ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവർ: ബിസിനസിൽ എടുക്കുന്ന ചില ഗൗരവമേറിയ തീരുമാനങ്ങൾ ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. അതേസമയം നിങ്ങൾക്ക് മറ്റുള്ളവരുടെ മുന്നിൽസ്വയം തെളിയിക്കാൻ ഒരുപാട് പോരാട്ടങ്ങളും കഠിനാധ്വാനവും വേണ്ടി വന്നേക്കും. ജോലിക്കാർക്ക് അവരുടെ ജോലികൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിയും. ദോഷ പരിഹാരം : ഗണപതിയെ ആരാധിക്കുക.
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ് 20നും ഇടയില്‍ ജനിച്ചവര്‍: വ്യാപാരത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് അൽപം കഠിനമായേക്കാം. പക്ഷേ നിരാശ വേണ്ട. ഈ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് നിശ്ചയമായും ലഭിക്കും. പങ്കാളിത്ത കച്ചവടങ്ങളിൽ ലാഭകരമായ സാഹചര്യങ്ങൾ ഉണ്ടാകും. സാധാരണ നിലയ്ക്ക് ജോലി ചെയ്യുന്നവർക്ക് ഇന്ന് അധിക സമയം ജോലി ചെയ്യേണ്ടി വന്നേക്കാം. ദോഷ പരിഹാരം : ശിവനെ ആരാധിക്കുക.
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെ ആലോചിച്ച് മാത്രം ചെയ്യുക. ചെറിയ അശ്രദ്ധ പോലും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. മെഷിനറിയുമായി ബന്ധപ്പെട്ട ജോലികൽ ചെയ്യുന്നവർക്ക് ഏതെങ്കിലും കരാറോ ഓർഡറോ കിട്ടാനിടയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ ഇന്ന് നിങ്ങൾക്ക് ലഭിക്കും. ദോഷ പരിഹാരം : ഗണപതിയെ ആരാധിക്കുക.
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങൾക്ക് അധിക ജോലി ഉണ്ടായേക്കും, അതിനാൽ നിങ്ങളുടെ ജോലി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് സമ്മർദ്ദം ഒരു പരിധിവരെ കുറയ്ക്കും. ആളുകളുമായി ഇടപഴകുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ജോലിയിൽ എന്തെങ്കിലും പിഴവ് മൂലം ഉദ്യോഗസ്ഥരുടെ ശാസനകൾ നേരിടേണ്ടി വന്നേക്കാം. ദോഷ പരിഹാരം : ദരിദ്രരായ ആളുകളെ സഹായിക്കുക.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ബിസിനസ് സംബന്ധമായ ചില പുതിയ നിർദ്ദേശങ്ങൾ ലഭിച്ചേക്കും. കഠിനാധ്വാനത്തിന്റെ ശരിയായ ഫലം ഇന്നാണ് നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. പങ്കാളിത്ത ബിസിനസ്സിലെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കുന്നത് ഇന്ന് വളരെ പ്രധാനമാണ്. സർക്കാർ ജോലി ചെയ്യുന്നവർക്ക് ചില നല്ല വാർത്തകൾ കേൾക്കാനുള്ള സാഹചര്യം ഒരുങ്ങുന്നുണ്ട്. ദോഷ പരിഹാരം : മഹാവിഷ്ണുവിനെ ആരാധിക്കുക.
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബിസിനസുമായി ബന്ധപ്പെട്ട് കാര്യമായ പുരോഗതി ഉണ്ടാകാൻ സാധ്യതയില്ല. വ്യക്തിഗതമായ ബന്ധങ്ങൾ നിങ്ങൾക്ക് ലാഭകരമായ ചില സാഹചര്യങ്ങൾ സൃഷ്ടിക്കും, അതിനാൽ കഴിയുന്നത്ര ആളുകളുമായി ഇന്ന് സമ്പർക്കം പുലർത്താൻ ശ്രമിക്കണം. ഭൂമിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഇടപാടിന് സാധ്യതയുണ്ട്. ദോഷ പരിഹാരം : ശിവലിംഗത്തിൽ ജലധാര നടത്തുക.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് സൈറ്റിൽ നിലവിൽ ഉള്ള പ്രവർത്തന സംവിധാനത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. പബ്ലിക് റിലേഷൻസിന് നിങ്ങളുടെ ബിസിനസ്സിൽ പുതിയ ചില സാധ്യതകൾ കൊണ്ട് വരാൻ കഴിയും. അതിനാൽ ആളുകളുമായി കഴിയുന്നത്ര ഇടപഴകാൻ ശ്രമിക്കുക. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് അവസരമുണ്ട്.പ്രൊഫഷണല്‍ കാര്യങ്ങളില്‍ റിസ്ക് എടുക്കരുത്. തര്‍ക്കങ്ങളില്‍ നിന്ന് അകന്നു നില്ക്കുക. പ്രതിവിധി: സൂര്യദേവന് ജലം സമർപ്പിക്കുക.
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പുതിയ ജോലികൾ തുടങ്ങാൻ ഇപ്പോൾ സമയം അത്ര നല്ലതല്ല. അതുകൊണ്ട് ഇപ്പോൾ ചെയ്യുന്ന കാര്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് പരിചയസമ്പന്നനായ ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് ഉചിതമായിരിക്കും. ഓഫീസിലെ മേലധികാരികളുമായും ഓഫീസർമാരുമായും നല്ല ബന്ധം പുലർത്താനാകും. ദോഷ പരിഹാരം : പ്രാണായാമം പരിശീലിക്കുക.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് മറ്റൊരു വ്യക്തിയുടെ ഉപദേശം സ്വീകരിക്കുന്നത് നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും. എല്ലാത്തിലും നിങ്ങൾ സ്വയം തീരുമാനങ്ങൾ എടുക്കുന്നതാണ് പൊതുവിൽ നല്ലത്. ഇന്ന് മാർക്കറ്റിംഗ് സംബന്ധമായ ജോലികൾ മാറ്റിവെക്കുക. ഏതെങ്കിലും പ്രത്യേകമായ അവകാശങ്ങൾ ലഭിക്കുന്നതിനാൽ നിങ്ങൾ ഇന്ന് പൊതുവെ സന്തുഷ്ടരായിരിക്കും. ദോഷ പരിഹാരം : മഞ്ഞ നിറമുള്ള വസ്തുക്കൾ ദാനം ചെയ്യുക.
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: പ്രൊഫഷണൽ മേഖലയിൽ നിങ്ങളുടെ കഠിനാധ്വാനവും കഴിവും ഉപയോഗിച്ച് നിങ്ങളുടെ ലക്ഷ്യം കൈവരിക്കാനാകും, എന്നാൽ ഇന്ന് അതിൽ ചില ചെറിയ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. വീഡിയോ മേഖലയിലും മാർക്കറ്റിംഗുമായി ബന്ധപ്പെട്ട മേഖലയിലും പ്രവർത്തിക്കുന്നവർ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.നിക്ഷേപത്തില്‍ ശ്രദ്ധിക്കണം. ദോഷ പരിഹാരം : പാവപ്പെട്ട കുട്ടികൾക്ക് തുണികൾ ദാനം ചെയ്യുക
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ്സിൽ ചില വെല്ലുവിളികൾ നേരിടേണ്ടി വരും. ഇന്ന് നിങ്ങളുടെ കാര്യക്ഷമത തെളിയിക്കാൻ ധാരാളം പോരാട്ടങ്ങളും കഠിനാധ്വാനവും ആവശ്യമാണ്. ഒരു വലിയ ഉദ്യോഗസ്ഥനുമായോ രാഷ്ട്രീയക്കാരനുമായോ ഉള്ള കൂടിക്കാഴ്ച നിങ്ങൾക്ക് ഗുണം ചെയ്യും. അമിത ജോലി മൂലം ടെൻഷൻ ഉണ്ടാകും.ജോലിയില്‍ പുതിയ രീതികള്‍ സ്വീകരിക്കും. ദോഷ പരിഹാരം : ദരിദ്രരായ ആളുകളെ സഹായിക്കുക.
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ജോലി സ്ഥലത്ത് ആന്തരിക സംവിധാനത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് തീർച്ചയായും എന്തെങ്കിലും പരിഹാരം ഉണ്ടാകും.ബിസിനസുകാരുടെ ജോലി വര്‍ധിക്കും.ലാഭം പ്രതീക്ഷിച്ചതിലും കൂടും. ദോഷ പരിഹാരം: ഗണപതിയെ ആരാധിക്കുക.