ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ബിസിനസ് കാര്യങ്ങളിൽ കൂടുതൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുക. കച്ചവടങ്ങൾക്ക് ഉചിതമായ സമയമാണ്. ഒറ്റയ്ക്കുള്ള ജോലികളെക്കാളും കൂട്ടായ പ്രവർത്തനമായിരിക്കും ഉചിതം. ഇതിലൂടെ നിങ്ങൾക്ക് ലാഭം വന്നു ചേരും. ദോഷ പരിഹാരം - ശ്രീരാമ നാമം ജപിക്കുക
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: നിങ്ങൾ ഒരുപാട് കാലമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ബിസിനസ് സംബന്ധമായ കാര്യങ്ങളിൽ ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. ഇന്നത്തെ ദിവസം വഞ്ചിതരാകാനുള്ള സാധ്യതയുണ്ട്. ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ ഈ ദിവസം ജോലിയിൽ സംതൃപ്തരായിരിക്കും. ദോഷ പരിഹാരം - വിഷ്ണു സഹസ്രനാമം ചൊല്ലുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം വലിയ നിക്ഷേപങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിങ്ങൾ കാര്യമായി ചിന്തിക്കും. അതിനാൽ തന്നെ ഭാവിയിലേക്ക് കുറച്ച് പണം സ്വരൂപിച്ചു വയ്ക്കാൻ നിങ്ങൾ ശ്രമിച്ചേക്കും. സ്വർണത്തിലോ ഓഹരികളിലോ നിക്ഷേപിക്കുന്നതിലൂടെ ലാഭം വന്നു ചേരും. ദോഷ പരിഹാരം: ചെടികൾക്ക് വെള്ളം നനയ്ക്കുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഇന്ന് ജോലിയിൽ സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം വരും. കൂട്ടായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ കഴിവ് തെളിയിക്കേണ്ട ദിവസം കൂടി ആയിരിക്കും ഇത്. കൂടാതെ ശരിയായി ആശയവിനിമയം നടത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾക്ക് പ്രതീക്ഷിക്കാതെ ചില ലാഭങ്ങൾ വന്നു ചേരും. ദോഷ പരിഹാരം- പശുവിന് ബാർലി നൽകുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: വീട്ടുജോലികൾ വർധിക്കാൻ സാധ്യതയുണ്ട്. അതിനാൽ കഠിനാധ്വാനം ആവശ്യമായി വരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. തൊഴിൽപരമായ നിങ്ങളുടെ പരിശ്രമങ്ങൾക്ക് മികച്ച നേട്ടം ലഭിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് സാമ്പത്തികമായി വളരെ മികച്ച ദിവസമായിരിക്കും ഇന്ന്. ദോഷ പരിഹാരം - ഉറങ്ങുന്നതിനു മുൻപ് ചെമ്പ് പാത്രത്തിൽ വെള്ളം നിറച്ച് രാവിലെ വീടിനടുത്തുള്ള മരത്തിന്റെ ചുവട്ടിൽ വയ്ക്കുക.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര് 22നും ഇടയില് ജനിച്ചവര്: നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മെച്ചപ്പെടും. എന്നാൽ ആരോഗ്യ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ സംരംഭത്തിന്റെ പേരും പ്രശസ്തിയും വർദ്ധിക്കും. ജോലികളിൽ ഇന്ന് സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്, എന്നാൽ ജോലിയിലുള്ള നിങ്ങളുടെ ആത്മസമർപ്പണം അതെല്ലാം മറികടക്കാൻ സഹായിക്കും. ദോഷ പരിഹാരം - ഒരു നായയ്ക്ക് ഒരു പാത്രം പാൽ നൽകുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ജോലിസ്ഥലത്ത് ഇന്ന് തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എങ്കിലും നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ഇന്ന് നിങ്ങൾക്ക് സാമൂഹിക പ്രവർത്തനങ്ങളോട് കൂടുതൽ താൽപര്യം ജനിക്കും. മികച്ച വീക്ഷണത്തോടെ എന്തെങ്കിലും ഒരു പുതിയ കാര്യം ആരംഭിക്കുക. ദോഷ പരിഹാരം - സ്കൂളിലോ ഹോസ്റ്റലിലോ അനാഥാലയത്തിലോ സാമ്പത്തിക സഹായമോ പുസ്തകങ്ങളോ ഉപയോഗപ്രദമായ വസ്തുക്കളോ സംഭാവന ചെയ്യുന്നത് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കാൻ സഹായിക്കും.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഇന്ന് സാമ്പത്തിക കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. ബിസിനസ്സിലെ പങ്കാളിത്ത കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ സന്താനങ്ങൾ മുഖേന ഇന്ന് നിങ്ങൾക്ക് പണമോ പ്രശസ്തിയോ കൈവരും. ഈ രാശിയിൽ ജനിച്ചവർ ഇന്ന് വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കും. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ബിസിനസ്സിനു വേണ്ടി ആണെങ്കിലും അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. കിംവദന്തികൾക്ക് ചെവി കൊടുക്കാതിരിക്കുക. ബിസിനസിൽ ലാഭം കണ്ടെത്തുന്നതിനായി കൂടുതൽ അർപ്പണബോധം ആവശ്യമായി വരും. ജോലിയിൽ കൂടുതൽ ശ്രദ്ധ പാലിക്കുക. ബജറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ദോഷ പരിഹാരം - ഓം നമഃ ശിവായ 108 തവണ ജപിക്കുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജോലിക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാനും തൊഴിൽപരമായി പുരോഗതി നിലനിർത്താനും സാധിക്കും. എല്ലാവരിൽ നിന്നും നിങ്ങൾക്ക് ആവശ്യമായ സഹകരണവും പിന്തുണയും ലഭിക്കും. ബിസിനസ് പ്രവർത്തനങ്ങൾക്ക് വേഗത കൈവരും. ദോഷ പരിഹാരം - രാമക്ഷേത്രത്തിൽ ഇരുന്ന് രാമ രക്ഷാ സ്തോത്രം ചൊല്ലുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും. നിങ്ങളുടെ ആശയങ്ങൾ എല്ലാവരും അംഗീകരിക്കും. പദ്ധതികൾ സുഗമമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കും. ജോലിയിൽ കാര്യക്ഷമത വർദ്ധിക്കും. തടസ്സങ്ങൾ നീങ്ങും. ആകർഷകമായ ഓഫറുകളും അവസരങ്ങളും നിങ്ങളെ തേടി എത്തും. ഇവയെല്ലാം മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുക. ദോഷ പരിഹാരം: ലക്ഷ്മി സ്ത്രോതം ജപിക്കുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾക്ക് കൂടുതൽ ധൈര്യം കൈവരും. നിങ്ങൾ ഇന്ന് സജീവമായി പ്രവർത്തിക്കുകയും എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തുകയും ചെയ്യും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും. ജോലികൾ പൂർത്തീകരിക്കുന്നതിൽ വേഗത കൈവരും. എന്നാൽ അമിത ആവേശം കാണിക്കരുത്. ഒരു യാത്ര പോകുന്നത് നിങ്ങൾക്ക് പ്രയോജനകരമാവും. ദോഷ പരിഹാരം: ശ്രീകൃഷ്ണനു മധുരം സമർപ്പിക്കുക.