊല്ലുക.
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഭൗതിക സാഹചര്യങ്ങള്‍ മാറിവരും. ഉദ്യോഗസ്ഥരില്‍ നിന്ന് സഹായം ലഭിക്കും. പദ്ധതികള്‍ക്ക് വ്യക്തമായ രൂപം കൈവരിക്കാന്‍ സാധിക്കും. ആവശ്യമില്ലാത്ത സംഭാഷണങ്ങള്‍ ഒഴിവാക്കണം. സൗഹൃദം വിപുലീകരിക്കാൻ ശ്രമിക്കുക
പരിഹാരം : ഗണപതിയെ പ്രീതിപ്പെടുത്തുക.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ലക്ഷ്യത്തിലേക്ക് മാത്രം ശ്രദ്ധിക്കുക. എല്ലാവരില്‍ നിന്നും വേണ്ടത്ര പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. എല്ലാത്തിനോടുമുള്ള ജിജ്ഞാസ വര്‍ധിക്കും. വാണിജ്യപരമായ ബിസിനസ്സുകള്‍ അഭിവൃദ്ധി പ്രാപിക്കും. പ്രൊഫഷണല്‍ ആവശ്യത്തിനായി യാത്രകള്‍ പോകേണ്ടി വരും. സാമ്പത്തിക സ്ഥിതി അനുകൂലമാകും. പരമ്പരാഗത ജോലികള്‍ ചെയ്യുന്നവര്‍ക്ക് ഉത്തമകാലം. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ലാഭം വര്‍ധിക്കും.
പരിഹാരം: ഹനുമാന് സ്വാമിയ്ക്ക് നാളികേരം നിവേദിക്കുക.
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പരമ്പരാഗത ജോലികള്‍ പ്രോത്സാഹിപ്പിക്കുക. ആകര്‍ഷകമായ ഓഫറുകള്‍ നിങ്ങളെ തേടിയെത്തും. ബാങ്കിംഗ് രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ബിസിനസ്സില്‍ ശ്രദ്ധിക്കുക. ജോലിയില്‍ കാര്യക്ഷമത വര്‍ധിക്കും. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും.
പരിഹാരം: ദുര്‍ഗ്ഗാ ദേവിയ്ക്ക് ചുവന്ന പട്ട് സമര്‍പ്പിക്കുക.
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ക്രിയേറ്റീവ് ആയി ഇടപെടാനാകും. മുമ്പത്തെക്കാള്‍ കൂടുതല്‍ ലാഭം നിങ്ങളെത്തേടിയെത്തും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കും. ലക്ഷ്യങ്ങള്‍ നേടും. സാമ്പത്തിക ലാഭമുണ്ടാകാന്‍ സാധ്യതയുണ്ട്.
പരിഹാരം: ചെറിയ പെണ്‍കുട്ടികള്‍ക്ക് പായസം നൽകുക.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിക്ഷേപം സംബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത കാണുന്നു. ബിസിനസ്സുകാര്‍ക്കിടയിലെ വിശ്വാസ്യത കൂടുതല്‍ ദൃഢമാകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. അച്ചടക്കത്തോടെ എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുക. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് വര്‍ധിക്കും. ക്ഷമ കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുക.
പരിഹാരം: അരയാലിന് മുന്നില്‍ നെയ് വിളക്ക് തെളിയിക്കുക.
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിലും വ്യവസായത്തിലും നിങ്ങള്‍ പ്രതീക്ഷിച്ച ലക്ഷ്യങ്ങള്‍ നേടാനാകും. എല്ലാത്തിനും അനുകൂലമായ സമയമാണ്. പ്രൊഫഷണലുകളുടെ ഒരു സംഘം തന്നെ രൂപീകരിക്കുക. നിങ്ങളുടെ കഴിവുകള്‍ മെച്ചപ്പെടും. എല്ലാകാര്യത്തിലും വിജയം നേടാന്‍ കഴിയും. സാമ്പത്തിക സ്ഥിതി നിങ്ങള്‍ക്ക് അനുകൂലമാകും.
പരിഹാരം: രാവിലെ നേരത്തെ എഴുന്നേറ്റ് സൂര്യദേവന് ജലം സമര്‍പ്പിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രധാന പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കാനാകും. മറ്റുള്ളവരുമായുള്ള കമ്യൂണിക്കേഷന്‍ കൂടുതല്‍ ദൃഢമാകും. ഒരുപാട് നേട്ടങ്ങള്‍ നിങ്ങളെത്തേടിയെത്തും. ബഹുമാനവും അന്തസ്സും വര്‍ധിക്കും. തൊഴില്‍ സാഹചര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. പൂര്‍ണ്ണത മാനോഭാവം നിങ്ങളില്‍ ഉണ്ടാകും. ലാഭം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
പരിഹാരം: മഹാലക്ഷ്മിയ്ക്ക് താമര പൂക്കള്‍ സമര്‍പ്പിക്കുക.
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകും. മുമ്പ് എടുത്ത എല്ലാ തീരുമാനങ്ങളും നടപ്പാക്കും. പോസിറ്റീവ് ആയി എല്ലാ സാഹചര്യങ്ങളെയും നേരിടും. ആത്മവിശ്വാസം കുറയാന്‍ സാധ്യതയുണ്ട്. കാലതാമസം വരുത്തിയ പണികള്‍ പൂര്‍ത്തിയാക്കാനാകും. പുതിയ ചില കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കും.
പരിഹാരം: കറുത്ത നായയ്ക്ക് ഭക്ഷണം കൊടുക്കുക.
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ സംവിധാനത്തില്‍ വിശ്വസിക്കുക. എല്ലാ നയങ്ങളും പാലിച്ച് മുന്നോട്ട് പോകണം. എല്ലാവരുടെയും സഹകരണത്താല്‍ മുന്നോട്ടുള്ള യാത്ര സുഗമമാകും. അച്ചടക്കം പാലിക്കുക. മികച്ച ഫലത്തിനായി ക്ഷമയോടെ കാത്തിരിക്കുക. ബിസിനസ്സ് കാര്യങ്ങള്‍ പഴയത് പോലെ തന്നെ തുടരും. അപരിചിതരോട് അധികം അടുക്കരുത്.
പരദൂഷണങ്ങളില്‍ വീണുപോകരുത്.
പരിഹാരം: അംഗവൈകല്യമുള്ളയാളെ സഹായിക്കുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ജോലിസ്ഥലത്ത് ക്ഷമയോടെ പ്രവര്‍ത്തിക്കണം. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഫലം കാണും. ലാഭ ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. പുതിയ ചില സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകും. ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും.
പരിഹാരം: ധാന്യങ്ങളും പഞ്ചസാരയും ചേര്‍ന്ന മിശ്രിതം ഉറുമ്പുകള്‍ക്ക് നല്‍കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സില്‍ ആഗ്രഹിച്ചപോലെ വിജയം കൈവരിക്കാന്‍ സാധിക്കും. നിയമങ്ങള്‍ പാലിക്കും. അത്യാഗ്രഹം ഒഴിവാക്കുക. ചര്‍ച്ചകളില്‍ നിങ്ങളെയും ഉള്‍പ്പെടുത്തും. ശ്രദ്ധയോടെ മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കണം. എതിരാളികള്‍ പോലും നിങ്ങളെ അഭിനന്ദിക്കും. പ്രൊഫഷണല്‍ ജീവിതത്തില്ല എല്ലാവരില്‍ നിന്നും സഹകരണം ഉണ്ടാകും.
പരിഹാരം: മീനുകള്‍ക്ക് തീറ്റ കൊടുക്കുക.