ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പഴയ ജോലികൾ അവലോകനം ചെയ്യാനും പൂർത്തിയാക്കാനും ഈ ദിവസം നിങ്ങൾക്ക് ഉപയോഗിക്കാം. ഏതു മേഖലയിൽ ആയാലും എല്ലാ വശങ്ങളും ചിന്തിച്ച ശേഷം മാത്രം തീരുമാനങ്ങൾ എടുക്കുക. മറ്റുള്ളവരുടെ പ്രശംസ പ്രതീക്ഷിച്ച് ജോലിയിൽ പ്രവർത്തിക്കാതിരിക്കുക. ഇത് നിങ്ങളെ നിരാശരാക്കും. ദോഷ പരിഹാരം: പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ് 20നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാർക്ക് ഈ ദിവസം വളരെ ഭാഗ്യം നിറഞ്ഞതായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ വിജയിക്കുമെന്നതും സുനിശ്ചിതമാണ്. നിങ്ങൾ പുരോഗതി കൈവരിക്കുന്ന സമയമായി ഈ ദിവസത്തെ കണക്കാക്കാം. അതേസമയം സാഹചര്യങ്ങൾ അനുകൂലമായാലും അല്ലെങ്കിലും കൂടുതൽ ഉത്തരവാദിത്വങ്ങളും ചുമതലകളും ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നതായിരിക്കും ഉത്തമം. ദോഷ പരിഹാരം- ദരിദ്രർക്ക് ഭക്ഷണം ദാനം ചെയ്യുക
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് വിലപിടിപ്പുള്ള ചില വസ്തുക്കൾ വാങ്ങാൻ അവസരം ലഭിക്കും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കുന്നതിനും സാധ്യതയുണ്ട്. കൂടാതെ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. ഈ ദിവസം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും. ദോഷ പരിഹാരം : ശിവന് ജലം സമർപ്പിക്കുക.
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ആത്മീയ കാര്യങ്ങളിൽ നിങ്ങൾക്ക് കൂടുതൽ താല്പര്യം ജനിക്കും. മതപരമായ യാത്രയിലോ ചില പരിപാടികളിലോ പങ്കെടുക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. അതേസമയം നിങ്ങളുടെ ഇന്നത്തെ മാനസിക നില മനസ്സിലാക്കുന്നതിൽ വിഷമം നേരിടും. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജീവിതത്തിലെ ചില ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. ഗുരുവിന്റെ അനുഗ്രഹം ലഭിക്കാനുള്ള അവസരവും വന്നു ചേരും. അതേസമയം വിദ്യാർത്ഥികൾക്ക് ഈ ദിവസം ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അതിനാൽ നിങ്ങളുടെ മനസ്സിന്റെ ഏകാഗ്രത വർദ്ധിപ്പിക്കാൻ ശ്രമിക്കുക. ദോഷ പരിഹാരം - ഹനുമാൻ മന്ത്രം ചൊല്ലുക
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നേരിടാനുള്ള സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ചില പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിങ്ങൾക്ക് അനുഭവപ്പെടും. കൂടാതെ തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ദൃഢമായി ജോലിയിൽ പ്രവർത്തിച്ചു മുന്നോട്ടു പോകുക. ഇത് നിങ്ങൾക്ക് വിജയം കൊണ്ടുവരും. ഈ ദിവസം ജോലിയുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകളിൽ നിങ്ങൾക്ക് നേട്ടങ്ങൾ ലഭിക്കും. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ഭക്ഷണം നൽകുക.
സ്കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടും. അടുപ്പം വർദ്ധിക്കുന്നതോടെ കുടുംബത്തിൽ സന്തോഷ അന്തരീക്ഷം രൂപപ്പെടും. നിങ്ങളുടെ ബന്ധം കുടുംബം അംഗീകരിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഈ ദിവസം യുവാക്കൾക്ക് വളരെ സന്തോഷം നിറഞ്ഞതായിരിക്കാനാണ് സാധ്യത. ദോഷ പരിഹാരം- പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മുതിർന്ന ഒരാളുടെയോ ഗുരുവിന്റെയോ മാർഗനിർദ്ദേശ പ്രകാരം നിങ്ങൾ മുന്നോട്ട് പ്രവർത്തിക്കുക. ഇവരുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നതിലൂടെ നിങ്ങൾ നേരിടാനിരിക്കുന്ന തടസ്സങ്ങൾ നീങ്ങും. ഈ ദിവസം നിങ്ങൾ പുതിയ ആളുകളെ പരിചയപ്പെടുകയും ഇടപഴകുകയും ചെയ്യും. പുതിയ ഒരു സുഹൃത്ത് വലയം സൃഷ്ടിക്കാൻ നിങ്ങൾ ഈ ദിവസം ശ്രമിക്കേണ്ടതാണ്. ദോഷ പരിഹാരം - സുന്ദരകാണ്ഡം ചൊല്ലുക.
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ദേവിയെ ആരാധിക്കുന്നത് നിങ്ങൾക്ക് ഐശ്വര്യം നൽകും. കൂടുതൽ ഊർജവും ഈ ദിവസം നിങ്ങളിൽ വന്നുചേരും. നിങ്ങളിലെ ഇച്ഛാശക്തി ഈ ദിവസം നിങ്ങളെ വിജയത്തിലേക്ക് നയിക്കും. കുടുംബത്തിലും ജോലിയിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്ക് ഈ ദിവസം സാധിക്കും. ദോഷ പരിഹാരം - പാവപ്പെട്ട ഒരാൾക്ക് ചുവന്ന പഴം ദാനം ചെയ്യുക.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: ഇന്ന് ഈ രാശിയിൽ ജനിച്ചവർക്ക് ഒരു ശുഭദിനം ആയിരിക്കും. അതിനാൽ തന്നെ നിങ്ങളുടെ ആത്മവിശ്വാസവും ഇന്ന് വർദ്ധിക്കും. കൂടാതെ എല്ലാ ജോലികളും വളരെ സുഗമമായി പൂർത്തിയാക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും. മറ്റുള്ളവരാൽ ആദരിക്കപ്പെടാനും ബഹുമാനിക്കപ്പെടാനുമുള്ള അവസരം നിങ്ങൾക്ക് വന്നുചേരും. നിങ്ങൾക്ക് ഉപയോഗമില്ലാത്ത കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ദോഷ പരിഹാരം: ഹനുമാൻ സ്വാമിക്ക് ആരതി നടത്തുക.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം ജീവിതവുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് പുതിയ ചില അനുഭവങ്ങൾ ലഭിക്കും. ക്രിയാത്മകതയും അവബോധവും വന്നുചേരുന്നതിലൂടെ മനസ്സിന് കൂടുതൽ സന്തോഷം ലഭിക്കും. അതേസമയം നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ ദിവസം ശ്രമിക്കുക. ദോഷ പരിഹാരം: സുന്ദരകാണ്ഡം ചൊല്ലുക.