ജെമിനി (മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): പങ്കാളിത്ത ബിസിനസ് ആരംഭിക്കാന്‍ സാധിക്കും. എന്നാല്‍, പങ്കാളിത്തം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വശങ്ങളും നന്നായി മനസിലാക്കണം. ജോലിയില്‍ നിന്ന് മികച്ച വരുമാനം ഉണ്ടാകും. പ്രത്യേകിച്ച് ബിസിനസുകാര്‍ക്ക്. ആര്‍ക്കെങ്കിലും പണം കടം കൊടുക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കുക. കുടുംബ വരുമാനം വര്‍ദ്ധിയ്ക്കും.
ലിബ്ര (സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): വസ്തു വാങ്ങുന്നതിനായി ഒരു ബാങ്ക് ലോണ്‍ എടുക്കേണ്ടി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബ ചെലവ് വര്‍ദ്ധിയ്ക്കും. പഴയ വസ്തു വില്ക്കാന് സാധ്യതയുണ്ട്. സഹോദരങ്ങളുടെ ആരോഗ്യത്തിന് വേണ്ടി പണം ചെലവഴിയ്ക്കേണ്ടി വരും.
സ്കോര്‍പിയോ (ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങേണ്ടി വന്നേക്കാം. പങ്കാളിയുടെ ആവശ്യങ്ങള്‍ക്കായി പണം ചെലവാക്കേണ്ടി വരും. നിങ്ങളുടെ സമ്പാദ്യം ചെലവാക്കേണ്ടി വരും. വരുമാനം കുറയുകയും ചെലവ് വര്‍ദ്ധിയ്ക്കുകയും ചെയ്യും. അതിനാല്‍ സാമ്പത്തിക സ്ഥിതി മോശമാകും.
അക്വാറിയസ് (ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍) : സുഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കാന്‍ സാധ്യത. ബിസിനസില്‍ മികച്ച ലാഭമുണ്ടാകും. ആഡംബര വസ്തുക്കള്‍ക്കായി അനാവശ്യ ചെലവ് ഉണ്ടാകും. ഭൂമിയുമായി ബന്ധപ്പെട്ട ജോലികളില്‍ മികച്ച വരുമാനം ലഭിക്കും. നിയമപരമായ ഇടപെടലുകളില്‍ ചെലവ് ചെയ്യേണ്ടി വരും.